Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കണ്ണൂരിന്റെ മണ്ണിലേക്ക് പറക്കാൻ ഗോ എയറും റെഡി; ഫെബ്രുവരി ഒന്നുമുതൽ ഗോ എയർ കണ്ണൂർ-മസ്‌കത്ത് സർവിസിന് തുടക്കം; ആദ്യ ഘട്ടത്തിൽ ആഴ്‌ച്ചയിൽ ഏഴ് സർവ്വീസുകളുമായി കമ്പനി

കണ്ണൂരിന്റെ മണ്ണിലേക്ക് പറക്കാൻ ഗോ എയറും റെഡി; ഫെബ്രുവരി ഒന്നുമുതൽ ഗോ എയർ കണ്ണൂർ-മസ്‌കത്ത് സർവിസിന് തുടക്കം; ആദ്യ ഘട്ടത്തിൽ ആഴ്‌ച്ചയിൽ ഏഴ് സർവ്വീസുകളുമായി കമ്പനി

മസ്‌കത്ത്: കണ്ണൂരിന്റെ മണ്ണിലേക്ക് പറക്കാൻ ഗോ എയറും റെഡി. . കണ്ണൂരിൽനിന്ന് മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് സർവിസ് നടത്താൻ ഇന്ത്യൻ വിമാനക്കമ്പനിയായ ഗോ എയറിന് ഒമാൻ സിവിൽ വ്യോമയാന പൊതു അഥോറിറ്റി (പി.എ.ഇ.സി.എ) അനുമതി നൽകി. ഫെബ്രുവരി ഒന്നുമുതൽ ഗോ എയർ കണ്ണൂർ-മസ്‌കത്ത് സർവിസ് ആരംഭിക്കും. ആഴ്ചയിൽ ഏഴു സർവിസുകളായിരിക്കും ഉണ്ടാവുക.

180 യാത്രക്കാർക്ക് സഞ്ചരിക്കാവുന്ന എയർബസ് 320 വിമാനമാണ് സർവിസിന് ഉപയോഗിക്കുക. കണ്ണൂരിൽനിന്ന് രാത്രി എട്ടിന് പുറപ്പെടുന്ന വിമാനം ഒമാൻ സമയം 10.15നാണ് മസ്‌കത്തിലെത്തുക. മസ്‌കത്തിൽനിന്ന് 11.15ന് പുറപ്പെട്ട് ഇന്ത്യൻ സമയം പുലർച്ചെ 4.15ന് കണ്ണൂരിലെത്തും. മസ്‌കത്തിന് പുറമെ കണ്ണൂർ-അബൂദബി റൂട്ടിലും ഫെബ്രുവരി ഒന്നുമുതൽ ഗോ എയർ സർവിസ് ആരംഭിക്കുന്നുണ്ട്. നിലവിൽ കണ്ണൂരിൽനിന്ന് എയർഇന്ത്യ എക്സ്‌പ്രസ് മാത്രമാണ് രാജ്യാന്തര സർവിസ് നടത്തുന്നത്

മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗോ എയർ കണ്ണൂരിൽനിന്ന് മസ്‌കത്ത്, അബൂദബി, ദമ്മാം എന്നിവിടങ്ങളിലേക്ക് സർവിസ് നടത്താൻ ഈയിടെയാണ് അനുമതി കരസ്ഥമാക്കിയത്.ഒമാനിലേക്ക് സർവിസ് നടത്തുന്ന അഞ്ചാമത് ഇന്ത്യൻ വിമാനക്കമ്പനിയാണ് ഗോ എയർഎയർ ഇന്ത്യ, ജെറ്റ് എയർവേസ്, ഇൻഡിഗോ, സ്‌പൈസ് ജെറ്റ് എന്നിവയാണ് മറ്റു കമ്പനികൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP