Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇനി മാറ്റാൻ സ്ഥലമൊന്നുമില്ല..! സിബിഐയിൽ കൂട്ട സ്ഥലംമാറ്റം; ആറ് ജോയിന്റ് ഡയറക്ടർമാർക്കൊപ്പം സിബിഐ വക്താവിനേയും സ്ഥലംമാറ്റി ഇടക്കാല ഡയറക്ടർ നാഗേശ്വർ റാവു; അലോക് വർമ നടത്തിയ സ്ഥലമാറ്റങ്ങളും നിയമനങ്ങളും റാവു റദ്ദാക്കി

ഇനി മാറ്റാൻ സ്ഥലമൊന്നുമില്ല..! സിബിഐയിൽ കൂട്ട സ്ഥലംമാറ്റം; ആറ് ജോയിന്റ് ഡയറക്ടർമാർക്കൊപ്പം സിബിഐ വക്താവിനേയും സ്ഥലംമാറ്റി ഇടക്കാല ഡയറക്ടർ നാഗേശ്വർ റാവു; അലോക് വർമ നടത്തിയ സ്ഥലമാറ്റങ്ങളും നിയമനങ്ങളും റാവു റദ്ദാക്കി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: സിബിഐയിൽ വീണ്ടും കൂട്ട സ്ഥലംമാറ്റം. ഇടക്കാല ഡയറക്ടറായി ചുമതലയേറ്റ നാഗേശ്വർ റാവു ആറ് ജോയിന്റ് ഡയറക്ടർമാരെ സ്ഥലംമാറ്റി. സിബിഐ വക്താവിനേയും ഇതോടൊപ്പം സ്ഥലംമാറ്റിയിട്ടുണ്ട്.

സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ തിരിച്ചെത്തിയ അലോക് വർമ നടത്തിയ സ്ഥലമാറ്റങ്ങളും നിയമനങ്ങളും നാഗേശ്വർ റാവു റദ്ദാക്കിയിരുന്നു. അലോക് വർമയെ ഉന്നതാധികാര സമിതി നീക്കിയതിനു പിന്നാലെയാണ് നാഗേശ്വർ റാവുവിനെ കേന്ദ്രം മടക്കിവിളിച്ചത്. വ്യാഴാഴ്ച രാത്രിയിൽ തന്നെ ചുമതല ഏറ്റെടുത്ത റാവുവിന്റെ ആദ്യത്തെ ജോലി അലോക് വർമയുടെ ഉത്തരവുകൾ റദ്ദാക്കുക എന്നതായിരുന്നു.

ഇതിനു പിന്നാലെയാണ് കൂട്ട സ്ഥലമാറ്റവും നടപ്പാക്കിയിരിക്കുന്നത്. അലോക് വർമയുടെ അടുപ്പക്കാരെയാണ് റാവു തെറിപ്പിച്ചിരിക്കുന്നത്.പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള ഉന്നതാധികാരസമിതി യോഗം ചേർന്നാണ് ആലോക് വർമയെ വ്യാഴാഴ്ച രാത്രി പുറത്താക്കിയത്.

സിബിഐ ഡയറക്ടറായി തിരിച്ചെത്തിയ ആലോക് വർമ രണ്ടു ദിവസത്തിനിടെ നടത്തിയ 24 സ്ഥലംമാറ്റ ഉത്തരവുകളാണ് റദ്ദാക്കിയത്. ഒക്ടോബറിൽ ആലോക് വർമയേയും ഡെപ്യൂട്ടി ഡയറക്ടറായ രാകേഷ് അസ്താനയേയും ലീവിൽ പ്രവേശിപ്പിച്ച് നാഗേശ്വര റാവുവിനെ ഇടക്കാല ഡയറക്ടറായി നിയമിച്ചിരുന്നു. തുടർന്ന് ആലോക് വർമയുടെ ടീമിലെ ഉദ്യോഗസ്ഥരെ ഒന്നടങ്കം നാഗേശ്വര റാവു സ്ഥലം മാറ്റി. ആൻഡമാനിലേക്കടക്കമായിരുന്നു സ്ഥലംമാറ്റിയത്. രാകേഷ് അസ്താനക്കെതിരായ കേസുകളിൽ അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥരായിരുന്നു സ്ഥലം മാറ്റിയവരിൽ കൂടുതലും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP