Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മോഹൻലാലും ശ്രീനിവാസനും തമ്മിൽ യാതൊരു പ്രശ്നങ്ങളുമില്ല; ലാലിന്റെ ടാലന്റിന്റെ ആരാധകനാണ് ശ്രീനി; തിരിച്ചും അങ്ങനെ തന്നെ; അവർക്ക് പരസ്പരം തല്ലാനും ചീത്തപറയാനും ഒക്കെ അധികാരമുണ്ട്; ഞാൻ പ്രകാശനിൽ പറഞ്ഞത് മോഹൻലാലിനെ കുറിച്ചല്ല; ശ്രീനിവാസൻ പറഞ്ഞാലും ലാലിനെ കളിയാക്കാൻ ഞാൻ സമ്മതിക്കില്ലല്ലോ; ചർച്ചയായ ഡയലോഗിനെക്കുറിച്ച് സത്യൻ അന്തിക്കാടിന് പറയാനുള്ളത്

മോഹൻലാലും ശ്രീനിവാസനും തമ്മിൽ യാതൊരു പ്രശ്നങ്ങളുമില്ല; ലാലിന്റെ ടാലന്റിന്റെ ആരാധകനാണ് ശ്രീനി; തിരിച്ചും അങ്ങനെ തന്നെ; അവർക്ക് പരസ്പരം തല്ലാനും ചീത്തപറയാനും ഒക്കെ അധികാരമുണ്ട്; ഞാൻ പ്രകാശനിൽ പറഞ്ഞത് മോഹൻലാലിനെ കുറിച്ചല്ല; ശ്രീനിവാസൻ പറഞ്ഞാലും ലാലിനെ കളിയാക്കാൻ ഞാൻ സമ്മതിക്കില്ലല്ലോ; ചർച്ചയായ ഡയലോഗിനെക്കുറിച്ച് സത്യൻ അന്തിക്കാടിന് പറയാനുള്ളത്

ത്യൻ അന്തിക്കാട്-ശ്രീനിവാസൻ - മോഹൻലാൽ കൂട്ടുകെട്ടിൽ ഇറങ്ങിയതെല്ലാം മലയാളത്തിലെ ഹിറ്റുകളാണ്. ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റ്, നാടോടിക്കാറ്റ്, പട്ടണപ്രവേശം. ഇവയെല്ലാം മികച്ച ഉദാഹരണങ്ങളാണ്.പതിനാറ് വർഷത്തെ ഇടവേളക്ക് ശേഷം സത്യൻ അന്തിക്കാടും ശ്രീനിവാസനും ചേർന്നൊരുക്കിയ 'ഞാൻ പ്രകാശൻ' എന്ന ചിത്രം തീയേറ്ററിൽ നിറഞ്ഞോടുകയാണ്. ഈ ടീമിനൊപ്പം മോഹൻലാൽ വീണ്ടും എത്തുമെന്ന പ്രതീക്ഷയിലായിരുന്നു ആരാധകർ. എന്നാൽ ചിത്രം ഇറങ്ങിയപ്പോൾ അതിൽ ചേർത്തിരിക്കുന്ന ഡയലോഗുകളെക്കുറിച്ചും മോഹൻലാലിനെ ശ്രീനിവാസൻ കളിയാക്കിയെന്നുമൊക്കെ വിവാദം ഉയർന്നിരുന്നു. സത്യൻ അന്തിക്കാട് ഇപ്പോൾ വിവാദങ്ങളെക്കുറിച്ചും ചിത്രത്തെക്കുറിച്ചും മനസ് തുറന്നിരുന്നു.

'മോഹൻലാലും ശ്രീനിവാസനും തമ്മിൽ യാതൊരു പ്രശ്നങ്ങളുമില്ല. തെറ്റിദ്ധാരണയാണത്. വാട്സ്ആപ്പിൽ അത്തരം പ്രചാരണങ്ങളൊക്കെ വന്നിട്ടുണ്ട്. ഈ സിനിമയിലുള്ള നിർദോഷമായ ഒരു തമാശ പോലും മോഹൻലാലിനെ കളിയാക്കിയതാണെന്ന് പറഞ്ഞവരുണ്ട്, ശ്രീനിവാസൻ പറഞ്ഞാലും ലാലിനെ കളിയാക്കാൻ ഞാൻ സമ്മതിക്കില്ലല്ലോ. ഫഹദിന്റെ കഥാപാത്രം 'വീട്ടിൽ സ്വർണം വെച്ചിട്ടെന്തിന് എന്ന ഡയലോഗ് പറയുമ്പോൾ 'അതാ പറഞ്ഞവന്റെ വീട്ടിലുണ്ടാകും' എന്ന് ശ്രീനി മറുപടി നൽകുന്ന സീനുണ്ട്. അത് മോഹൻലാലിനെ ഉദ്ദേശിച്ചാണ് എന്ന തരത്തിലൊക്കെയാണ് വ്യാഖാനിച്ചത്. മോഹൻലാലിന്റെ ടാലന്റിന്റെ ആരാധകനാണ് ശ്രീനി, തിരിച്ചും അങ്ങനെ തന്നെയാണ് -സത്യൻ അന്തിക്കാട് പറഞ്ഞു.

'' ഞാൻ പ്രകാശന് വേണ്ടി മോഹൻലാലിനെ എത്തിക്കുക എന്ന തരത്തിലൊരു ആലോചന നടത്തിയിരുന്നു. ശ്രീനിവാസനും ലാലും റെഡി ആയിരുന്നു. എന്നാൽ കഥ വന്നുചേർന്നത് ഒരു ചെറുപ്പക്കാരനിലാണ്. ആ കഥയ്ക്ക് ഏറ്റവും യോജിച്ച ആൾ ഫഹദ് ഫാസിലായിരുന്നു. എന്റെ വലിയ ആഗ്രഹമാണ് മൂവരും ഒന്നിച്ചൊരു ചിത്രമെന്നത്. അത് സംഭവിച്ചേക്കാം.'' - സത്യൻ അന്തിക്കാട് പറഞ്ഞു.

'ഞാൻ പ്രകാശൻ ഇപ്പോൾ സൂപ്പർഹിറ്റായി ഓടുന്നു. ഒരിക്കലും വിജയം അനായാസമായി ഉണ്ടാകുന്നില്ല. വലിയൊരു ഹോം വർക്ക് അതിനു പിന്നിലുണ്ട്. ഒന്നര വർഷത്തോളം പുതിയ സിനിമയ്ക്കായി ഞാനും ശ്രീനിയും പ്രവർത്തിച്ചിരുന്നു. മൂന്നുകഥകൾ ഏകദേശം പൂർത്തിയായിട്ടും അവസാനനിമിഷം ചെയ്യേണ്ടെന്ന് തീരുമാനിച്ചു. ഇത് നാലാമത്തെ കഥയാണ്. പതിനാറ് വർഷത്തിനു ശേഷമാണ് ഞങ്ങൾ ഒന്നിക്കുന്നത്, അതുകൊണ്ട് തന്നെ ആളുകൾ തമാശ പ്രതീക്ഷിക്കും. അങ്ങനെയാണ് പലകഥകളും മാറ്റിവെച്ചത്. അവസാനം കഥ തേടി എവിടെയും പോകേണ്ടന്ന തീരുമാനമെടുത്തു. 2018 ലെ ഒരു ചെറുപ്പക്കാരനെ പിന്തുടരുക. മലയാളിപ്പയ്യൻ. അവനെ പിന്തുടർന്നാൽ രസകരമായ കഥ കിട്ടും. അങ്ങനെയാണ് സിനിമയ്ക്ക് ആദ്യം മലയാളി എന്ന പേരിട്ടത്,' സത്യൻ അന്തിക്കാട് പറഞ്ഞു.

'മലയാളികളുടെ സ്വഭാവങ്ങളെപ്പറ്റിയും, ഞങ്ങൾക്കു തന്നെ സംഭവിച്ചിട്ടുള്ള അബദ്ധങ്ങളെപ്പറ്റിയും ചിന്തിച്ചു തുടങ്ങി. അത്തരം രംഗങ്ങൾ വർക്ക് ചെയ്യാൻ തുടങ്ങിയപ്പോൾ പ്രകാശന്റെ കഥാപാത്രം രൂപപ്പെട്ടു. പിന്നെയാണ് മലയാളി എന്ന പേരിൽ പണ്ടൊരു സിനിമ ഇറങ്ങിയിട്ടുണ്ടെന്ന് അറിഞ്ഞത്. അതുകൊണ്ട്, സിനിമയുടെ പേരു മാറ്റാമെന്നു ആലോചിക്കുകയും, ഇതിനു വലിയ ചിന്തോദ്ദീപകമായ പേരൊന്നും ആവശ്യമില്ലെന്നു തോന്നുകയും ചെയ്തു. പ്രകാശൻ പ്രകാശനായി മാറുന്നതാണ് കഥ. അപ്പോൾ ഞാൻ പ്രകാശൻ എന്നു പേരിടാം എന്ന തീരുമാനത്തിലെത്തി, സത്യൻ അന്തിക്കാട് സിനിമയുടെ പേരിനു പിന്നിലെ ചിന്തകൾ പങ്കു വച്ചു'.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP