Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സിസ്റ്റർ ലൂസി കളപ്പുരക്കലിനെതിരായുള്ളസഭാധികാരികളുടെ പ്രതികാര നടപടി; കെ സി ആർഎം നോർത് അമേരിക്ക ശക്തമായി അപലപിച്ചു

സിസ്റ്റർ ലൂസി കളപ്പുരക്കലിനെതിരായുള്ളസഭാധികാരികളുടെ പ്രതികാര നടപടി; കെ സി ആർഎം നോർത് അമേരിക്ക ശക്തമായി അപലപിച്ചു

സീറോ മലബാർ സഭാധികാരികൾ ലൂസി കളപ്പുരക്കൽ സിസ്റ്ററിനുംഅഗസ്റ്റിൻ വട്ടോളിയച്ചനും 'കാരണം കാണിക്കൽ' കത്തിലൂടെശിക്ഷാനടപടികളിലേയ്ക്കുള്ള നീക്കം അനാവശ്യവും അടിസ്ഥാനരഹിതവുംവിശ്വാസികൾക്ക് വലിയ ഉതപ്പിന് കാരണവുമാണെന്ന് കെ സി ആർ എംനോർത് അമേരിക്ക ജനുവരി ഒൻപത് രണ്ടായിരത്തി പത്തൊൻപതിൽകൂടിയ ടെലികോൺഫെറൻസിൽ സംബന്ധിച്ചവർ ഒന്നടങ്കം അഭിപ്രായപ്പെട്ടു.

സഭാധികാരികൾ ഈ വിഷയത്തിൽ സാമാന്യ മര്യാദപോലുംലംഘിച്ചിരുക്കുകയാണ്. ലൈംഗിക കുറ്റാരോപിതനായ മെത്രാനുംപുരോഹിതർക്കുമെതിരായി ശിക്ഷണ നടപടികൾക്ക് സഭാധികാരികൾഇന്നുവരെ മുതിർന്നിട്ടില്ല. എന്നുമാത്രമല്ല, അവരെ സംരക്ഷിക്കാൻ വെമ്പൽ
കൊള്ളുന്ന സഭാമേലധികാരികൾ നീതിയുടെ പക്ഷത്തുനില്ക്കുന്നവട്ടോളിയച്ചനെയും ലൂസിസിസ്റ്ററെയും സഭാനിയമം ലംഘിച്ചുഎന്നാരോപിച്ച് വിരട്ടുന്നു. ആ അക്രൈസ്തവ നിലപാടിനെയേശുശിഷ്യരായ ക്രിസ്ത്യാനികൾക്ക് ഉൾകൊള്ളാൻ സാധിക്കുകയില്ല.
സഭാനേതൃത്വത്തിന്റെ ആസൂത്രിതവും സംഘടിതവുമായസമാനതകളില്ലാത്ത ഒരു പെരുമാറ്റമാണത്. മെത്രാന്മാരുടെയുംവൈദികരുടെയും ലൈംഗികവും സാമ്പത്തികവുമായ നിരവധി തെറ്റുകളെമൗനസംസ്‌കാരത്തിലൂടെ അംഗീകരിക്കുമ്പോൾത്തന്നെ നീതിയുടെ ഭാഗത്ത്നില്ക്കുന്നവരെ ചട്ടം പഠിപ്പിക്കാൻ ഉപയോഗിക്കുന്ന മാരകായുധമായെ വിശദീകരണകത്തുകളെ ഞങ്ങൾക്ക് കാണാൻ കഴിയൂ.

ഏറെ കാലങ്ങളായി സീറോ മലബാർ സഭയിലെ കുറെ മെത്രാന്മാരുംവൈദികരും നടത്തിക്കൊണ്ടിരിക്കുന്ന അഴിഞ്ഞാട്ടത്തെ പ്രവാചക ദൃഷ്ട്യാകണ്ടുകൊണ്ട് തങ്ങളുടെ നിലനില്പിനെത്തന്നെ ബലിയർപ്പിച്ച് നടത്തുന്നസമരത്തെ വക്രീകരിച്ചു സഭാനിയമമെന്ന ഉമ്മാക്കികാണിച്ച് പേടിപ്പിക്കുന്നകാലം മാറിപ്പോയെന്ന് സഭാധികാരികൾ തിരിച്ചറിയണം. ഇത് ത്രെന്തോസ്സൂനഹദോസിന് മുമ്പുള്ള കാലമല്ല. ഇത് ഇരുപത്തൊന്നാം നൂറ്റാണ്ടാണ്.
വസ്തുതകൾ മറച്ചുവയ്ക്കാൻ ശ്രമിക്കുന്നത് സഭാധികാരമാണ്.

വിശ്വാസത്തിനോ വിശ്വാസിക്കോ എതിരായോ കോട്ടം തട്ടുന്നതോ ആയഒന്നും വട്ടോളിയച്ചനോ ലൂസി സിസ്റ്ററോ ചെയ്തിട്ടില്ല.ലൈംഗികാതിക്രമങ്ങളിലും സാമ്പത്തിക തിരിമറികളിലും
കവർച്ചാസംസ്‌കാരത്തിലും ഇടപെടുന്നവരെ ന്യായീകരിക്കുന്നതിന്റെപിന്നിൽ മറ്റെന്തൊക്കെയോ ലക്ഷ്യങ്ങളുണ്ട്. നസ്രാണി സമുദായത്തെഇല്ലാതാക്കാനുള്ള നിലപാടാണ് മെത്രാന്മാരുടെ കവർച്ചാസംസ്‌കാരം.ഫ്രാങ്കോ മെത്രാന്റെ ലൈംഗിക അതിക്രമ വിഷയത്തിൽ പല മെത്രാന്മാരുംവിവാദ പ്രസ്താവനകൾ നടത്തി. ആ മെത്രാന്മാർ വേട്ടക്കാരനെ
അനുകൂലിക്കുകയും നീതിക്കുവേണ്ടി സമരം ചെയ്ത ഇരയെഅപമാനിക്കുകയും ഇരയുടെ കൂടെ നിന്നവരെ വിരട്ടുകയും ചെയ്തത്തികച്ചും അക്രൈസ്തവവും അപലപനീയവുമാണ്. ഫ്രാങ്കോയ്ക്കെതിരെകന്ന്യാസ്ത്രികൾ നടത്തിയ സമരത്തിൽ പങ്കെടുത്തു - നീതിയുടെ
പക്ഷത്തുനിന്നു - എന്ന ഒറ്റ കാരണത്താൽ വട്ടോളിയച്ചനെയുംലൂസിസിസ്റ്ററെയും നല്ലപാഠം പഠിപ്പിക്കാനാണ് സഭാധികാരത്തിന്റെഭാവമെങ്കിൽ ആ അടുപ്പിൽ ഈ കഞ്ഞി വേവുകയില്ലെന്ന് സഭാധികാരത്തെകെ സി ആർ എം നോർത് അമേരിക്ക ബോധ്യപ്പെടുത്തുകയാണ്.

സഭാധികാരത്തിന്റെ നീതിയില്ലായ്മക്കെതിരായി ശബ്ദിക്കുന്നവൈദികരെയും കന്ന്യാസ്ത്രികളെയും നിശ്ശബ്ദരാക്കാനാണ് ഉദ്ദേശമെങ്കിൽ മീടു വിന്റെ സുനാമിയെ നിങ്ങൾ നേരിടേണ്ടിവരുമെന്ന് ഞങ്ങൾമുന്നറിയിപ്പ് നല്കുന്നു. ഫാദർ വട്ടോളിയെയും ലൂസി സിസ്റ്ററിന്റെയുംപേരിലുള്ള സഭയുടെ അച്ചടക്ക നടപടികൾ കത്തോലിക് ന്യൂസ് ഏജൻസിയിൽവരെ പ്രസിദ്ധീകരിക്കുകയും അതുവഴി അവർക്ക് മാനഹാനി
സംഭവിക്കുകയും സാധാരണ വിശ്വാസികളിൽ ചിന്താക്കുഴപ്പവും ഉതപ്പും
ഉണ്ടാക്കുകയും ചെയ്ത വലിയ തെറ്റിന് സഭാധികാരം സമാധാനംപറയേണ്ടിവരും. അല്മായർ ഉണർന്നു കഴിഞ്ഞു. ടെലിഫോൺകോൺഫെറൻസിൽ സംബന്ധിച്ച എല്ലാവരും യാതന അനുഭവിക്കുന്നകന്ന്യാസ്ത്രികൾക്കും വൈദികർക്കും അല്മായർക്കും സർവവിധപിന്തുണയും ഐക്യദാർഢ്യവും പ്രഖ്യാപിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP