Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

'കാലത്ത് മഞ്ഞില് കുളിക്കും നമോ, കുളത്തില് മുതലയെ പിടിക്കും നാമോ, വൈകിട്ട് ഫൈ്‌ളറ്റിൽ പറക്കും നാമോ, പറ പറ നമോ'; മൂന്ന് മണിക്ക് ഹിമാലയത്തിൽ 'കുളി'ച്ചത് മോദിയാണെങ്കിലും പണി കിട്ടാൻ പോകുന്നത് വിവേക് ഓബ്‌റോയിക്കെന്ന് ട്രോളന്മാർ; ഇതിലും മികച്ച തള്ള് സ്വപ്‌നത്തിൽപോലും കാണില്ലെന്നും ഇനി 'കഞ്ഞി' വയ്ക്കാൻ അരിയില്ലെന്നും സോഷ്യൽ മീഡിയ

'കാലത്ത് മഞ്ഞില് കുളിക്കും നമോ, കുളത്തില് മുതലയെ പിടിക്കും നാമോ, വൈകിട്ട് ഫൈ്‌ളറ്റിൽ പറക്കും നാമോ, പറ പറ നമോ'; മൂന്ന് മണിക്ക് ഹിമാലയത്തിൽ 'കുളി'ച്ചത് മോദിയാണെങ്കിലും പണി കിട്ടാൻ പോകുന്നത് വിവേക് ഓബ്‌റോയിക്കെന്ന് ട്രോളന്മാർ; ഇതിലും മികച്ച തള്ള് സ്വപ്‌നത്തിൽപോലും കാണില്ലെന്നും ഇനി 'കഞ്ഞി' വയ്ക്കാൻ അരിയില്ലെന്നും സോഷ്യൽ മീഡിയ

മറുനാടൻ ഡെസ്‌ക്‌

ഹ്യൂമൻസ് ഓഫ് ബോംബെയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ഹിമാലയ ജീവിതകാലത്തെക്കുറിച്ചും സത്യാന്വേഷിയായി അലഞ്ഞതിനെക്കുറിച്ചും മനസ് തുറന്നിരിക്കുന്നത്. വളരുംതോറും കൗതുകം കൂടുതലും അറിവ് കുറവുമായിരുന്ന കുട്ടിയായിരുന്നു താനെന്നാണ് മോദി അഭിമുഖത്തിൽ പറയുന്നത്. ഈ അഭിമുഖമാണ് ട്രോളന്മാരും സോഷ്യൽ മീഡിയയും ഏറ്റെടുത്തിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ ഹിമകരടിയും വിവേക് ഓബ്‌റോയും വരെ മോദിക്കായി ട്രോളുകളിൽ ഇരയാകുന്നുണ്ട്.

അഭിമുഖത്തിൽ ഒരിടത്ത് ഹിമാലയത്തിൽ അലഞ്ഞിരുന്ന കാലത്തെ ക്കുറിച്ച് മോദി പറയുന്നതിങ്ങനെയാണ്; 'ഹിമാലയത്തിൽ പലയിടത്തും അലഞ്ഞു. എന്റെ തലക്കു മുകളിൽ മേൽക്കൂരയുമില്ലായിരുന്നു. പക്ഷേ സ്വന്തം വീട് എന്തെന്ന് അനുഭവിച്ചത് അന്നായിരുന്നു. ബ്രഹ്മമുഹൂർത്തത്തിൽ പുലർച്ചെ മൂന്നിനും 3.45നും ഇടക്ക് എഴുന്നേറ്റു. കൊടും തണുപ്പിൽ കുളിച്ചു. പക്ഷേ അപ്പോഴും ഊഷ്മളത അനുഭവിച്ചു. സന്ന്യാസിമാർക്കൊപ്പമുള്ള ജീവിതമാണ് ലോകതാളത്തെക്കുറിച്ചുള്ള അറിവു നൽകിയത്.'

എന്നാൽ ഈ അനുഭവങ്ങളെല്ലാം മോദി ഇത്രയും നാൾ തള്ളിയതിനെക്കാൾ ഒരുപിടി മുന്നിൽ നിൽക്കുന്ന തള്ളുകളാണ് ഇത് എന്നാണ് ട്രോളന്മാർ പറയുന്നത്. ഇതോടെ മോദിയുടെ ഹിമാലത്തിലെ മൂന്ന് മണിക്കുള്ള കുളി ട്രോളന്മാരും സോഷ്യൽ മീഡിയയും ആഘോഷമാക്കുകയാണ്. മോദിയുടെ അനുഭവം ഇത്തരത്തിലുള്ളതാണെങ്കിൽ ബുദ്ധിമുട്ടിക്കുക വിവേക് ഒബ്‌റോയിയാകും എന്നും പറഞ്ഞു വെക്കുന്നുണ്ട് ട്രോളന്മാർ.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതം പറയുന്ന പി.എം. നരേന്ദ്ര മോദിയിൽ നായകനാവുന്നത് വിവേക് ഒബ്‌റോയിയാണ്. സിനിമയുടെ ഫസ്റ്റ് ലുക്ക് ഈ കഴിഞ്ഞ ഏഴിനായിരുന്നു മഹാരാഷ്ട്രാ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് പുറത്ത് വിട്ടത്. ഇതിന്റെ ചുവട് പിടിച്ചാണ് ട്രോളന്മാരുടെ സർജിക്കൽ സ്‌ട്രൈക്ക്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP