Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

73കാരനായ ഇംഗ്ലീഷ് ടൗൺ മേയർ 30 കടക്കാത്ത ഫിലിപ്പിനോ യുവതിയെ വധുവാക്കിയത് വിസിറ്റിങ് വിസയിൽ എത്തിച്ച്; ഇംഗ്ലീഷ് വൃദ്ധന്മാർക്ക് വിവാഹ മാർക്കറ്റൊരുക്കി ഫിലിപ്പിനോ ബ്യൂറോകൾ

73കാരനായ ഇംഗ്ലീഷ് ടൗൺ മേയർ 30 കടക്കാത്ത ഫിലിപ്പിനോ യുവതിയെ വധുവാക്കിയത് വിസിറ്റിങ് വിസയിൽ എത്തിച്ച്; ഇംഗ്ലീഷ് വൃദ്ധന്മാർക്ക് വിവാഹ മാർക്കറ്റൊരുക്കി ഫിലിപ്പിനോ ബ്യൂറോകൾ

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: കേംബ്രിഡ്ജ്ഷെയറിലെ മാർച്ചിൽ അഞ്ച് വട്ടം മേയറായിരുന്ന 73കാരനായ വിഭാര്യൻ കിറ്റ് ഓവൻ 30 കടക്കാത്ത ഫിലിപ്പിനോ യുവതിയെ വിവാഹം കഴിച്ച് വൻ വിവാദമുയർത്തി. വാട്സാപ്പിലൂടെയും ഫേസ്ടൈമിലൂടെയും കണ്ട് പരിചയപ്പെട്ട എയ്സ എന്ന യുവതിയെയാണ് യുകെയിലേക്ക് വിസിറ്റിങ് വിസയിലെത്തിച്ച് ഓവൻ ഇന്നലെ വിവാഹം കഴിച്ചിരിക്കുന്നത്. ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ലെന്നും ഇംഗ്ലീഷ് വൃദ്ധന്മാർ ഇത്തരത്തിൽ ഫിലിപ്പിനോ യുവതികളെ വിവാഹം കഴിക്കുന്ന പ്രവണത വർധിച്ച് വരുന്നുവെന്നും പുതിയ റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നു.

ഈ ഒരു സാഹചര്യം പരമാവധി മുതലെടുക്കുന്നതിനായി ഇംഗ്ലീഷ് വൃദ്ധന്മാർക്ക് വിവാഹ മാർക്കറ്റൊരുക്കി ഫിലിപ്പിനോ ബ്യൂറോകൾ രംഗത്തെത്തിയിട്ടുമുണ്ട്. തന്റെ ഭാര്യയുടെ യഥാർത്ഥ പ്രായം ടോറി നേതാവ് കൂടിയായ ഓവൻ വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ താൻ ഇവരെ ഇന്റർനെറ്റിലൂടെ കണ്ട് മുട്ടി അടുക്കുകയായിരുന്നുവെന്ന കാര്യം സമ്മതിച്ചിട്ടുമുണ്ട്. തങ്ങൾ വാട്സാപ്പിലൂടെയം ഫേസ്ടൈമിലൂടെയും കണ്ട് പരിചയപ്പെട്ടിട്ട് കുറേ നാളായെന്നും ഇപ്പോൾ നേരിട്ട് കാണേണ്ട സമയമാണെന്ന് തോന്നിയപ്പോൾ അത് നടപ്പിലാക്കുകയായിരുന്നുവെന്നും ഓവൻ പറയുന്നു.

അതിന്റെ ഭാഗമായി ഓവൻ ഫിലിപ്പീൻസിലേക്ക് പോവുകയും എയ്സയെയും അവരുടെ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും കാണുകയും ചെയ്തിരുന്നു. താൻ എങ്ങനെയാണ് എയ്സയോട് പ്രപ്പോസ് ചെയ്തതെന്ന് ഓർക്കുന്നില്ലെന്നും എന്നാൽ തങ്ങൾ ഇപ്പോൾ സന്തോഷത്തിലാണെന്നും ഓവൻ വെളിപ്പെടുത്തുന്നു. ഓവന്റെ ഹോം ടൗണായ മാർച്ചിലെ ഒരു രജിസ്ട്രർ ഓഫീസിൽ വച്ച് തന്നെയാണ് ഇവരുടെ വിവാഹം നടന്നത്. തുടർന്ന് യെ ഓൽഡെ ഗ്രിഫിൻ ഹോട്ടലിൽ വച്ച് ഒരു റിസപ്ഷനും നടന്നിരുന്നു. ഇവരുടെ വിവാഹത്തിന്റെ ഫോട്ടോകൾ ഓൺലൈനിലൂടെ പ്രചരിക്കുന്നുണ്ട്.

വിവാഹച്ചടങ്ങിന് ശേഷം ഓവൻ എയ്സയെ പരസ്യമായി ചുംബിക്കുന്ന ഫോട്ടോകളും പുറത്ത് വന്നിട്ടുണ്ട്. ഈ ചടങ്ങിൽ പങ്കെടുക്കുന്നതിനായി പത്ത് കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമായിരുന്നു എത്തിയിരുന്നത്. തുടർന്ന് ബുഫെ റിസപ്ഷനും നടന്നു. മാർച്ച് ടൗൺ കൗൺസിൽ ഇലക്ഷനിൽ വീണ്ടും വിജയിച്ചാൽ ഓവൻ വീണ്ടും ഇവിടുത്തെ മേയറാകാൻ സാധ്യതയുണ്ട്. മുൻ ഭാര്യയായ ബിവെർലി ഓവനിൽ ഇദ്ദേഹത്തിന് ലിസ, ജോനാതൻ, എന്നിങ്ങനെ രണ്ട് മക്കളുണ്ട്. 2008ൽ മുൻ ഭാര്യ മരിച്ചിരുന്നു. 1967ൽ മിസ് ഹുൻസ്റ്റാൻടൻ കിരീടം ചൂടി സുന്ദരിയായിരുന്നു ബിവെർലി. ഇതിന് പുറമെ നിരവധി തവണ മിസ് ആംഗ്ലിയക്കായി യോഗ്യത നേടുകയും ചെയ്തിരുന്നു. തുടർന്ന് 12 വർഷക്കാലം മാർച്ചിലെ കൺസർവേറ്റീവ് പാർട്ടി ഓഫീസിന് വേണ്ടി ഇവർ പ്രവർത്തിച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP