Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മൊബൈൽ ഫോൺ ഉപേക്ഷിച്ചു പോയ ജെസ്‌ന പിതാവിന്റെ കൺസ്ട്രക്ഷൻ കമ്പനിയിലെ ഏതെങ്കിലും ജീവനക്കാരനൊപ്പം ആസാമിലെയോ ബംഗാളിലെയോ ഗ്രാമത്തിലേക്ക് മുങ്ങിയിട്ടുണ്ടാകുമോ? കാസർകോട് നിന്നും കാണാതായ യുവതിയെ ആസാമിലെ ബംഗ്ലാദേശ് കുടിയേറ്റ മേഖലയിൽ നിന്നും കണ്ടെത്തിയ വാർത്ത പുറത്തുവന്നതോടെ ദുരൂഹ തിരോധാനത്തിന് ഇങ്ങനെയും ഒരു ട്വിസ്റ്റ് സംഭവിച്ചു കൂടേ എന്നു ചോദിച്ചു പൊലീസ് സംഘം; മുക്കൂട്ടുതറയിൽ നിന്നും മാസങ്ങൾക്ക് മുമ്പ് കാണാതായ പെൺകുട്ടിയെ തേടി പൊലീസ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്ക് പോയേക്കും

മൊബൈൽ ഫോൺ ഉപേക്ഷിച്ചു പോയ ജെസ്‌ന പിതാവിന്റെ കൺസ്ട്രക്ഷൻ കമ്പനിയിലെ ഏതെങ്കിലും ജീവനക്കാരനൊപ്പം ആസാമിലെയോ ബംഗാളിലെയോ ഗ്രാമത്തിലേക്ക് മുങ്ങിയിട്ടുണ്ടാകുമോ? കാസർകോട് നിന്നും കാണാതായ യുവതിയെ ആസാമിലെ ബംഗ്ലാദേശ് കുടിയേറ്റ മേഖലയിൽ നിന്നും കണ്ടെത്തിയ വാർത്ത പുറത്തുവന്നതോടെ ദുരൂഹ തിരോധാനത്തിന് ഇങ്ങനെയും ഒരു ട്വിസ്റ്റ് സംഭവിച്ചു കൂടേ എന്നു ചോദിച്ചു പൊലീസ് സംഘം; മുക്കൂട്ടുതറയിൽ നിന്നും മാസങ്ങൾക്ക് മുമ്പ് കാണാതായ പെൺകുട്ടിയെ തേടി പൊലീസ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്ക് പോയേക്കും

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: മാസങ്ങൾക്ക് മുമ്പ് പത്തനംതിട്ടയിലെ മുക്കൂട്ടുതറയിൽ നിന്നും കാണാതായ ജെസ്‌നയ്ക്ക് എന്തു സംഭവിച്ചു എന്ന കാര്യത്തിൽ അന്വേഷണം എങ്ങുമെത്തിയിട്ടില്ല. പെൺകുട്ടി ജീവിച്ചിരുപ്പുണ്ടോ എന്ന കാര്യത്തിൽ പോലും ഉറപ്പില്ലാത്ത അവസ്ഥയിലാണ് കാര്യങ്ങൾ. ഈ കേസിൽ പുതിയ അന്വേഷണ സംഘം എത്തിയിട്ടും ഒന്നും സംഭവിക്കാത്ത അവസ്ഥയാണിപ്പോൾ. ജെസ്‌നയോട് സാദൃശ്യമുള്ള യുവതിയെ പലയിടങ്ങളിൽ കണ്ടതായുള്ള വാർത്തകൾ പുറത്തുവന്നിരുന്നു. എങ്കിലും അന്വേഷണത്തിൽ യുവതിയെ കണ്ടെത്താൻ ഇതുവരെ സാധിച്ചില്ല. ഇതോടെ പുതിയ വഴികൾ തേടുകയാണ് അന്വേഷണ സംഘം.

അതിനിടെ കഴിഞ്ഞ ദിവസം പുറത്തുവന്ന വാർത്തയുടെ പശ്ചാത്തലത്തിൽ വിശദമായ മറ്റൊരു അന്വേഷണത്തിനും അന്വേഷണ സംഘം ഒരുങ്ങുകയാണ്. കാസർകോട് കുമ്പളയിൽ നിന്നും കാണാതായ യുവതിയെ അസമിലെ ബംഗ്ലാദേശ് കുടിയേറ്റ മേഖലയിൽ നിന്നു കുമ്പള പൊലീസ് കണ്ടെത്തിയത് അടുത്തിടെയാണ്. ഒപ്പം പോയ യുവാവ് പൊലീസ് എത്തിയപ്പോഴേക്കും കടന്നുകളഞ്ഞു. ഒരു മാസം മുൻപാണു കടയിലേക്കാണെന്നു പറഞ്ഞു വീട്ടിൽ നിന്നു പോയ പേരാൽ നീരോളിയിലെ 26 വയസ്സുള്ള യുവതിയെ കാണാതായത്.

കുമ്പള മൊഗ്രാൽ ബേക്കറിയിൽ ജീവനക്കാരനായ അസം നൗകാവ് റുപ്പായ്ഹട്ട് പശ്ചിം സൽപാറ സ്വദേശി അഷ്‌റഫുൽ(24)മായി പ്രണയത്തിൽ ആയിരുന്നു യുവതി. ഇരുവരുടെയും മൊബൈൽ ഫോൺ കേന്ദ്രീകരിച്ചു സൈബർ സെൽ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് യുവതി അസമിലുണ്ടെന്നു മനസ്സിലായത്. തുടർന്നു ജില്ലാ പൊലീസ് മേധാവി അസം നൗകാവ് ജില്ല പൊലീസ് മേധാവിയുടെ സഹായം തേടിയാണ് അന്വേഷണം നടത്തിയത്.

ഈ സംഭവം പുറത്തുവന്നതോടെ അന്വേഷണ സംഘ മറ്റുവിധത്തിലാണ് ചിന്തിച്ചു തുടങ്ങിയത്. ജെസ്‌നയുടെ പിതാവ് നിർമ്മാണ മേഖലയുമായി ചേർന്ന് പ്രവർത്തിക്കുന്ന വ്യക്തിയാണ്. അതുകൊണ്ട് തന്നെ നിരവധി ഇതര സംസ്ഥാന തൊഴിലാളികളും ഇവടെ ജോലിക്കെത്താറുണ്ട്. ഇവരിൽ ആർക്കെങ്കിലും ജെസ്‌നയുടെ തിരോധാനവുമായി ബന്ധമുണ്ടാകുമോ എന്ന അന്വേഷണം നടത്താനാണ് പൊലീസ് ഒരുങ്ങുന്നത്. ജെസ്‌നയെ തട്ടിക്കൊണ്ടു പോയിരിക്കുമോ എന്ന അന്വേഷണത്തിലാണ് പൊലീസ് ഒരുങ്ങുന്നത്. കാസർകോട്ടെ സംഭവത്തിന് സമാനമായ കേസുകൾ ഇപ്പോൾ കേരളത്തിൽ അങ്ങോളമിങ്ങോളം റിപ്പോർട്ടു ചെയ്യുന്നുണ്ട്. ഈ സാചര്യത്തിൽ കൂടുതൽ ജാഗ്രതയോടെ ആ വഴിക്കും അന്വേഷണം നടത്താനാണ് പൊലീസ് ഒരുങ്ങുന്നത്.

ഇതിനായി ജെസ്‌നയെ കാണാതാകുമ്പോൾ പിതാവിനൊപ്പം ജോലി ചെയ്തിരുന്ന ഇതര സംസ്ഥാനക്കാരുടെ വിവരങ്ങൾ ശേഖരിക്കാനാണ് അന്വേഷണ സംഘം ഉദ്ദേശിക്കുന്നത്. നിലവിലെ അന്വേഷണത്തിൽ ജെസ്‌ന ഒളിച്ചോടിയോ ജീവിപ്പിച്ചിരിപ്പുണ്ടോ എന്ന കാര്യത്തിൽ യാതൊരു വ്യക്തതയും ഇല്ല. ഇതിനിടെ ക്രൈംബ്രാഞ്ച് സംഘംജെസ്‌നയുടേതെന്ന് കരുതുന്ന സിസിടിവി ദൃശ്യങ്ങൾ കാണിച്ചു തെളിവുകൾ മുണ്ടക്കയത്തു നിന്നും ശേഖരിച്ചിരുന്നു. ക്രൈംബ്രാഞ്ചിന്റെ മുപ്പതംഗ സംഘമാണ് ഇപ്പോൾ കേസന്വേഷിക്കുന്നത്. ഇവർ എല്ലാ സാധ്യതകളും പരിശോധിക്കുന്ന കൂട്ടത്തിലാണ് ഇതര സംസ്ഥാന തൊഴിലാളികളുടെ കാര്യത്തിലും അന്വേഷണം നടത്തുന്നത്.

നേരത്തെ മുണ്ടക്കയം ബസ് സ്റ്റാൻഡിലൂടെ ജെസ്‌നയെന്നു സംശയിക്കുന്ന പെൺകുട്ടി നടന്നു പോകുന്ന ദൃശ്യങ്ങൾ നേരത്തെ അന്വേഷണ സംഘത്തിനു ലഭിച്ചിരുന്നു. ഈ ദൃശ്യങ്ങൾ പഞ്ചായത്തംഗങ്ങളെ അടക്കം കാണിച്ചു തെളിവു ശേഖരിക്കാനാണു ക്രൈംബ്രാഞ്ചിന്റെ ശ്രമം. പെൺകുട്ടി നടന്നു പോകുന്നതിനൊപ്പം ഒരു യുവാവും മറ്റൊരു സ്ത്രീയും സംശയാസ്പദമായി ഇതുവഴി കടന്നു പോകുന്നതായും ഒരു കാർ ഇറങ്ങി വരുന്നതായും ദൃശ്യങ്ങളിലുണ്ട്. ഇവരെയും വാഹനത്തെയും തിരിച്ചറിയാനാണ് ദൃശ്യങ്ങൾ പഞ്ചായത്തംഗങ്ങളെ കാണിച്ചത്. ടൗണിലെ ഡ്രൈവർമാരെയും ദൃശ്യങ്ങൾ കാണിച്ചു. എന്നാൽ ഒരു സൂചനയും ലഭിച്ചില്ല. വാഹനത്തിന്റെ നമ്പർ വ്യക്തമല്ലാത്തതാണ് തിരിച്ചറിയാനുള്ള തടസ്സം. ദൃശ്യങ്ങളിൽ കണ്ട സ്ത്രീയെയും യുവാവിനെയും വാഹനവും തിരിച്ചറിഞ്ഞാൽ അന്വേഷണത്തിൽ കാര്യമായ പുരോഗതിയുണ്ടാകുമെന്നാണു ക്രൈംബ്രാഞ്ച് സംഘത്തിന്റെ വിലയിരുത്തൽ.

നേരത്തെ ലോക്കൽ പൊലീസ് അന്വേഷിച്ച കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തിട്ട് ഒരു മാസം കഴിഞ്ഞു. മാർച്ച് 22 നാണ് ജെസ്‌നയെ കാണാതാകുന്നത്. ജെസ്‌നയോട് സാമ്യമുള്ള പെൺകുട്ടിയെ ബെംഗളൂരുവിൽ മെട്രോയിൽ കണ്ടെന്നത് അടക്കമുള്ള കിംവതന്ദികൾ പുറത്തുവന്നിരുന്നു. ഇതോടെ അന്വേഷണം ആ വഴിക്കും നീണ്ടു. എങ്കിലും എങ്ങഉമെത്തിയില്ല. കുടക്, മടിക്കേരി, മംഗളൂരു, കൊല്ലൂർ, കുന്താപുരം എന്നിവിടങ്ങളിലെ അന്വേഷണം പൊലീസ് പൂർത്തിയാക്കിയിരുന്നു. ഫോൺകോളുകൾ പരിശോധിച്ചപ്പോൾ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇവിടങ്ങളിൽ തിരച്ചിൽ നടത്തിയത്.

ഫോൺ കോളുകളും സിസിടിവി ദൃശ്യങ്ങളും വാട്‌സാപ് സന്ദേശങ്ങളുമൊക്കെ ശേഖരിച്ചാണ് പൊലീസ് തെളിവുകൾ കണ്ടെത്തിയത്. ചെറിയ സൂചനകൾ പോലും അവഗണിക്കാതെയുള്ള അന്വേഷണമാണു നടത്തിയത്. വിരമിക്കാൻ തുടങ്ങുന്ന ഉദ്യോഗസ്ഥനെ അന്വേഷണ ചുമതല ഏൽപിച്ചതിൽ കോൺഗ്രസ് നേതാക്കൾ വിമർശനങ്ങൾ തുടരെ ഉയർത്തിയെങ്കിലും അതൊക്കെ അവഗണിച്ചാണ് അന്വേഷണം മുന്നോട്ടു കൊണ്ടുപോയത്. ജെസ്‌ന ജീവിച്ചിരിപ്പുണ്ടെന്ന നിഗമനത്തിലായിരുന്നു നേരത്തെ അന്വേഷണം മുന്നോട്ടു പോയത്. ആസൂത്രിതമായി സ്വയം പോയതാണോ ആരെങ്കിലും അജ്ഞാത കേന്ദ്രത്തിലേക്കു മാറ്റിയതാണോയെന്നേ അറിയേണ്ടതുള്ളൂവെന്ന വിവരവും പുറത്തുവന്നിരുന്നു. എന്നിട്ടും അന്വേഷണം എങ്ങും എത്താതെ പോയതോടെയാണ് ക്രൈംബ്രാഞ്ചിന് അന്വേഷണം കൈമാറിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP