Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഛത്തിസ്ഖഡിലെ ഒരു പ്രദേശത്ത് മണ്ണിൽ ചവിട്ടിയാൽ ബൗൺസി കാസിൽ പോലെ ഉയരും; ഭൂമിക്കടിയിൽ വെള്ളം നിറഞ്ഞ അവസ്ഥ ആഘോഷിക്കാൻ ഒഴുകിയെത്തുന്നത് ആയിരങ്ങൾ

ഛത്തിസ്ഖഡിലെ ഒരു പ്രദേശത്ത് മണ്ണിൽ ചവിട്ടിയാൽ ബൗൺസി കാസിൽ പോലെ ഉയരും; ഭൂമിക്കടിയിൽ വെള്ളം നിറഞ്ഞ അവസ്ഥ ആഘോഷിക്കാൻ ഒഴുകിയെത്തുന്നത് ആയിരങ്ങൾ

മറുനാടൻ ഡെസ്‌ക്‌

ഛത്തിസ്ഖഡ്: മണ്ണിന് മുകളിൽ നിന്നും തുള്ളിച്ചാടിയാൽ മണ്ണ് വെള്ളം പോലെ ഓളം വയ്ക്കും. ഛത്തിസ്ഖഡിലെ ജജാലിജലി നദിയുടെ തീരത്ത് നിന്നുമാണ് വിചിത്രമായ വാർത്ത പുറത്ത് വരുന്നത്. ഈ അപൂർവ പ്രതിഭാസം കണ്ട് ഒട്ടേറെ സഞ്ചാരികളാണ് ഇപ്പോൾ ഇവിടേയ്ക്ക് ഒഴുകിയെത്തുന്നത്. അപൂർവങ്ങളിൽ അത്യപൂർവ്വമായ സോയിൽ ലിക്വിഫിക്കേഷൻ എന്ന പ്രതിഭാസമാണിതെന്നും ഇവിടത്തെ മണ്ണ് സർക്കസുകളിലെ സ്പ്രീങ് ബോർഡ് പോലെ പ്രവർത്തിക്കുന്നതാണ് ഇതിന്റെ പരിണിത ഫലമെന്നും വിദ്ഗധർ പറയുന്നു.

ഇതിനിടെ ഈ ഭാഗത്ത് ടൂറിസ്റ്റുകൾ എത്തി തുള്ളിച്ചാടുന്ന വീഡിയോ സമൂഹ മാധ്യമത്തിൽ വൈറലാകുകയാണ്. നദിക്കടുത്തുള്ള ഷിംല എന്ന ചെറുപ്രദേശത്തെ മണ്ണിലാണ് ഈ പ്രതിഭാസം കൂടുതലായും കാണപ്പെടുന്നത്. മണ്ണിന്റെ മുകൾ തട്ട് കട്ടിയായിരിക്കുകയും അതിന് അൽപം താഴെയായി മണ്ണും വെള്ളവും ചേർന്ന് ചെളി രൂപപ്പെടുന്നതുമാണ് ഈ പ്രതിഭാസം. എന്നാൽ ജലാംശം ഒരുപാടുണ്ടാകില്ല.

മാത്രമല്ല ഭൂകമ്പം നടന്നു കഴിഞ്ഞ സ്ഥലങ്ങളിലും ഇത്തരം പ്രതിഭാസം കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഇന്ത്യയിൽ ഇത് മുൻപ് സംഭവിച്ചതായി രേഖപ്പെടുത്തിയിട്ടില്ല. ഇന്തോനേഷ്യയടക്കമുള്ള രാജ്യങ്ങളിൽ ഈ പ്രതിഭാസം അടുത്തിടെ കണ്ടെത്തിയിരുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP