Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ടസമരം; ആക്രമണത്തിൽ ഉൾപ്പെട്ട സർക്കാർ ഉദ്യോഗസ്ഥനെ സസ്‌പെന്റ് ചെയ്തു; നടപടിക്ക് വിധേയനായത് റാന്നി പെരുനാട് പഞ്ചായത്തിലെ സീനിയർ ക്ലാർക്ക് വിഷ്ണു

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ടസമരം; ആക്രമണത്തിൽ ഉൾപ്പെട്ട സർക്കാർ ഉദ്യോഗസ്ഥനെ സസ്‌പെന്റ് ചെയ്തു; നടപടിക്ക് വിധേയനായത് റാന്നി പെരുനാട് പഞ്ചായത്തിലെ സീനിയർ ക്ലാർക്ക് വിഷ്ണു

മറുനാടൻ ഡെസ്‌ക്‌

പത്തനംതിട്ട: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് പിറ്റേ ദിവസം ബിജെപി നടത്തിയ ഹർത്താലിൽ അരങ്ങേറിയ ആക്രമണങ്ങളിൽ ഉൾപ്പെട്ട സർക്കാർ ഉദ്യോഗസ്ഥനെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തു. റാന്നി പെരുനാട് പഞ്ചായത്തിലെ സീനിയർ ക്ലാർക്ക് വിഷ്ണു പ്രസാദിനെ ആണ് സസ്പെൻഡ് ചെയ്ത്ത്. ഹർത്താൽ ദിവസം സംഘം ചേർന്ന് അടൂർ പെരിങ്ങനാട്ടിലെ വീടുകൾ അക്രമിച്ചതിന് വിഷ്ണു പ്രസാദിനെതിരെ പൊലീസ് കേസെടുത്തിരുന്നു.

ശബരിമലയിൽ രണ്ടു യുവതികൾ പ്രവേശച്ചതിനെ തുടർന്ന് വലിയ തോതിലുള്ള ആക്രമണമായിരുന്നു കേരളത്തിൽ നടന്നത്. 100ഓളം കെഎസ്ആർടിസി ബസുകൾ ആക്രമിക്കപ്പെടുകയും തുറക്കാൻ ശ്രമിച്ചതും തുറന്നതുമായ നിരവധി കടകളും വാഹനങ്ങളും തകർക്കപ്പെടുകയും. സിപിഎമ്മിന്റെ ഓഫീസുകൾ അടിച്ചു തകർക്കുയും വായനശാലകൾക്ക് തീയിടുകയും ചെയ്തിരുന്നു. ഇതിൽ ആക്രമണം നടത്തിയ 10000ഓളം പ്രതികളെ പിടികൂടിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP