Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അനിൽ ആന്റണിയുടെ നിയമനം രാഷ്ട്രിയമല്ല; അനിൽ ഡിജിറ്റൽ രംഗത്തെ കുറിച്ച് നല്ല ബോധ്യമുള്ളയാളെന്നും ശശിതരൂർ; പാർട്ടി ആവശ്യപ്പെട്ടാൽ തിരുവനന്തപുരത്ത് വീണ്ടും മത്സരിക്കും; തലസ്ഥാനത്ത് ചെയ്യാൻ ധാരാളം കാര്യങ്ങൾ ബാക്കിയുണ്ട്; അന്തിമ തീരുമാനം പാർട്ടിയുടെതാണെന്നും എംപി

അനിൽ ആന്റണിയുടെ നിയമനം രാഷ്ട്രിയമല്ല; അനിൽ ഡിജിറ്റൽ രംഗത്തെ കുറിച്ച് നല്ല ബോധ്യമുള്ളയാളെന്നും ശശിതരൂർ; പാർട്ടി ആവശ്യപ്പെട്ടാൽ തിരുവനന്തപുരത്ത് വീണ്ടും മത്സരിക്കും; തലസ്ഥാനത്ത് ചെയ്യാൻ ധാരാളം കാര്യങ്ങൾ ബാക്കിയുണ്ട്; അന്തിമ തീരുമാനം പാർട്ടിയുടെതാണെന്നും എംപി

മറുനാടൻ ഡെസ്‌ക്‌

കോഴിക്കോട്: എഐസിസി പ്രവർത്തകസമിതി എകെ ആന്റണിയുടെ മകനെ കെപിസിസി ഡിജിറ്റൽ മീഡിയ സെൽ കൺവീനറായി നിയമിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി തിരുവനന്തപുരം എംപി ശശിതരൂർ രംഗത്ത്. നേരത്തെ അനിൽ ആന്റണിയെ കെപിസിസി ഡിജിറ്റൽ മീഡിയ സെൽ കൺവീനറായി നിയമിച്ചതിനെതിരെ യൂത്ത് കോൺഗ്രസ് നേതാക്കൾ രംഗത്തെത്തിയിരുന്നു ഇതിന്റെ പശ്ചാത്തലത്തിലാണ് എംപി പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്.

അനിൽ ആന്റണി ഡിജിറ്റൽ രംഗത്തെ കുറിച്ച് നല്ല ബോധ്യമുള്ളയാളാണെന്നും അനിലിന്റേത് രാഷ്ട്രീയ നിയമനമല്ലെന്നും തരൂർ വ്യക്തമാക്കി. അനിലിന്റെ കഴിവിൽ തനിക്ക് വിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.പാർട്ടി ആവശ്യപ്പെട്ടാൽ തിരുവനന്തപുരത്ത് വീണ്ടും മത്സരിക്കുമെന്നും ശശി തരൂർ വ്യക്തമാക്കി. തിരുവനന്തപുരത്ത് ചെയ്യാൻ ധാരാളം കാര്യങ്ങൾ ബാക്കിയുണ്ടെന്ന് പറഞ്ഞ അദ്ദേഹം അന്തിമ തീരുമാനം പാർട്ടിയുടേതാണെന്നും വിശദീകരിച്ചു.

സംഘടനക്ക് വേണ്ടി വർഷങ്ങളായി പ്രവർത്തിച്ചവരെ തഴഞ്ഞ് വീണ്ടും മക്കൾ രാഷ്ട്രീയം നടപ്പാക്കുകയാണെന്നാണ് യൂത്ത് കോൺഗ്രസിന്റെ വിമർശനം. കെപിസിസി നിർവ്വാഹകസമിതി അംഗം കൂടിയായ ആർഎസ് അരുൺരാജ്, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി രാജേഷ് ചന്ദ്രദാസ് അടക്കമുള്ളവർ ഫേസ്‌ബുക്ക് പോസ്റ്റുകളിലൂടെ അനിൽ ആന്റണിയുടെ നിയമനത്തെ വിമർശിച്ച് രംഗത്ത് വന്നു.

അനിൽ ആന്റണിയെ കെപിസിസി ഡിജിറ്റൽ മീഡിയ സെൽ കൺവീനറായി കഴിഞ്ഞ ദിവസമാണ് നിയമിച്ചത്. കെപിസിസി അധ്യക്ഷൻ ഡൽഹിയിൽ വിളിച്ച വാർത്താസമ്മേളനത്തിലായിരുന്നു പ്രഖ്യാപനം. അനിലിന്റെ സജീവരാഷ്ട്രീയത്തിലേക്കുള്ള ചുവട് വെയ്പാണ് പുതിയ പദവിയെന്ന് വിലയിരുത്തലുകൾ ഉണ്ട്.

ഡാറ്റാ അനിലറ്റിക് രംഗത്ത് പരിചയമുള്ള അനിൽ ആന്റണിയും അഹമ്മദ് പട്ടേലിന്റെ മകൻ ഫൈസൽ പട്ടേലും ചേർന്ന് തയ്യാറാക്കിയ കണക്കുകൾ ഗുജറാത്ത് തെരഞ്ഞെടുപ്പിൽ ഗുണം ചെയ്തിരുന്നുവെന്നാണ് പാർട്ടി വിലയിരുത്തൽ. കേരളത്തിലും സമാനസേവനം പ്രയോജനപ്പെടുത്തുന്നതിൽ എന്താണ് തെറ്റെന്നാണ് കെപിസിസി നേതൃത്വം വിശദീകരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP