Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വരുമാന വർദ്ധനവിലേക്ക് കുതിക്കുന്ന കെഎസ്ആർടിസിയിൽ വീണ്ടും തച്ചങ്കരി ഇഫക്ട്; പ്രതിദിന വരുമാനം ഒരു കോടി കൂടി വർധിപ്പിക്കാൻ നീക്കം; പുത്തൻ പരിഷ്‌കാരത്തിൽ ഒരു ഇൻസ്‌പെക്ടർക്ക് നൽകുക എട്ട് ബസുകളുടെ ചുമതല; റൂട്ട് പ്ലാനിങ് മുതൽ ബസിന്റെ വൃത്തി വരെ ഇനി മാറും; പ്രളയത്തിലും ഹർത്താൽ അക്രമങ്ങളിലും കൂടുതൽ പരുങ്ങലിലായ ആനവണ്ടിയെ രക്ഷിക്കാനുള്ള പുതിയ പദ്ധതികൾ ഇങ്ങനെ

വരുമാന വർദ്ധനവിലേക്ക് കുതിക്കുന്ന കെഎസ്ആർടിസിയിൽ വീണ്ടും തച്ചങ്കരി ഇഫക്ട്; പ്രതിദിന വരുമാനം ഒരു കോടി കൂടി വർധിപ്പിക്കാൻ നീക്കം; പുത്തൻ പരിഷ്‌കാരത്തിൽ ഒരു ഇൻസ്‌പെക്ടർക്ക് നൽകുക എട്ട് ബസുകളുടെ ചുമതല; റൂട്ട് പ്ലാനിങ് മുതൽ ബസിന്റെ വൃത്തി വരെ ഇനി മാറും; പ്രളയത്തിലും ഹർത്താൽ അക്രമങ്ങളിലും കൂടുതൽ പരുങ്ങലിലായ ആനവണ്ടിയെ രക്ഷിക്കാനുള്ള പുതിയ പദ്ധതികൾ ഇങ്ങനെ

എം മനോജ് കുമാർ

തിരുവനന്തപുരം: വരുമാന വർദ്ധനവിലേക്ക് കുതിക്കുന്ന കെഎസ്ആർടിസിയിൽ വീണ്ടും തച്ചങ്കരി ഇഫക്ട്. നിലവിലെ പ്രതിദിന വരുമാനത്തിൽ ഒരു കോടി രൂപയുടെ വർധന കൂടി കൊണ്ടുവരാനാണ് പുതിയ പദ്ധതി. ഇപ്പോൾ പ്രതിദിനം ആറുമുതൽ ആറരക്കോടി രൂപവരെ കെഎസ്ആർടിസിക്ക് വരുമാനം വരുന്നുണ്ട്. ഈ വരുമാനം ഒരു കോടി കൂടി ഉയർത്താനാണ് പദ്ധതി പ്രാബല്യത്തിൽ വരുത്തുന്നത്.

അതിനായുള്ള പ്രത്യേക പദ്ധതിയാണ് തച്ചങ്കരി പ്രഖ്യാപിക്കുകയും നടപ്പിൽ വരുത്തുകയും ചെയ്യുന്നത്. ജനുവരി 16 മുതലാണ് ഈ പദ്ധതി പ്രാബല്യത്തിൽ വരുന്നത്. വരുമാനം വർധിപ്പിക്കാൻ ലക്ഷ്യമിട്ടു എട്ടു ബസുകളുടെ ചുമതല ഒരു ഇൻസ്‌പെക്ടർക്ക് കൈമാറി.

ഇതുവരെ ബസുകളുടെ ചുമതല പ്രകാരവുമല്ല ഇൻസ്‌പെക്ടർമാരെ തീരുമാനിച്ചിരുന്നത്. ഈ രീതിയാണ് സിഎംഡിഎന്ന നിലയിൽ തച്ചങ്കരി അഴിച്ചു പണിതത്. ഇനി മുതൽ എട്ടുബസുകളുടെ ചുമതല ഇൻസ്പക്റ്റർമാർക്ക് വരും.ഒപ്പം കൂടുതൽ ഉത്തരവാദിത്തങ്ങൾ കൂടി ഇവരുടെ ചുമലിൽ വരുന്നുണ്ട്. ബസിന്റെ റൂട്ട് പ്ലാനിങ്, ക്രൂ നിയമനം, വരുമാനം, യാത്രക്കാരുടെ പരാതി, പരിഹാരം, വാഹനങ്ങളുടെ അറ്റകുറ്റപ്പണി, ശുചിത്വം തുടങ്ങിയ ചുമതലകൾ ഇൻസ്പെക്ടർമാർക്ക് വരും. ബസുകൾ അനുസരിച്ച് ഇൻസ്പെക്ടർമാരെ തീരുമാനിക്കുമ്പോൾ കുറവ് വരുന്ന ഇൻസ്പെക്ടർമാരുടെ എണ്ണം അനുസരിച്ച് മറ്റു യൂണിറ്റുകളിൽ നിന്ന് ഇവരെ മാറ്റി നിയമിക്കുകയും ചെയ്യും.

വരുമാനവർദ്ധനവിന് അനുസരിച്ചുള്ള കാര്യങ്ങൾ ക്രമീകരിക്കാൻ സിഎംഡിക്ക് തൊട്ടു താഴെ നാല് ഉദ്യോഗസ്ഥരെ നിയമിക്കുകയും ചെയ്തിട്ടുണ്ട്. ആർ. പൃഥ്വിരാജ്, ആർ.ചന്ദ്രബാബു, പി.എം.ഷറഫ് മുഹമ്മദ്, ജി.പി.പ്രദീപ്കുമാർ എന്നിവരാണ് ഈ ഉദ്യോഗസ്ഥർ, സിഎംഡിക്ക് തൊട്ടുതാഴെയാണ് ഇവർക്ക് നിയമനം നൽകിയിട്ടുള്ളത്. ഇതിൽ സർവീസുകളെ തരംതിരിച്ച് ആർ. പൃഥ്വിരാജിന് ചുമതല നൽകിയിട്ടുണ്ട്. ചിൽ, ഇലക്ട്രിക്, ഡീലക്‌സ്, എക്സ്‌പ്രസ്, സൂപ്പര്ഫാസ്‌റ്, എന്റർ സ്റ്റേറ്റ്, ഫാസ്റ്റ് പാസഞ്ചർ എന്നിവ പൃഥ്വിരാജിന് കീഴിൽ വരും. ഫാസ്റ്റ് പാസഞ്ചർ ജി.പി.പ്രദീപ് കുമാറിന്റെ ചുമതലയിൽ വരും.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലാ ചുമതല ആർ.ചന്ദ്രബാബുവിന് നൽകി. എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലാ ചുമതല പി.എം.ഷറഫ് മുഹമ്മദിന് നൽകി. ഉപയോഗശൂന്യമായ ഇടിഎമ്മുകൾ മാറ്റി പുതിയത് വാങ്ങാനും തീരുമാനിച്ചിട്ടുണ്ട്. ആളില്ലാത്ത ബസ് സർവീസുകളും നിർത്തലാക്കും. റിസർവ് സർവീസുകൾ റദ്ദാക്കിയാൽ ആറു മണിക്കൂർ മുൻപെങ്കിലും യാത്രക്കാരെ അറിയിക്കും. ഓടാതെ കിടക്കുന്ന ബസുകൾക്ക് ആദായകരമായ റൂട്ടുകൾ കണ്ടെത്തും. 6400 ബസുകളിൽ 6200 . ബസുകൾ എങ്കിലും സർവീസുകൾക്ക് ഉപയോഗിക്കണം എന്നും തീരുമാനിച്ചിട്ടുണ്ട്. ബസുകൾ റദ്ദാക്കുന്നതിന്റെ ഉത്തരവാദിത്തം യൂണിറ്റ് ഓഫീസർക്ക് നൽകി.

ഉദ്യോഗസ്ഥ അനാസ്ഥ മൂലം സർവീസ് റദ്ദാക്കിയാൽ നഷ്ടപരിഹാരം ഉദ്യോഗസ്ഥരിൽ നിന്നും ഈടാക്കുന്ന തീരുമാനവും എടുത്തിട്ടുണ്ട്. ഉദ്യോഗസ്ഥർ മേഖലാ എക്‌സിക്യൂട്ടീവ് ഡയറക്ടറുടെ സഹായത്തോടെ റൂട്ട് , ക്രൂ എന്നിവ പുനഃ ക്രമികരിക്കേണ്ടതും സിഎംഡിയെ ദിനംപ്രതി കാര്യങ്ങൾ അറിയിക്കേണ്ട കാര്യവും ഏൽപ്പിച്ചിട്ടുണ്ട്. തച്ചങ്കരി സിഎംഡിയായി സ്ഥാനമേറ്റപ്പോൾ ഒട്ടനവധി മാറ്റങ്ങളാണ് കെഎസ്ആർടിസിയിൽ നടപ്പിലാക്കിയത്. പലതും വിവാദങ്ങൾ ആയെങ്കിലും മിക്കതും കെഎസ്ആർടിസിയുടെ പ്രവർത്തനം മെച്ചപ്പെടാനും വരുമാന വര്ധനവിനും പ്രയോജനകരമായിട്ടുണ്ട്. കെഎസ്ആർടിസിയിലെ യൂണിയനുകൾക്ക് മൂക്കുകയർ ഇട്ടത് തച്ചങ്കരിയായിരുന്നു. വൻ എതിർപ്പ് ഈ കാര്യത്തിൽ വന്നെങ്കിലും അതെല്ലാം കെട്ടടങ്ങിയ നിലയിലാണ്. ബസുകൾ ഇൻസ്പെക്ടർമാർക്ക് പൂർണ ചുമതല നൽകി വിഭജിക്കുന്നതും കെഎസ്ആർടിസിയുടെ കാര്യക്ഷമത ഉയർത്തും എന്ന് തന്നെയാണ് ൽഎസ്ആർടിസിയിൽ നിന്ന് ലഭിക്കുന്ന വിവരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP