Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സാധാരണ റൗഡികളുടെ പേര് കേട്ടാൽ ജനങ്ങൾ ഞെട്ടും; അപ്പോൾ ആണ് ഇവിടെ അപ്പു, മണിയൻ, ആന്റപ്പനും; കാളിദാസ് ജയറാം നായകനാകുന്ന മിസ്റ്റർ ആൻഡ് മിസിസ് റൗഡിയുടെ ടീസർ കാണാം

സാധാരണ റൗഡികളുടെ പേര് കേട്ടാൽ ജനങ്ങൾ ഞെട്ടും; അപ്പോൾ ആണ് ഇവിടെ അപ്പു, മണിയൻ, ആന്റപ്പനും; കാളിദാസ് ജയറാം നായകനാകുന്ന മിസ്റ്റർ ആൻഡ് മിസിസ് റൗഡിയുടെ ടീസർ കാണാം

കാളിദാസ് ജയറാമിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കുന്ന ചിത്രമായ മിസ്റ്റർ ആൻഡ് മിസിസ് റൗഡി എന്ന ചിത്രത്തിന്റെ ആദ്യ ടീസർ പുറത്തിറങ്ങി. ജീത്തു ജോസഫ് കോമഡിക്ക് പ്രാധാന്യം നൽകി ഒരുക്കുന്ന ചിത്രമാണിതെന്ന് ടീസറിൽ നിന്ന് വ്യക്തമാണ്.

നാട്ടിൻപുറത്തെ റൗഡികളുടെ കഥ പറയുന്ന ചിത്രം നാല് സുഹൃത്തുക്കളുടെ കൂടി കഥയാണ്.അപർണ ബാലമുരളിയാണ് ചിത്രത്തിലെ നായിക. ഗണപതി, വിഷ്ണു ഗോവിന്ദ്, ഷെബിൻ ബെൻസൺ, വിജയ്ബാബു, ശരത്‌സഭ,സായികുമാർ,വിജയരാഘവൻ തുടങ്ങിയവർ ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ശ്രീഗോകുലം മൂവീസും വിന്റേജ് ഫിലിംസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.നവാഗതനായ അരുൺ വിജയ് ആണ് സംഗീത സംവിധാനം. സെൻട്രൽ പിക്ചേഴ്സ് വിതരണം ചെയ്യുന്ന ചിത്രം ഫെബ്രുവരി 22ന് തിയേറ്ററുകളിൽ എത്തും.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP