Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ശാരദ ചിട്ടിത്തട്ടിപ്പ് കേസ്; പി ചിദംബരത്തിന്റെ ഭാര്യ നളിനിയ്‌ക്കെതിരെ സിബിഐ കുറ്റപത്രം സമർപ്പിച്ചു; തട്ടിപ്പ് പുറത്തറിയാതിരിക്കാൻ നളിനി ചിദംബരം ഗൂഢാലോചന നടത്തിയെന്നും പണം കൈപ്പറ്റിയെന്നും സിബിഐ; സിബിഐയ്ക്ക് പുറമെ എന്റഫോഴ്സ്മെന്റ് ഡയറക്ടറേറ്റും കേസ് അന്വേഷിക്കും

ശാരദ ചിട്ടിത്തട്ടിപ്പ് കേസ്; പി ചിദംബരത്തിന്റെ ഭാര്യ നളിനിയ്‌ക്കെതിരെ സിബിഐ കുറ്റപത്രം സമർപ്പിച്ചു; തട്ടിപ്പ് പുറത്തറിയാതിരിക്കാൻ നളിനി ചിദംബരം ഗൂഢാലോചന നടത്തിയെന്നും പണം കൈപ്പറ്റിയെന്നും സിബിഐ; സിബിഐയ്ക്ക് പുറമെ എന്റഫോഴ്സ്മെന്റ് ഡയറക്ടറേറ്റും കേസ് അന്വേഷിക്കും

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ശാരദ ചിട്ടിത്തട്ടിപ്പുകേസിൽ മുൻ കേന്ദ്രമന്ത്രി പി ചിദംബരത്തിന്റെ ഭാര്യ നളിനി ചിദംബത്തിനെതിരെ സിബിഐ കുറ്റപത്രം സമർപ്പിച്ചു. ശാരദാ ഗ്രൂപ്പ് കമ്പനി ഉടമകൾ നടത്തിയ തട്ടിപ്പ് പുറത്തറിയാതിരിക്കാൻ നളിനി ചിദംബരം ഗൂഢാലോചന നടത്തിയെന്നും പണം കൈപ്പറ്റിയെന്നുമാണ് സിബിഐ കുറ്റപത്രത്തിൽ പറയുന്നത്.

സുദിപ്ത സെന്നിനെതിരായ സെബി, കമ്പനി രജിസ്ട്രാർ എന്നീ ഏജൻസികളുടെ അന്വേഷണം ഉണ്ടാകാതിരിക്കാൻ 1.4 കോടി രൂപ നളിനി ചിദംബരം കൈപ്പറ്റിയെന്ന് കുറ്റപത്രത്തിൽ ആരോപിക്കുന്നു. 2010 മുതൽ 2014 വരെയുള്ള സമയത്താണ് പണം കൈപ്പറ്റിയതെന്നും 50 പേജുള്ള കുറ്റപത്രത്തിൽ പറയുന്നു.

ശാരദാ ഗ്രൂപ്പ് ഉടമയായ സുദിപ്ത സെന്നിന്റെ തട്ടിപ്പിനെ കുറിച്ച് സെബി അന്വേഷണം നടത്താതിരിക്കാൻ 1.4 കോടി രൂപ നളിനി ചിദംബരം കൈപ്പറ്റിയെന്നും 50 പേജുള്ള കുറ്റപത്രത്തിലുണ്ട്. ടി.വി. ചാനൽ ഇടപാടുമായി ബന്ധപ്പെട്ട് നളിനി ചിദംബരം ശാരദാ ഗ്രൂപ്പിന് വേണ്ടി കമ്പനി ലോ ബോർഡിൽ ഹാജരായി. ഇതിനായി 1.2 കോടി രൂപ കൈപ്പറ്റിയെന്നും കുറ്റപത്രത്തിലുണ്ട്.

സിബിഐയ്ക്ക് പുറമെ എന്റഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ശാരദാ ചിട്ടിതട്ടിപ്പ് കേസ് അന്വേഷിക്കുന്നുണ്ട്. കേസിൽ നിരവധി തവണ എൻഫോഴ്സ്മെന്റ് ഇവർക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. 2000 കോടിയുടെ തട്ടിപ്പാണ് ശാരദ കേസിൽ ഉണ്ടായതെന്നാണ് വിലയിരുത്തൽ. എന്നാൽ ഇതുവരെ സിബിഐയോ എൻഫോഴ്സ്മെന്റോ തുക സംബന്ധിച്ച് അനുമാനത്തിലെത്തിയിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP