Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇത് 'കോഫി' വിത്ത് കരൺ അല്ല 'ഏണി' വിത്ത് കരൺ; ഹാർദിക്കിനും രാഹുലിനും പിന്നാലെ പുലിവാല് പിടിച്ച് രൺവീർ സിംഗും; നടൻ നേരത്തെ നടത്തിയ അശ്ലീല പരാമർശവും സോഷ്യൽ മീഡിയയിൽ വിവാദമാകുന്നു; 2011ലെ വീഡിയോ കുത്തി പൊക്കി സോഷ്യൽ മീഡിയ

ഇത് 'കോഫി' വിത്ത് കരൺ അല്ല 'ഏണി' വിത്ത് കരൺ; ഹാർദിക്കിനും രാഹുലിനും പിന്നാലെ പുലിവാല് പിടിച്ച് രൺവീർ സിംഗും; നടൻ നേരത്തെ നടത്തിയ അശ്ലീല പരാമർശവും സോഷ്യൽ മീഡിയയിൽ വിവാദമാകുന്നു; 2011ലെ വീഡിയോ കുത്തി പൊക്കി സോഷ്യൽ മീഡിയ

മറുനാടൻ ഡെസ്‌ക്‌

കോഫി വിത്ത് കരൺ എന്ന പേര് മാറ്റി ഏണി വിത്ത് കരൺ എന്നാക്കേണ്ടി വരുന്ന സ്ഥിതിയിലേക്കാണ് കരൺ ജോഹറിന്റെ ഷോ പോകുന്നത്. ഹർദ്ദിക് പാണ്ഡ്യയുടെയും കെഎൽ രാഹുലിന്റെയും സ്ത്രീ വിരുദ്ധ പരാമർശത്തിന് പിന്നാലെ ബോളിവുഡ് നടൻ റൺവീർ സിങ് നേരത്തേ നടത്തിയ അശ്ലീല പരാമർശവും സോഷ്യൽ മീഡിയയിൽ വിവാദമാകുന്നു.കരൺ ജോഹർ അവതാരകനായെത്തുന്ന 'കോഫി വിത്ത് കരൺ' എന്ന ചാറ്റ് ഷോയിൽ 8 വർഷങ്ങൾക്ക് മുമ്പ് താരം പറഞ്ഞ പരാമർശങ്ങൾക്കെതിരേയാണ് വിമർശനങ്ങളുമായി ആളുകൾ രംഗത്തെത്തിയിരിക്കുന്നത്. 2011 ൽ നടത്തിയ അഭിമുഖത്തിലാണ് കരീനാ കപൂർ, അനുഷ്‌ക ശർമ്മ എന്നിവരെ പറ്റി റൺവീർ മോശം പരാമർശം നടത്തിയത്.

അനുഷ്‌കയോടൊപ്പമാണ് റൺവീർ അഭിമുഖത്തിന് എത്തിയത്. കരീനയെ കുറിച്ച് റൺവീർ നടത്തിയ പരാമർശം കേട്ട് 'മോശം കുട്ടിയായിരുന്നു റൺവീറെ'ന്ന് അനുഷ്‌ക പറഞ്ഞു. അതേസമയം തന്നെ കുറിച്ച് ഇത്തരത്തിൽ സംസാരിക്കരുതെന്നായിരുന്നു അനുഷ്‌കയെ കുറച്ചുള്ള പരാമർശത്തോട് അവരുടെ പ്രതികരണം. രൂക്ഷമായ ഭാഷയിലാണ് റൺവീറിന്റെ പരാമർശത്തോട് ട്വിറ്റർ സമൂഹം പ്രതികരിക്കുന്നത്. 'ഇവരാണോ നിങ്ങളുടെ നായകന്മാർ' എന്ന് ഒരാൾ പരിഹസിച്ചു. ഇതെല്ലാം കേട്ട് കരൺ ജോഹർ ചിരിക്കുകയാണെന്നും ബോളിവുഡ് മുഴുവൻ മാലിന്യമാണെന്നും മറ്റൊരു ട്വീറ്റിൽ വിമർശിക്കുന്നു.

ആദ്യ സിനിമയായ ബാൻഡ് ബജാ ഭാരത് എന്ന സിനിമയുടെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നതിനായാണ് രൺവീർ സിംഗും ബോളിവുഡ് താരവും ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ വിരാട് കോലിയുടെ ഭാര്യയുമായ അനുഷ്‌ക ശർമ്മയും കോഫി വിത്ത് കരൺ ഷോയിൽ പങ്കെടുക്കുന്നത്. അന്നത്തെ ആ ചാറ്റ് ഷോയ്ക്കിടെ അനുഷ്‌ക്കയെക്കുറിച്ചും കരീനയെക്കുറിച്ചും രൺവീർ സിങ് പറയുന്ന വിവാദ പരാമർശങ്ങളാണ് സാമൂഹ്യമാധ്യമങ്ങളിൽ ഇപ്പോൾ ചർച്ചയാകുന്നത്. ചാറ്റ് ഷോയുടെ മൂന്നാമത്തെ എപ്പിസോഡിലായിരുന്നു സംഭവം. ആ എപ്പിസോഡിലെ ചില രംഗങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുകയാണ്.

അതേസമയം, കോഫി വിത്ത് കരൺ' ചാറ്റ് ഷോയിൽ സ്ത്രീ വിരുദ്ധ പരാമർശം നടത്തിയെന്ന് ആരോപിച്ചാണ് രാഹുലിനും ഹാർദിക് പാണ്ഡ്യക്കുമെതിരെ ബിസിസിഐ നടപടിക്ക് ശുപാർശ ചെയ്തത്. അച്ചടക്ക നടപടിയുടെ ഭാഗമായി ഇരു താരങ്ങളെയും രണ്ട് ഏകദിന മത്സരങ്ങളിൽ നിന്ന് വിലക്കണമെന്നാണ് സുപ്രീം കോടതി നിയമിച്ച കമ്മറ്റി തലവൻ വിനോദ് റായ് സമിതി ശുപാർശ ചെയ്തു. ഇന്ത്യ-ഓസ്ട്രേലിയ ഏകദിന പരമ്പരയിലെ ആദ്യ മത്സരം ശനിയാഴ്ച തുടങ്ങാനിരിക്കെയാണ് ഇരുതാരങ്ങൾക്കും കനത്ത തിരിച്ചടിയാവുന്ന തീരുമാനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP