Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രത്യുൽപാദനത്തിനും ഭ്രൂണവളർച്ചയ്ക്കും വില്ലൻ...ഹോർമോൺ തകരാർ മുതൽ ക്യാൻസറിന് വരെ കാരണക്കാരൻ; പിവിസി ഫ്‌ളെക്‌സിന്റെ ഉപയോഗം അപകടകരമാണെന്ന മുന്നറിയിപ്പുമായി സംസ്ഥാന ശുചിത്വ മിഷന്റെ റിപ്പോർട്ട്; ഡയോക്‌സിൻ എന്ന വീര്യമേറിയ വിഷത്തിന്റെ ഉറവിടവും പിവിസി ഫ്‌ളെക്‌സ് തന്നെ

പ്രത്യുൽപാദനത്തിനും ഭ്രൂണവളർച്ചയ്ക്കും വില്ലൻ...ഹോർമോൺ തകരാർ മുതൽ ക്യാൻസറിന് വരെ കാരണക്കാരൻ; പിവിസി ഫ്‌ളെക്‌സിന്റെ ഉപയോഗം അപകടകരമാണെന്ന മുന്നറിയിപ്പുമായി സംസ്ഥാന ശുചിത്വ മിഷന്റെ റിപ്പോർട്ട്; ഡയോക്‌സിൻ എന്ന വീര്യമേറിയ വിഷത്തിന്റെ ഉറവിടവും പിവിസി ഫ്‌ളെക്‌സ് തന്നെ

മറുനാടൻ ഡെസ്‌ക്‌

അടൂർ: അടിക്കടി ഫ്‌ളെക്‌സ് വർധിച്ചു വരുന്ന സാഹചര്യത്തിൽ ഇതു കൂടി കേട്ടോളൂ. പ്രത്യുൽപാദനത്തിനും ഭ്രൂണവളർച്ചയ്ക്കും വില്ലനാകുകയും ഹോർമോൺ തകരാർ മുതൽ ക്യാൻസറിന് വരെയും കാരണമാകുന്ന വസ്തുവാണ് പിവിസി ഫ്‌ളെക്‌സുകൾ. സംസ്ഥാന ശുചിത്വ മിഷന്റെ റിപ്പോർട്ട് ഏവരേയും ഞെട്ടിക്കുന്ന ഒന്നു തന്നെയാണ്. മാത്രമല്ല ക്ലോറിനേറ്റഡ് പ്ലാസ്റ്റിക്കുകൾ ചൂടാക്കുകയോ കത്തിക്കുകയോ ചെയ്യുമ്പോഴാണ് മാരകമായ ഡയോക്‌സിനുകൾ പുറത്തുവരുന്നത്. ജൈവകോശങ്ങളുടെ വളർച്ചയും വികാസവും പലതരത്തിൽ തടയാനും തളർത്താനും ഈ രാസവസ്തുവിന് സാധിക്കുകയും പ്രത്യുല്പാദനത്തെയും ഭ്രൂണവളർച്ചയെപ്പോലും പ്രതികൂലമായി ബാധിക്കുകയും രോഗപ്രതിരോധ വ്യവസ്ഥയെ തകർക്കുകയും ചെയ്യുമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. മാത്രമല്ല പലതരത്തിലുള്ള ക്യാൻസറിനും ശരീരത്തിലെ ഹോർമോൺ പ്രവർത്തനങ്ങളുടെ തകരാറിനും ഇത് കാരണമാവുകയും ചെയ്യുന്നുവെന്ന് വിദഗ്ദ്ധർ പറയുന്നു.

പി.വി സി ഫ്‌ളക്‌സ്പി.വി സി.യും പോളിസ്റ്ററും ചേർത്തുണ്ടാക്കുന്ന മൾട്ടിലെയർ പ്ലാസ്റ്റിക്കുകളാണ് പി.വി സി. ഫ്‌ളക്‌സ്. പരസ്യബോർഡുകളുടെ നിർമ്മാണത്തിനും താത്കാലിക ടെന്റുകളുടെയും പന്തലുകളുടെയും നിർമ്മാണത്തിനുമാണ് ഇവ ഉപയോഗിക്കുന്നത്. ഓരോ ജില്ലയിലും ശരാശരി നാല്പത് സ്ഥാപനങ്ങൾ പി.വി സി ഫ്‌ളക്‌സ് പ്രിന്റ് ചെയ്യുന്നുണ്ട്. ദിവസവും ആയിരം ചതുരശ്രയടി പി.വി സി ഫ്‌ളക്സ് പ്രിന്റ് ചെയ്യുന്നുവെന്ന് കണക്കാക്കിയാൽപോലും പ്രതിവർഷം അഞ്ഞൂറു ടൺ പ്രിന്റിങ്ങാണ് നടക്കുന്നത്. ഇതാണ് നമ്മുടെ മാലിന്യക്കൂനകളിൽ പിന്നീട് എത്തിച്ചേരുന്നത്. പുനഃചംക്രമണം ചെയ്യാൻ സാധിക്കാത്ത മാലിന്യമാണിത്. പി.വി സി.യും പോളിസ്റ്ററും വേർതിരിച്ചെടുത്താൽമാത്രമേ പുനഃചംക്രമണം സാധ്യമാകൂ. നീണ്ടകാലം രാസമാറ്റങ്ങൾക്ക് വിധേയമാകാതെ നമ്മുടെ ചുറ്റുപാടുകളിൽ ഇവ അവശേഷിക്കുന്നതും വിനാശമാണ്. പി.വി സി. ഫ്‌ളക്‌സ് നിരോധനം പ്രാവർത്തികമായാൽ രാജ്യത്തിനുതന്നെ മാതൃകയാകുന്ന നടപടി ആയിരിക്കുമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

ശുപാർശകൾ* തിരഞ്ഞെടുപ്പ് അടക്കമുള്ള പരസ്യപ്രചാരണങ്ങൾക്കും സർക്കാർ, സ്വകാര്യ, മതപരമായ ചടങ്ങുകൾക്കും പി.വി സി. ഫ്‌ളക്‌സ്, ബാനർ എന്നിവ ഉപയോഗിക്കരുത്. * പകരം പ്രകൃതി സൗഹൃദവും റീസൈക്കിൾ ചെയ്യാവുന്നതുമായ പോളി എത്തിലീനോ, കോട്ടൺ തുണിയോ ഉപയോഗിക്കാം. പ്ലാസ്റ്റിക് കോട്ടിങ്ങുള്ള തുണി ഉപയോഗിക്കാൻ പാടില്ല. * ഇത്തരം മെറ്റീരിയലിൽ പ്രിന്റ് ചെയ്യുമ്പോൾ റീസൈക്ലബിൾ പി.വി സി. എന്ന ഫ്രീ ലോഗോയും ഉപയോഗം അവസാനിക്കുന്ന തീയതി, പ്രിന്റ് ചെയ്യുന്ന സ്ഥാപനത്തിന്റെ പേര് എന്നിവയും രേഖപ്പെടുത്തണം

* തീയതിവെച്ചുള്ള പരിപാടികൾക്ക് അത് തീരുന്ന ദിവസം അവസാന തീയതിയായും തീയതി വെയ്ക്കാത്ത സ്ഥാപനങ്ങളുടെ പരസ്യങ്ങൾക്ക് പരമാവധി 90 ദിവസവും അനുവദിക്കും. * ഇത്തരം ബോർഡുകളും ബാനറുകളും ഉപയോഗം അവസാനിക്കുന്ന തീയതിക്കുശേഷം മൂന്നുദിവസത്തിനുള്ളിൽ സ്ഥാപിച്ചവർതന്നെ പ്രിന്റുചെയ്ത സ്ഥാപനത്തിൽ തിരിച്ചെത്തിക്കണം. * ഇതിനുശേഷവും ബോർഡുകൾ പ്രദർശിപ്പിക്കുകയാണെങ്കിൽ തദ്ദേശ സ്ഥാപനം ഫൈൻ ഈടാക്കണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP