Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എസ് ബി ഐ ട്രഷറി ബാങ്ക് ആക്രമണ കേസ്; പ്രതികൾ സാക്ഷികളെ ഭീഷണിപ്പെടുത്തി മൊഴി മാറ്റുമെന്ന് റിമാന്റ് റിപ്പോർട്ട്

എസ് ബി ഐ ട്രഷറി ബാങ്ക് ആക്രമണ കേസ്; പ്രതികൾ സാക്ഷികളെ ഭീഷണിപ്പെടുത്തി മൊഴി മാറ്റുമെന്ന് റിമാന്റ് റിപ്പോർട്ട്

പി നാഗരാജ്

തിരുവനന്തപുരം: തൊഴിലാളി യൂണിയനുകൾ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്കിന്റെ രണ്ടാം ദിനം എസ്‌ബിഐ ജില്ലാ ട്രഷറി ബാങ്ക് അടിച്ചു തകർത്ത കേസിലെ പ്രതികളെ ജാമ്യത്തിൽ വിട്ടയച്ചാൽ സാക്ഷികളായ ബാങ്ക് ജീവനക്കാരെ ഭീഷണിപ്പെടുത്തി മൊഴി മാറ്റിക്കുമെന്ന് കന്റോൺമെന്റ് പൊലീസിന്റെ റിമാന്റ്‌റിപ്പോർട്ട്. തിരുവനന്തപുരം മൂന്നാം ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്‌ട്രേട്ട് കോടതിയിൽ സമർപ്പിച്ച 2 പ്രതികളുടെ റിമാന്റ് റിപ്പോർട്ടിലാണ് ഇക്കാര്യം പൊലീസ് വ്യക്തമാക്കിയത്.

കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട സി പി എം അനുകൂല സംഘടനയുടെ ജില്ലാ നേതാക്കളായ 2 പ്രതികൾക്ക്ജാ മ്യം നിഷേധിച്ച് ജയിലിലേക്ക് അയക്കണമെന്നാവശ്യപ്പെട്ടുള്ള റിപ്പോർട്ടിലാണ് പൊലീസ് നയം വ്യക്തമാക്കിയത്. എൻ ജി ഒ യൂണിയൻ ഏര്യാ സെക്രട്ടറിയും ജില്ലാ ട്രഷറി ഓഫീസിലെ ക്ലർക്കുമായ അശോകൻ, എൻ ജി ഒ ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ ടെക്‌നിക്കൽ എജ്യൂക്കേഷൻ ഡയറക്ടട്രറ്റ് അറ്റൻഡർ ഹരിലാൽ എന്നിവരെയാണ് പൊലീസിന്റെ ആവശ്യം അംഗീകരിച്ച് മജിസ്ട്രേട്ട് റ്റി. മഞ്ജിത് 24 വരെ ജില്ലാ ജയിലിലേക്ക് റിമാന്റ് ചെയ്തത്.പ്രതികളെ ജാമ്യത്തിൽ വിട്ടയച്ചാൽ ഒളിവിൽ കഴിയുന്ന മറ്റു പ്രതികളെ അറസ്റ്റ് ചെയ്യുന്നതിന് വിഘ്‌നം സംഭവിക്കും. സാക്ഷികളെ ഭീഷണിപ്പെടുത്തി തിരിച്ചറിയാനുള്ള മറ്റു പ്രതികളെ തിരിച്ചറിയാതാക്കും. ഒളിവിൽ കഴിയുന്ന മറ്റു പ്രതികളോടൊപ്പം ഒളിവിൽ പോകാൻ സാദ്ധ്യതയുണ്ട്. അന്വേഷണത്തിന്റെ സുഗമമായ നടത്തിപ്പിനെ അത് പ്രതികൂലമായി ബാധിക്കുമെന്നും റിമാന്റ് റിപ്പോർട്ടിൽ പൊലീസ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇനി സംസ്ഥാന നേതാക്കളടക്കമുള്ള മറ്റു പ്രതികളെയാണ് പിടികൂടാനുള്ളത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP