Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രാമക്ഷേത്രത്തിൽ നിന്ന് ഒരു കാരണവശാലും പിന്നോട്ടില്ല; കേസ് വേഗത്തിൽ തീർപ്പാകാത്തതിന് കാരണം കോൺഗ്രസ്; പൊളിച്ച് കളഞ്ഞ ക്ഷേത്രം എവിടെയാണോ അവിടെ തന്നെ ബിജെപി രാമക്ഷേത്രം പണിയുമെന്നും അമിത് ഷാ; വികസന മുദ്രാവാക്യം ഉപേക്ഷിച്ച് ലോക്‌സഭ തെരഞ്ഞെടുപ്പിൽ പ്രധാന ചർച്ചാ വിഷയമാക്കി രാമക്ഷേത്രത്തെ മാറ്റാൻ ഉറച്ച് ബിജെപി

രാമക്ഷേത്രത്തിൽ നിന്ന് ഒരു കാരണവശാലും പിന്നോട്ടില്ല; കേസ് വേഗത്തിൽ തീർപ്പാകാത്തതിന് കാരണം കോൺഗ്രസ്; പൊളിച്ച് കളഞ്ഞ ക്ഷേത്രം എവിടെയാണോ അവിടെ തന്നെ ബിജെപി രാമക്ഷേത്രം പണിയുമെന്നും അമിത് ഷാ; വികസന മുദ്രാവാക്യം ഉപേക്ഷിച്ച് ലോക്‌സഭ തെരഞ്ഞെടുപ്പിൽ പ്രധാന ചർച്ചാ വിഷയമാക്കി രാമക്ഷേത്രത്തെ മാറ്റാൻ ഉറച്ച് ബിജെപി

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: തെരഞ്ഞെടുപ്പ് പ്രചരണത്തിന് മാർഗം തീവ്ര വർഗ്ഗീയത തന്നെയെന്ന് സൂചന നൽകി ബിജെപി അധ്യക്ഷൻ അമിത് ഷാ. രാമക്ഷേത്ര നിർമ്മാണത്തിൽ നിന്ന് ഒരു കാരണവശാലും പിന്നോട്ട് പോകില്ലെന്ന് ദേശീയ അധ്യക്ഷൻ വ്യക്തമാക്കുന്നു. കേസ് വേഗത്തിൽ തീർപ്പാകാത്തതിന് കാരണം കോൺഗ്രസാണ് എന്നും അവർ അതിന് സമ്മതിക്കുന്നില്ലെന്നും ഷാ കുറ്റപ്പെടുത്തുന്നു. ക്ഷേത്രം നിലനിന്നിരുന്ന സ്ഥലത്ത് തന്നെ അയോധ്യ ക്ഷേത്രം നിർമ്മിക്കുമെന്നും അമിത് ഷാ പറയുന്നു. ബിജെപിക്ക് ഉള്ളിൽ നിന്ന് തന്നെ പ്രതിഷേധം ശക്തമായത് വരുന്ന തെരഞ്ഞെടുപ്പിൽ ബാധിക്കുമോ എന്ന ആശങ്കയാണ് ഇപ്പോൾ ഇങ്ങനെ ഒരു പ്രസ്താവനയ്ക്ക് പിന്നിൽ എന്നാണ് വിലയിരുത്തൽ

അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കുന്നതിൽ ഞങ്ങൾക്കുള്ള പ്രതിബദ്ധത ചോദ്യം ചെയ്യാനാവില്ല എന്ന് അമിത് ഷാ വ്യക്തമാക്കിയിരുന്നു. വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലാണ്. വിചാരണ ജനുവരിയിൽ തുടങ്ങുന്നതുവരെ കാത്തിരുന്നേ പറ്റൂ. ഒൻപതു വർഷമായി കേസ് സുപ്രീംകോടതിയിലാണ്. 2019 ലെ പൊതുതിരഞ്ഞെടുപ്പിനു ശേഷമേ കേസ് പരിഗണിക്കാവൂ എന്നാണു കോൺഗ്രസ് നേതാവ് കപിൽ സിബൽ പറയുന്നത്. കേസ് പരിഗണിക്കണമെന്നു കക്ഷികൾ പറയുമ്പോൾ, മാറ്റിവയ്ക്കണമെന്നാണു കോൺഗ്രസിന്റെ ആവശ്യം. ഇത് തന്നെയാണ് ഇപ്പോഴും നിലനിൽക്കുന്ന പ്രധാന തടസ്സമെന്നും ഷാ പറയുന്നു

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുടത്ത പ്രതിസന്ധിയിലാക്കുകയാണ് പരിവാറുകാർ. അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിനായി വിഎച്ച്പി രംഗത്ത് വരുന്നത് മോദിക്കുള്ള താക്കീതാണ്. പ്രയാഗ്രാജിലെ കുംഭമേളയിൽ രാമക്ഷേത്രനിർമ്മാണ തീയതി പ്രഖ്യാപിക്കുമെന്നു വിശ്വ ഹിന്ദു പരിഷത് (വിഎച്ച്പി) ധർമസഭ നിലപാട് വിശദീകരിച്ചതോടെ കേന്ദ്ര സർക്കാർ വെട്ടിലായിരുന്നു. രാഷ്ട്രീയ നേട്ടങ്ങൾക്ക് മാത്രം രാമക്ഷേത്രം ചർച്ചാക്കാനുള്ള മോദിയുടെ നീക്കത്തിനെയാണ് അയോധ്യയിലെ ധർമ്മ സഭ ചോദ്യം ചെയ്യുന്നത്. ഇനി രാമക്ഷേത്ര നിർമ്മാണത്തിനായി കാത്ത് നിൽക്കാനാവില്ലെന്ന സന്ദേശം സന്യാസിമാർ നൽകുമ്പോൾ കേന്ദ്ര സർക്കാർ അക്ഷരാർത്ഥത്തിൽ വെട്ടിലാവുകയാണ്. ഇതിനുള്ള മറുപടി കൂടിയാണ് അമിത് ഷായുടെ പ്രസ്താവനയെ ചേർത്ത് വായിക്കാം.

ബിജെപിയിലെ മോദിയുടെ പിൻഗാമിയാകുമെന്നു വരെ കരുതപ്പെടുന്ന യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വാക്കുകളും നീക്കങ്ങളും പരിവാറുകാർക്ക് കരുത്ത ്പകരുന്നത്. രാമന്റെ പ്രതിമ നിർമ്മിക്കുമെന്ന പ്രഖ്യാപനവും മറ്റും പരിവാറുകാർ ആവേശത്തോടെ ഏറ്റെടുക്കുന്നു. എൻഡിഎ സഖ്യകക്ഷിയായ ശിവസേനയുടെ നീക്കങ്ങളും ഉന്നം വയ്ക്കുന്നതു മോദിയെതന്നെ. ശിവസേന നേതാവ് ഉദ്ധവ് താക്കറെ അയോധ്യയിലെ സമരമുഖത്ത് എത്തിയതു ബിജെപിയെ അസ്വസ്ഥരാക്കുന്നു. ഇതെല്ലാം മോദിയെ ലക്ഷ്യമിട്ടുള്ള നീക്കങ്ങളാണ്. രാമക്ഷേത്രം മോദിയുടെ മുഖ്യ പ്രചാരണായുധമായിരുന്നെങ്കിലും നടപ്പാക്കാനുള്ള വാഗ്ദാനമായി ബിജെപി അതിനെ കണ്ടിരുന്നില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP