Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

'ശസ്ത്രക്രിയയ്ക്കുശേഷം അദ്ദേഹം എഴുന്നേറ്റു; സ്‌നേഹത്തിന്റെ ശക്തി; അദ്ദേഹത്തിന്റെ കൂടെനിന്നവർക്കും അദ്ദേഹത്തിന് കരുത്ത് പകർന്നവർക്കും നന്ദി; അച്ഛനൊപ്പം 45ാം പിറന്നാൾ ആഘോഷിച്ച് ഹൃത്വിക് റോഷൻ

'ശസ്ത്രക്രിയയ്ക്കുശേഷം അദ്ദേഹം എഴുന്നേറ്റു; സ്‌നേഹത്തിന്റെ ശക്തി; അദ്ദേഹത്തിന്റെ കൂടെനിന്നവർക്കും അദ്ദേഹത്തിന് കരുത്ത് പകർന്നവർക്കും നന്ദി; അച്ഛനൊപ്പം 45ാം പിറന്നാൾ ആഘോഷിച്ച് ഹൃത്വിക് റോഷൻ

മറുനാടൻ ഡെസ്‌ക്‌

മുംബൈ: കഴിഞ്ഞ രണ്ടു ദിവസം മുന്നേ ബോളിവുഡ് സുന്ദരൻ ഹൃത്വിക് റോഷൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത് വളരെ വേദന ജനിപ്പിക്കുന്ന കാര്യമായിരുന്നു. തന്റെ പിതാവും നിർമ്മാതാവുമായ രാകേഷ് റോഷന് തൊണ്ടയിൽ അർബുദമാണെന്നും അദ്ദേഹം ശസ്ത്രക്രിയയ്ക്ക് വിധേയനാകുകയാണെന്നുമുള്ള വാർത്തയാണ് താരം ആരാധകരെ അറിയിച്ചത്. തുടർന്ന് വ്യാഴാഴ്ചയാണ് രാകേഷ് റോഷൻ ശസ്ത്രക്രിയയ്ക്ക് വിധേയനായത്.

എന്നാൽ ഇന്ന് താരം പങ്കുവച്ച ഫോട്ടോ ഹൃത്വിക് റോഷന് ഇത് ഇരട്ടി മധുരം നൽകുന്നതാണ്. തൊണ്ടയിലെ അർബുദബാധയ്ക്ക് ശസ്ത്രക്രിയ നടത്തിയ പിതാവ് രാകേഷ് റോഷന്റെ ശസ്ത്രക്രിയ വളരെ വിജയകരമായി പൂർത്തിയായിരിക്കുന്നു. ഒപ്പം പിതാവിന്റെകൂടെ തന്റെ 45-ാം പിറന്നാൾ ആഘോഷിക്കുകയാണ് താരം. ശസ്ത്രക്രിയ കഴിഞ്ഞ് വീട്ടിലെത്തിയ അച്ഛനൊപ്പം പിറന്നാൾ ആഘോഷിക്കുന്നതിന്റെ ചിത്രങ്ങൾ ഹൃത്വിക് തന്നെയാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവച്ചത്.

'ശസ്ത്രക്രിയയ്ക്കുശേഷം അദ്ദേഹം എഴുന്നേറ്റു. സ്‌നേഹത്തിന്റെ ശക്തി. അദ്ദേഹത്തിന്റെ കൂടെനിന്നവർക്കും അദ്ദേഹത്തിന് കരുത്ത് പകർന്ന് മുന്നോട്ട് പോകാൻ സഹായിച്ചവർക്കും നന്ദി. ഇന്ന് ഏറ്റവും മികച്ച ദിവസമാണ്' എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. ശസ്ത്രക്രിയ കഴിഞ്ഞ് വീട്ടിലെത്തിയതിനുശേഷമുള്ള രാകേഷ് റോഷനെ ചിത്രത്തിൽ കാണാം. മൂക്കിലൂടെ പൈപ്പ് ഘടിപ്പിച്ച് നിൽക്കുന്ന ചിത്രങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

കഴിഞ്ഞ ദിവസമാണ് ആരാധകരെ അസ്വസ്ഥരാക്കുന്ന ഇൻസ്റ്റഗ്രാം പോസ്റ്റുമായി ഹൃത്വിക് എത്തിയത്. എന്റെ അച്ഛനോട് ഇന്ന് രാവിലെ ഞാനൊരു ഫോട്ടോ ചോദിച്ചു. ഇന്ന് അദ്ദേഹത്തിന്റെ സർജറിയാണ്. എന്നാൽ ഈ ദിവസവും അദ്ദേഹം ജിമ്മിലെ വർക്കൗട്ട് മുടക്കില്ല എന്നെനിക്ക് ഉറപ്പുണ്ടായിരുന്നു. എനിക്കറിയാവുന്നതിൽ വച്ചേറ്റവും കരുത്തനായ വ്യക്തിയാണ് അദ്ദേഹം. കുറച്ച് ആഴ്ചകൾക്ക് മുമ്പാണ് അദ്ദേഹത്തിന് തൊണ്ടയിൽ കാൻസർ സ്ഥിരീകരിച്ചത്.

അസുഖത്തിന്റെ പ്രാരംഭഘട്ടമാണ്. എന്നാൽ അദ്ദേഹം നല്ല ഉന്മേഷത്തിലാണ്. കാൻസറിനോട് പൊരുതാൻ തന്നെയാണ് അദ്ദേഹത്തിന്റെ തീരുമാനം. അദ്ദേഹത്തെപ്പോലെ ഒരാളെ ഞങ്ങളുടെ കുടുബത്തിന് ലഭിച്ചതിൽ ഞങ്ങൾ ഭാഗ്യം ചെയ്തവരാണ് എന്ന അടിക്കുറിപ്പോടെ അച്ഛനൊപ്പം ജിമ്മിൽ നിൽക്കുന്ന ചിത്രമാണ് ഹൃത്വിക് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നത്.

അതേസമയം രാകേഷ് റോഷന് അനാരോഗ്യത്തിൽനിന്ന് വേഗത്തിൽ സൗഖ്യം ആശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. തുടർന്ന് പിതാവിന്റെ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായാെന്നും പ്രധാനമന്ത്രി പ്രകടിപ്പിച്ച ഉത്കണ്ഠയിൽ നന്ദിയും അറിയിച്ച് ഹൃത്വിക് റോഷൻ മോദിക്ക് മറുപടി നൽകിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP