Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആളെ ആന ചവിട്ടിക്കൊന്നാലും ഹർത്താൽ വയ്ക്കുന്ന അവസ്ഥ; നിരന്തരം നടത്തുന്ന ഹർത്താലുകൾ ടൂറിസം മേഖലയെ തകർക്കാനാണോ എന്ന് സംശയിക്കുന്നുവെന്ന് മുഖ്യമന്ത്രി

ആളെ ആന ചവിട്ടിക്കൊന്നാലും ഹർത്താൽ വയ്ക്കുന്ന അവസ്ഥ; നിരന്തരം നടത്തുന്ന ഹർത്താലുകൾ ടൂറിസം മേഖലയെ തകർക്കാനാണോ എന്ന് സംശയിക്കുന്നുവെന്ന് മുഖ്യമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇടയ്ക്കിടെ നടക്കുന്ന ഹർത്താലുകൾ ടൂറിസം മേഖലയെ ബാധിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ടൂറിസത്തെ ബാധിക്കണമെന്ന ലക്ഷ്യത്തോടെയാണ് ചില ഹർത്താലുകൾ നടത്തിയതെന്ന് സംശയമുണ്ട്. കേരളത്തിലേക്ക് വരരുതെന്ന് സഞ്ചാരികൾക്ക് ചില രാജ്യങ്ങൾ മുന്നറിയിപ്പ് നൽകി. പ്രതിഷേധത്തിന്റെ അവസാനഘട്ടമാണ് ഹർത്താലെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം കനകക്കുന്നിൽ വസന്തോവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രതിഷേധങ്ങൾ സ്വാഭാവികമാണ്. എന്നാൽ അതിന്റെ അവസാനത്തെ ഘട്ടമായ ഹർത്താൽ തുടക്കത്തിലെ പ്രയോഗിക്കുന്ന രീതി അടുത്തകാലത്ത് ഉയർന്നുവന്നിട്ടുണ്ട്. കാട്ടാന ഒരാളെ ചവിട്ടിക്കൊന്നപ്പോൾ നാളെ ഹർത്താലുണ്ടോ എന്ന് ചോദിക്കുന്ന സ്ഥിതിയുണ്ടായെന്നും മുഖ്യമന്ത്രി പറഞ്ഞു.ശബരിമല സ്ത്രീ പ്രവേശന വിഷയത്തിലാണ് സംസ്ഥാനം അടിക്കടിയുള്ള ഹർത്താലുകൾക്ക് സാക്ഷ്യംവഹിച്ചത്. അക്രമ സംഭവങ്ങൾ ഉണ്ടായ പശ്ചാത്തലത്തിൽ അമേരിക്കയും ബ്രിട്ടനും കേരളം സന്ദർശിക്കുന്ന സ്വന്തം പൗരന്മാർക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിരുന്നു.

മാധ്യമ വാർത്തകൾ നിരന്തരം വിലയിരുത്തണമെന്നും ആളുകൾ കൂട്ടംകൂടുന്ന സ്ഥലങ്ങളിൽ അതീവ ജാഗ്രത പാലിക്കണമെന്നും ബ്രിട്ടൻ മുന്നറിയിപ്പ് നൽകി. പ്രതിഷേധ പ്രകടനങ്ങളും ഹർത്താലുകളും ഉണ്ടാകുന്നതോടെ പൊതുഗതാഗത സംവിധാനങ്ങളും അവശ്യ സർവീസുകളും ഏത് നിമിഷവും തടസപ്പെടാൻ സാധ്യതയുണ്ടെന്ന തരത്തിലുള്ള നിർദ്ദേശമാണ് കേരളം സന്ദർശിക്കുന്ന സ്വന്തം പൗരന്മാർക്ക് അമേരിക്ക നൽകിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP