Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സാമ്പത്തിക സംവരണ ബില്ലിനെതിരെ ജസ്റ്റിസ് കെ.ജി ബാലകൃഷ്ണൻ; 'ഭരണഘടനയുടെ 15,16 അനുച്ഛേദങ്ങൾ അതുമായി ഒത്തുപോകുന്നതല്ല'; മതത്തിന്റെയോ ജാതിയുടേയോ നിറത്തിന്റെയോ ലിംഗത്തിന്റെയോ പേരിൽ ഒരു പൗരനെ വേർതിരിച്ച് കാണരുതെന്നും ബിൽ ഭരണഘടനാ വിരുദ്ധമെന്നും ജസ്റ്റിസ്

സാമ്പത്തിക സംവരണ ബില്ലിനെതിരെ ജസ്റ്റിസ് കെ.ജി ബാലകൃഷ്ണൻ; 'ഭരണഘടനയുടെ 15,16 അനുച്ഛേദങ്ങൾ അതുമായി ഒത്തുപോകുന്നതല്ല'; മതത്തിന്റെയോ ജാതിയുടേയോ നിറത്തിന്റെയോ ലിംഗത്തിന്റെയോ പേരിൽ ഒരു പൗരനെ വേർതിരിച്ച് കാണരുതെന്നും ബിൽ ഭരണഘടനാ വിരുദ്ധമെന്നും ജസ്റ്റിസ്

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക സംവരണ ബില്ലിനെതിരെ സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റീസ് കെ.ജി ബാലകൃഷ്ണൻ. മുന്നോക്ക വിഭാഗങ്ങളിൽ തന്നെ പിന്നിൽ നിൽക്കുന്നവർക്ക് പത്തു ശതമാനം ഏർപ്പെടുത്താനായി സർക്കാർ കൊണ്ടുവന്ന ബിൽ ഭരണഘടനാ വിരുദ്ധവും നടപ്പിലാക്കുവാൻ ബുദ്ധിമുട്ടാണെന്നുമാണ് ജസ്റ്റിസ് ബാലകൃഷ്ണൻ അഭിപ്രായപ്പെട്ടത്.

മതത്തിന്റെയോ, ജാതിയുടെയോ, നിറത്തിന്റെയോ, ലിംഗത്തിന്റെയോ, സ്ഥലത്തിന്റെയോ അടിസ്ഥാനത്തിൽ രാജ്യത്തെ ഒരുു പൗരനെയും വേർതിരിച്ചു കാണരുതെന്നാണ് 15-ാം അനുച്ഛേദത്തിൽ പറയുന്നതെന്നും സർക്കാർ കൊണ്ടു വന്നിരിക്കുന്ന ഭരണഘടനയുടെ 15,16 അനുച്ഛേദങ്ങളുടെ ഭേദഗതി അവയുമായി ചേർന്നു പോകുന്നതല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മാത്രമല്ല 16ാം അനുച്ഛേദപ്രകാരം പൊതു തൊഴിലിടങ്ങളിൽ അവസര സമത്വമുണ്ടായിരിക്കണമെന്നാണ് പറഞ്ഞിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അനുച്ഛേദം 16ൽ പറയുന്നതും സംസ്ഥാനങ്ങൾക്ക് പിന്നോക്ക വിഭാഗക്കാർക്കായി സംവരണം ഏർപ്പെടുത്തുന്നതിൽ പ്രശ്നമില്ലെന്നാണ്. ഇതുമൂലം ഭേദഗതി ഭരണഘടനയുടെ തന്നെ അടിസ്ഥാനഘടനയ്ക്കെതിരാവാം. ഇത് 1973ലെ കേശവാനന്ദ ഭാരതി കേസിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പുതിയ ഭേദഗതി പ്രകാരം സംവരണം 50 ശതമാനത്തിൽ കൂടുതലാകും. 1993ലെ ഇന്ദിര സാവ്നേ കേസിൽ സംവരണം 50 ശതമാനത്തിൽ കൂടരുതെന്ന് ഒൻപതംഗ ബഞ്ച് വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പുതിയ ഭേദഗതി പ്രകാരം എട്ടു ലക്ഷത്തിന് താഴെ വാർഷിക വരുമാനമുള്ള മുന്നോക്ക വിഭാഗക്കാർക്ക് സംവരണം ലഭിക്കും. എന്നു വച്ചാൽ മാസത്തിൽ 65000 രൂപ ശമ്പളം വാങ്ങുന്നവർക്ക് സംവരണം ലഭിക്കുമെന്നാണ്. രാജ്യത്തെ 80-90 ശതമാനം ആളുകൾക്കും സംവരണത്തിന് യോഗ്യതയുണ്ടാകും. ഇത് ഉപയോഗപ്രദമാകണമായിരുന്നെങ്കിൽ അത് 5 ലക്ഷത്തിന് താഴെയായിട്ടെങ്കിലും അവർ നിശ്ചയിക്കണമായിരുന്നു. ഇപ്പോൾ ഇത് ആരെങ്കിലും ചോദ്യം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP