Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

എഐസിസി നേതാവും മുൻ എംഎൽഎയുമായ ഇ എം അഗസ്തി എന്തിന് ബിജെപിയുടെ സമര പന്തലിൽ പെൺകുട്ടികൾക്കൊപ്പം പോയിരുന്നത് എന്തിന്? ഉത്തരം കിട്ടാത്ത ചോദ്യവുമായി കോൺഗ്രസ് നേതാക്കൾ; മൗനം പാലിച്ചു ഇടുക്കിയിലെ പ്രധാന കോൺഗ്രസ് നേതാവ്

എഐസിസി നേതാവും മുൻ എംഎൽഎയുമായ ഇ എം അഗസ്തി എന്തിന് ബിജെപിയുടെ സമര പന്തലിൽ  പെൺകുട്ടികൾക്കൊപ്പം പോയിരുന്നത് എന്തിന്? ഉത്തരം കിട്ടാത്ത ചോദ്യവുമായി കോൺഗ്രസ് നേതാക്കൾ; മൗനം പാലിച്ചു ഇടുക്കിയിലെ പ്രധാന കോൺഗ്രസ് നേതാവ്

മറുനാടൻ മലയാളി ബ്യൂറോ

തൊടുപുഴ: കോൺഗ്രസിൽ നിന്നും ആളുകളെ ബിജെപിയിലേക്ക് ചാടിക്കാൻ അവസരം നോക്കിയിരിക്കയാണ് ഭരണ പാർട്ടിയിലെ ദേശീയ നേതാക്കൾ. കോൺഗ്രസിൽ ആർക്കും വേണ്ടാതിരുന്ന രാമൻ നായരെ പോലും പാർട്ടി സംസ്ഥാന ഉപാധ്യക്ഷനാക്കിയാണ് ശ്രീധരൻ പിള്ള കളിച്ചത്. കോൺഗ്രസിൽ നിന്നും കൂടുതൽ പേരെ അടർത്തിയെടുക്കും എന്ന് പിള്ള പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇങ്ങനെ കോൺഗ്രസിൽ നിന്നും ആളെ നോക്കിയിരിക്കവേ ഒരു എഐസിസി നേതാവ് ബിജെപിയുടെ സമരപന്തൽ സന്ദർശിച്ചത് വിവാദമാകുന്നു.

എഐസിസി അംഗവും മുൻ ഇടുക്കി ഡിസിസി പ്രസിഡന്റുമായ ഇ. എം. ആഗസ്തി തിരുവനന്തപുരത്ത് ബിജെപിയുടെ സമരപ്പന്തൽ സന്ദർശിച്ചത്. ശബരിമല യുവതീപ്രവേശത്തിനെതിരെ സെക്രട്ടേറിയറ്റിനു മുന്നിൽ നിരാഹാര സമരം നടത്തുന്ന മഹിളാ മോർച്ച സംസ്ഥാന അധ്യക്ഷ പ്രഫ. വി.ടി. രമയോടൊപ്പം ആഗസ്തിയും മക്കളും ഇരിക്കുന്ന ഫോട്ടോയാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത്. ഇതെക്കുറിച്ച് ആഗസ്തി ഇതു വരെ പ്രതികരിച്ചിട്ടില്ല. ചിത്രം തനിക്കും ലഭിച്ചുവെന്നും കെപിസിസി നേതൃത്വമാണു ഇതേക്കുറിച്ചു മറുപടി പറയേണ്ടതെന്നും ഇടുക്കി ഡിസിസി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ പറഞ്ഞു.

കുടുംബസമേതം പെൺമക്കൾക്കൊപ്പമാണ് ഇ എം അഗസ്തി എത്തിയത്. പത്ത് മിനിറ്റോളം ഇവിടെ ചെലവഴിച്ചു. കെപിസിസി. നേതൃയോഗത്തിൽ പങ്കെടുക്കാനാണ് എ.ഐ.സി.സി. അംഗവും മുൻ എംഎ‍ൽഎ.യുമായ അഗസ്തി തലസ്ഥാനത്തെത്തിയത്. യോഗത്തിനു മുൻപാണ് രമയെ കണ്ടു സംസാരിച്ചത്. എന്നാൽ, അഗസ്തിയുടെ കുടുംബത്തിന് മഹിളാ മോർച്ച നേതാവ് രമയുമായി നേരത്തേതന്നെ പരിചയമുണ്ടെന്നും ഇതിന്റെ അടിസ്ഥാനത്തിൽ സൗഹൃദസന്ദർശനമാണ് നടത്തിയതെന്നും കോൺഗ്രസ് കേന്ദ്രങ്ങൾ പറയുന്നു.

അതേസമയം ഇടുക്കി ലോക്‌സഭാ സീറ്റിൽ അടക്കം നോട്ടമിട്ട നേതാവാണ് ഇ എം അഗസ്തി. ഹൈറേഞ്ച് സംരക്ഷണ സമിതിയുമായി അടുപ്പമുണ്ട്. ജോയിസ് ജോർജ്ജ് എംപിയുമായി ബന്ധവുമുണ്ട്. കഴിഞ്ഞ തവണ ജോയിസ് ജോർജ്ജ് എംപിയാകാൻ ഇടയാക്കിയതിന് പിന്നിൽ ഇ എം അഗസ്തിയുടെ നീക്കങ്ങളും ഉണ്ടായിരുന്നു. ഇതിനിടെയാണ്. ഇപ്പോൾ നേതാവ് ബിജെപി സമര പന്തൽ സന്ദർശിച്ചത്. ഇതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടോ എന്ന കാര്യം വ്യക്തമല്ല.

നേരത്തെ ബിജെപി സമരപന്തൽ സന്ദർശിച്ച മുസ്ലിംലീഗ് നേതാവിനെ പാർട്ടിയിൽ നിന്നും പുറത്താക്കിയിരുന്നു. കാസർകോട്ടെ ലീഗ് പ്രാദേശിക നേതാവിനാണ് അന്ന് പണി കിട്ടിയ്ത.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP