Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തിരുവാഭരണ ഘോഷയാത്രയ്ക്ക് തിട്ടൂരം വയ്ക്കാൻ സർക്കാരിന് എന്ത് അവകാശം; ശബരിമലയിലേത് പാർട്ടി കൊടിമര ജാഥയല്ലെന്ന് പിണറായി മനസ്സിലാക്കണം; തിരുവാഭരണത്തെ അനുഗമിക്കുക എന്ന ഭക്തന്റെയും ജന്മാവകാശത്തിനും പൊലീസ് അനുമതിയെന്നത് അംഗീകരിക്കാനാകില്ല; സർക്കാരിനെതിരെ ആഞ്ഞടിച്ച് പിപി മുകുന്ദൻ

തിരുവാഭരണ ഘോഷയാത്രയ്ക്ക് തിട്ടൂരം വയ്ക്കാൻ സർക്കാരിന് എന്ത് അവകാശം; ശബരിമലയിലേത് പാർട്ടി കൊടിമര ജാഥയല്ലെന്ന് പിണറായി മനസ്സിലാക്കണം; തിരുവാഭരണത്തെ അനുഗമിക്കുക എന്ന ഭക്തന്റെയും ജന്മാവകാശത്തിനും പൊലീസ് അനുമതിയെന്നത് അംഗീകരിക്കാനാകില്ല; സർക്കാരിനെതിരെ ആഞ്ഞടിച്ച് പിപി മുകുന്ദൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തിരുവാഭരണ ഘോഷയാത്രയ്‌ക്കെതിരെ തിട്ടൂരം പുറപ്പെടുവിക്കാൻ സർക്കാരിന് എന്ത് അവകാശമാണ് ഉള്ളതെന്ന് മുതിർന്ന ബിജെപി നേതാവ് പി പി മുകുന്ദൻ. ഇത് പാർട്ടിയുടെ കൊടിമര ജാഥയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മനസ്സിലാക്കണം. ക്ഷേത്രാചാരങ്ങളെ സർക്കാർ ഉത്തരവു കൊണ്ട് നിയന്ത്രിക്കാനാകുമെന്ന മൂഡവിശ്വാസം പിണറായി ഉപേക്ഷിക്കണം. സർക്കാർ അനുമതിയുള്ളവർ മാത്രം യാത്രയെ അനുഗമിച്ചാൽ മതിയെന്ന ഉത്തരവ് സർക്കാർ ഉടൻ പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇത് മൗലികാവകാശത്തിന്മേലുള്ള കടന്നു കയറ്റമാണ്. ഇന്ന് ക്ഷേത്രങ്ങളുടെ മേൽ കൈവെക്കുന്ന പിണറായി സർക്കാർ പള്ളികൾക്കും മോസ്‌കുകൾക്കും നിയന്ത്രണം ഏർപ്പെടുത്തുന്ന കാലം വിദൂരമല്ല.

തിരുവാഭരണത്തെ അനുഗമിക്കുക എന്നത് അതിനാഗ്രഹിക്കുന്ന ഏതൊരു ഭക്തന്റെയും ജന്മാവകാശമാണ്. അതിന് പൊലീസിന്റെ മുൻകൂർ അനുമതി വാങ്ങണമെന്ന നിർദ്ദേശം ഭക്തന്മാർക്ക് അംഗീകരിക്കാനാവില്ല. ഇത്തരം ഉത്തരവുകൾക്ക് പുല്ലുവില കൽപ്പിക്കാനുള്ള ഔചിത്യം ഭക്തസമൂഹം കാണിക്കുമെന്നാണ് പ്രതീക്ഷ. ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ ആറാട്ട് ഘോഷയാത്രയും നവരാത്രി ഘോഷയാത്രയും സർക്കാർ നിയന്ത്രിക്കുമോ എന്ന ആശങ്കയാണ് ഉയരുന്നത്. ദേവസ്വം ഭരണത്തിൽ സർക്കാർ ഇടപെടരുതെന്ന നിർദ്ദേശം പാലിക്കാൻ പിണറായി തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തിരുവാഭരണ ഘോഷയാത്രയ്ക്ക് സംരക്ഷണം നൽകുക എന്ന നിയമപരമായ ബാധ്യത മാത്രമാണ് സർക്കാരിനുള്ളത്. അത് കൃത്യമായി ചെയ്യാൻ പിണറായി വിജയൻ തീരുമാനിച്ചാൽ മാത്രം മതി. നാളിതുവരെ നടന്നു വന്ന ആചാര അനുഷ്ഠാനങ്ങളോടെ ഇത്തവണത്തെ തിരുവാഭരണ ഘോഷയാത്രയും നടക്കും. മറിച്ച് അതിനെ പാർട്ടി ജാഥയാക്കി മാറ്റാനുള്ള പിണറായിയുടെ ധിക്കാരത്തെ വിശ്വാസ സമൂഹം ചെറുത്തു തോൽപ്പിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP