Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കൂറ്റൻ മഞ്ഞ് മല സ്വിറ്റ്സർലണ്ടിലെ റസ്റ്റോറന്റിലേക്ക് ഇടിഞ്ഞ് വീണു; സൈക്ലിംഗിനിടയിൽ കൊല്ലപ്പെട്ടവരുടെ എണ്ണവും പെരുകി; താപനില മൈനസ് 23 വരെ ആയതോടെ യൂറോപ്യൻ രാജ്യങ്ങളെല്ലാം തണുത്ത് വിറയ്ക്കുന്നു; ബ്രിട്ടനെ കാത്തിരിക്കുന്നത് എല്ല് മരവിപ്പിക്കുന്ന കൊടും തണുപ്പ്

കൂറ്റൻ മഞ്ഞ് മല സ്വിറ്റ്സർലണ്ടിലെ റസ്റ്റോറന്റിലേക്ക് ഇടിഞ്ഞ് വീണു; സൈക്ലിംഗിനിടയിൽ കൊല്ലപ്പെട്ടവരുടെ എണ്ണവും പെരുകി; താപനില മൈനസ് 23 വരെ ആയതോടെ യൂറോപ്യൻ രാജ്യങ്ങളെല്ലാം തണുത്ത് വിറയ്ക്കുന്നു; ബ്രിട്ടനെ കാത്തിരിക്കുന്നത് എല്ല് മരവിപ്പിക്കുന്ന കൊടും തണുപ്പ്

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: കടുത്ത ഹിമപാതത്തിൽ നിന്നും കൊടും തണുപ്പിൽ നിന്നും യൂറോപ്യൻ രാജ്യങ്ങൾക്ക് ഉടനെയൊന്നും മോചനമില്ലെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ മുന്നറിയിപ്പേകുന്നത്.ഇത്തരം പ്രതികൂലമായ കാലാവസ്ഥ അനുദിനം രൂക്ഷമായിക്കൊണ്ടിരിക്കുന്നതിനെ തുടർന്ന് യൂറോപ്പിലാകമാനം മരിച്ചവരുടെ എണ്ണം 21 ആയാണ് വർധിച്ചിരിക്കുന്നത്. ഇന്നലെ സ്വിറ്റ് സർസണ്ടിലെ റസ്റ്റോറന്റിന് മുകളിലേക്ക് കൂറ്റൻ മഞ്ഞ് മല ഇടിഞ്ഞ് വീണതിന്റെ ചിത്രങ്ങളും വീഡിയോകളും പുറത്ത് വന്നിരുന്നു. അപകടകരമായ കാലാവസ്ഥയിൽ സൈക്ലിംഗിനിടയിൽ മരിച്ചവരുടെ എണ്ണവും വർധിച്ചിട്ടുണ്ട്. താപനില മൈനസ് 23 വരെ ആയതോടെ യൂറോപ്യൻ രാജ്യങ്ങളെല്ലാം തണുത്ത് വിറയ്ക്കുകയാണ്. വരും ദിനങ്ങളിൽ ബ്രിട്ടനെ കാത്തിരിക്കുന്നത് എല്ല് മരവിപ്പിക്കുന്ന കൊടും തണുപ്പാണെന്നാണ് റിപ്പോർട്ട്.

സ്വിറ്റ്സർലണ്ടിലെ ഹോട്ടൽ സാന്റിസിന് മുകളിലേക്കാണ് കൂറ്റൻ മഞ്ഞ് മല ഇടിഞ്ഞ് വീണ് കടുത്ത അപകടമുണ്ടായിരിക്കുന്നത്. അതിഥികൾ ഹോട്ടലിനകത്ത് ഭക്ഷണം കഴിച്ച് കൊണ്ടിരിക്കുമ്പോഴായിരുന്നു അത്യാഹിതമുണ്ടായതെന്നതിനാൽ കടുത്ത ആശങ്ക ഉടലെടുത്തിരുന്നു. 1000 അടി ഉയരമുള്ള മഞ്ഞുമലയായിരുന്നു കാന്റൻ ഓഫ് അപ്പെൻസെൽ ഓസർഹോഡെനിലെ സ്‌ക്വാഗൽപിലെ ഹോട്ടലിന് മുകളിലേക്ക് നിലം പതിച്ചിരുന്നത്. തൽഫലമായി മൂന്ന് പേർക്ക് പരുക്കേറ്റിരുന്നു. ഇവിടെ നിന്നും സ്‌കീയർമാരെ റെസ്‌ക്യൂ ടീം തത്സമയം നീക്കുകയും ആരെയെങ്കിലും കാണാതായിട്ടുണ്ടോയെന്ന ആശങ്കയാൽ കടുത്ത തിരച്ചിൽ നടത്തുകയും ചെയ്തിരുന്നു.

വെള്ളിയാഴ്ച നാലിലധികം പേരാണ് പ്രതികൂലമായ കാലാവസ്ഥയിൽ മരിച്ചിരിക്കുന്നത്. മ്യൂണിച്ചിൽ നദിയിലേക്ക് വാഹനം മറിഞ്ഞ് മരിച്ച സ്നോപ്ലോ ഡ്രൈവറും ഇതിൽ പെടുന്നു. ബൾഗേറിയയിൽ വെള്ളിയാഴ്ച രണ്ട് സ്നോബോർഡർമാർ മഞ്ഞിടിഞ്ഞ് മരിച്ചിരുന്നു. മുന്നറിയിപ്പുകൾ അവഗണിച്ച് നീങ്ങിയതിനെ തുടർന്നാണ് ഇവരെ തേടി അത്യാഹിതമെത്തിയതെന്നാണ് റെഡ്ക്രോസ് വിശദീകരിക്കുന്നത്. സൗത്ത് വെസ്റ്റേൺ പിറിൻ പർവതനിരയിലെ മഞ്ഞിടിഞ്ഞുള്ള അപകടത്തിലാണ് ഇവർക്ക് ജീവൻ നഷ്ടപ്പെട്ടത്. വെള്ളിയാഴ്ച അൽബേനിയയിൽ വൈദ്യുതി ലൈനുകളുടെ അറ്റകുറ്റപ്പണികൾ നിർവഹിക്കുന്നതിനിടയിലായിരുന്നു പവർ കമ്പനി തൊഴിലാളി ഹൃദയാഘാതം വന്ന് മരിച്ചത്. കടുത്ത തണുപ്പാണിതിന് കാരണമെന്ന് വെളിപ്പെട്ടിട്ടുണ്ട്.ഇതിന് പുറമെ ഈ ആഴ്ച ആദ്യം യൂറോപ്പിലാകമാനം മറ്റ് 17 പേർ കൂടി കടുത്ത തണുപ്പിനെ തുടർന്നും മഞ്ഞിടിഞ്ഞുള്ള അപകടങ്ങളെ തുടർന്നും മരിച്ചിരുന്നു.

മഞ്ഞ് മലയിടിയുമെന്ന കടുത്ത മുന്നറിയിപ്പ് യൂറോപ്പിലാകമാനം ഉയർത്തിയിട്ടുണ്ട്. കടുത്ത മഞ്ഞിനെ തുടർന്ന് റെഡ് വെതർ അലേര്ട്ട് വിവിധയിടങ്ങളിൽ ഉയർത്തിയിട്ടുണ്ട്. അടുത്ത ആഴ്ചയുടെ മധ്യം വരെ കടുത്ത മഞ്ഞ് നിലനിൽക്കുമെന്നാണ് ഫോർകാസ്റ്റർമാർ മുന്നറിയിപ്പേകുന്നത്.പ്രതികൂലമായ കാലാവസ്ഥ ഏറ്റവും മൂർധന്യത്തിലെത്തിയിരിക്കുന്ന സതേൺ ജർമനിയുടെ മിക്ക ഭാഗങ്ങളിലും എമർജൻസി പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു മൗണ്ടയിൻ ഗസ്റ്റ് ഹൗസിൽ ഓസ്ട്രിയൻ മിലിട്ടറി ഹെലികോപ്റ്ററുകൾ 66 ജർമൻ കൗമാരക്കാരെ രക്ഷിച്ചിരന്നു. ഇവർ നിരവധി ദിവസങ്ങളായി ഇവിടെ മഞ്ഞിൽ പെട്ട് കിടക്കുകയായിരുന്നു. പ്രതികൂലമായ കാലാവസ്ഥയെ നേരിടാൻ അൽബേനിയയിൽ ഏതാണ്ട് 2000 സൈകനികരെയും മറ്റ് എമർജൻസി വർക്കർമാരെയും നിയോഗിച്ചിട്ടുണ്ട്.

സെർബിയയിൽ നിരവധി ടൗണുകളും സിറ്റികളും കടുത്ത മഞ്ഞിലകപ്പെട്ടതിനാൽ ഇവിടെ എമർജൻസി പ്രഖ്യാപിച്ചിട്ടുണ്ട്. ഇത്തരത്തിൽ യൂറോപ്പിലാകമാനം കൊടും തണുപ്പും ഹിമപാതവും മൈനസ് 24 ഡിഗ്രി താപനിലയും സംജാതമായത് ബ്രിട്ടനെ വരാനിരിക്കുന്ന ദിവസങ്ങളിൽ കടുത്ത രീതിയിൽ ബാധിക്കുമെന്നാണ് ഏറ്റവും പുതിയ മുന്നറിയിപ്പ്. സെർബിയയിൽ നിന്നുമെത്തുന്ന തണുത്ത വായു പ്രവാഹം അഥവാ ബീസ്റ്റ് ഫ്രം ദി ഈസ്റ്റ് വരുന്ന 14 ദിവസങ്ങൾക്കകം ബ്രിട്ടനെ കിടുകിടാ വിറപ്പിക്കുമെന്നാണ് പ്രവചനം. തൽഫലമായി ഈ വീക്കെൻഡിൽ ബ്രിട്ടൻ കാറ്റ് നിറഞ്ഞതും നനവാർന്നതുമായ കാലാവസ്ഥയായിരിക്കും ഉണ്ടാകുന്നത്. ഈ മാസം അവസാനം മുതൽ കുറച്ച് ദിവസത്തേക്ക് കടുത്ത മഞ്ഞാണ് ബ്രിട്ടനെ ശ്വാസം മുട്ടിക്കാനെത്തുന്നതാണ് മെറ്റ് ഓഫീസ് മുന്നറിയിപ്പേകിയിരിക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP