Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ആദ്യം ലൈംഗിക ചുവ കലർന്ന സംസാരം പിന്നീട് പലതവണ ശരീരത്തിൽ തൊടാൻ ശ്രമം ! യുവതിയുടെ പരാതിക്ക് പിന്നാലെ ഒരു കൂട്ടം സ്ത്രീകൾ ഞരമ്പ് രോഗിയായ യുവാവിനെ പഞ്ഞിക്കിട്ടു; ചെരുപ്പൂരി അടിച്ച് അവശനാക്കിയ ശേഷം ഭാര്യയുടെ മുന്നിൽ കൊണ്ടു നിറുത്തി 'ഇര'യോട് മാപ്പുപറയിക്കൽ; സംഗതി ലോകമറിഞ്ഞത് സമൂഹ മാധ്യമത്തിലെ വീഡിയോ വഴി

ആദ്യം ലൈംഗിക ചുവ കലർന്ന സംസാരം പിന്നീട് പലതവണ ശരീരത്തിൽ തൊടാൻ ശ്രമം ! യുവതിയുടെ പരാതിക്ക് പിന്നാലെ ഒരു കൂട്ടം സ്ത്രീകൾ ഞരമ്പ് രോഗിയായ യുവാവിനെ പഞ്ഞിക്കിട്ടു; ചെരുപ്പൂരി അടിച്ച് അവശനാക്കിയ ശേഷം ഭാര്യയുടെ മുന്നിൽ കൊണ്ടു നിറുത്തി 'ഇര'യോട് മാപ്പുപറയിക്കൽ; സംഗതി ലോകമറിഞ്ഞത് സമൂഹ മാധ്യമത്തിലെ വീഡിയോ വഴി

മറുനാടൻ ഡെസ്‌ക്‌

ഡോംബിവില്ലി: ലൈംഗിക ചുവ കലർന്ന സംസാരത്തിന് പിന്നാലെ ശരീരത്തിൽ സ്പർശിക്കാൻ ശ്രമിച്ചതോടെ സഹികെട്ട് യുവതിയുടെ പരാതി. സംഭവം കേട്ടപ്പാടെ പിന്നാലെ ഒരു കൂട്ടം യൂവതികളെത്തി യുവാവിനെ പഞ്ഞിക്കിട്ടു. സംഗതി വീഡിയോ വഴി സമൂഹ മാധ്യമത്തിൽ വൈറലായതോടെയാണ് ഇത് പുറം ലോകമറിയുന്നത്. മഹാരാഷ്ട്രയിലെ ഡോംബിവില്ലി ഗ്രാമത്തിലായിരുന്നു സംഭവം. ഒരു സ്ത്രീയോട് മോശമായി പെരുമാറിയ പുരുഷനെ പാഠം പഠിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് വനിതാ സംഘടനയിൽപെട്ട സ്ത്രീകൾ യുവാവിനെ കൈകാര്യം ചെയ്തത്. തുടർന്ന് അയാളുടെ വീട്ടിലെത്തിച്ച് ഭാര്യയുടെ മുന്നിൽ വച്ച് മോശമായി പെരുമാറിയ സ്ത്രീയോട് മാപ്പു പറയിക്കുകയും ചെയ്തു.

തന്നെ ഗ്രാമത്തിൽ കട നടത്തുന്ന യുവാവ് നിരന്തരമായി ശല്യം ചെയ്യുകയും അശ്ലീലം പറയുകയും ചെയ്യുകയാണെന്ന് യുവതി ഗ്രാമത്തിലെ സ്ത്രീകളുടെ അവകാശം സംരക്ഷിക്കുന്ന സംഘടനയിൽ പരാതി നൽകി. തന്റെ കുട്ടിയെ അപകടപ്പെടുത്തുമെന്നും ഇയാൾ പറഞ്ഞെന്നും പലതവണ തന്റെ ശരീരത്തിൽ മോശമായി സ്പർശിക്കാൻ ശ്രമിക്കുകയും ചെയ്തെന്നും യുവതിയുടെ പരാതിയിൽ വ്യക്തമാക്കുന്നു. പരാതി ലഭിച്ചതോടെ സംഘടനയിലുള്ള വനിതാ പ്രവർത്തകർ യുവാവിന്റെ കടയിലെത്തുകയും സംഭവത്തെ കുറിച്ച് ചോദിക്കുകയും ചെയ്തു.

എന്നാൽ പരാതിയെ കുറിച്ച് അന്വേഷിച്ച വനിതസംഘടനയിലെ പ്രവർത്തകരെ അപമാനിക്കുന്ന തരത്തിൽ സംസാരിക്കുകയായിരുന്നു യുവാവ്. തുടർന്നാണ് അയാളെ കൈകാര്യം ചെയ്യാൻ സ്ത്രീകൾ തീരുമാനിച്ചത്. മുഷ്ടി ചുരുട്ടിയും ചെരുപ്പുപയോഗിച്ചും സ്ത്രീകൾ യുവാവിനെ മർദ്ദിക്കുകയായിരുന്നു. പിന്നീട് നിരത്തിലൂടെ നടത്തി അയാളുടെ വീടുവരെ കൊണ്ടെത്തിച്ചു. തുടർന്നാണ് ഭാര്യയുടെ മുന്നിൽവച്ച് ഇരയായ സ്ത്രീയോട് മാപ്പു പറയിക്കുകയും ചെയ്തത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP