Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വൻതോതിൽ കഞ്ചാവ് എത്തിച്ച് ചില്ലറ വിൽപ്പന നടത്തിയ ഇതരസംസ്ഥാനക്കാർ പെരുമ്പാവൂരിൽ പൊലീസ് പിടിയിൽ; തൂഫാൻ നായിക്കും കാലിയയും പതിവായി കഞ്ചാവ് വിൽപ്പന നടത്തുന്നവരെന്ന് പൊലീസ്; ഇതര സ്ഥംസ്ഥാനക്കാരെ കഞ്ചാവു കടത്താൻ ഉപയോഗിക്കുന്ന മാഫിയയും സജീവമെന്ന് സൂചന

വൻതോതിൽ കഞ്ചാവ് എത്തിച്ച് ചില്ലറ വിൽപ്പന നടത്തിയ ഇതരസംസ്ഥാനക്കാർ പെരുമ്പാവൂരിൽ പൊലീസ് പിടിയിൽ; തൂഫാൻ നായിക്കും കാലിയയും പതിവായി കഞ്ചാവ് വിൽപ്പന നടത്തുന്നവരെന്ന് പൊലീസ്; ഇതര സ്ഥംസ്ഥാനക്കാരെ കഞ്ചാവു കടത്താൻ ഉപയോഗിക്കുന്ന മാഫിയയും സജീവമെന്ന് സൂചന

പ്രകാശ് ചന്ദ്രശേഖർ

പെരുമ്പാവൂർ: വൻതോതിൽ കഞ്ചാവ് എത്തിച്ച് ചില്ലറ വിൽപ്പന നടത്തി വന്നിരുന്ന ഇതരസംസ്ഥാനക്കാർ പൊലീസ് പിടിയിൽ. ഒഡീഷ സ്വദേശികളായ തൂഫാൻനായിക്(28)കാലിയ(32) എന്നിവരെയാണ് 7.200 കിലോഗ്രാം കഞ്ചാവുമായി പെരുംമ്പാവൂർ പൊലീസ് അറസ്റ്റുചെയ്തത്. ഇന്നലെ രാത്രി 10 മണിയോടുത്ത് കെഎസ്ആർടിസി സ്റ്റാന്റിൽ ബസ്സിറങ്ങി നടന്നുനീങ്ങുകയായിരുന്ന ഇവരെ പിൻതുടർന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്.

കൈവശമുണ്ടായിരുന്ന ബാഗുകളിൽ ഒളിപ്പിച്ച നിലയിലാണ് കഞ്ചാവ് കണ്ടെടുത്തത്. ഇരുവരും പെരുമ്പാവൂരിൽ നിരവധി സ്ഥലങ്ങളിൽ ജോലിചെയ്തിരുന്നെന്നും നാട്ടിൽ പോയി തിരിച്ചുവരുന്ന അവസരങ്ങളിൽ ഇവർ കഞ്ചാവുമായിട്ടാണ് മടങ്ങുന്നതെന്നും ഇവരിൽ കാലിയ നേരത്തെ കഞ്ചാവ് കേസ്സിൽ പ്രതിയായിട്ടുണ്ടെന്നുമാണ് പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്. ഇതരസംസ്ഥാനക്കാർക്കിടയിലാണ് ഇവർ കഞ്ചാവ് വിൽപ്പന നടത്തിവന്നിരുന്നതെന്നും ഗ്രാമിന് 30 മുതൽ 50 രൂപവരെ ഈടാക്കിയാണ് ഇവർ ചില്ലറ വിൽപ്പന നടത്തിയിരുന്നതെന്നുമാണ് ചോദ്യം ചെയ്യലിൽ നിന്നും പൊലീസിന് ലഭിച്ച വിവരം.

ഗുണനിലവാരമുള്ള കഞ്ചാവ് കിലോക്ക് 15000 രൂപക്ക് കൊച്ചിയിൽ വിൽപ്പന നടക്കുന്നതായും ചില്ലറ വിൽപ്പനക്കാരുടെ കൈകളിലെത്തുമ്പോൾ ഇതിന് 30000 രൂപവരെ ലഭിക്കുന്നുണ്ടെന്നും നേരത്തെ കഞ്ചാവ് കടത്ത് കേസ്സിൽ എക്സൈസ് അധികൃതർ പിടികൂടിയ പ്രതികൾ വ്യക്തമാക്കിയിരുന്നു. ഏതാണ്ട് ഇതിന് സമാനമായിട്ടാണ് പിടിയിലായ ഒറിസ സ്വദേശികൾ കഞ്ചാവ് വിറ്റഴിച്ചിരുന്നെന്നും ഇതുപ്രാകാരം പിടിച്ചെടുത്ത കഞ്ചാവിന് 2ലക്ഷത്തിൽപ്പരം രൂപ വിലവരുമെന്നും പൊലീസ് അറിയിച്ചു.

പെരുമ്പാവൂർ ഡി വൈ എസ് പി ജി വേണു,സി ഐ ബൈജു പൗലോസ് എസ് ഐ പി എ ഫൈസൽ,എ എസ് ഐ രാജേന്ദ്രൻ,എസ് സി പി ഒ മാരായ വിനോദ്,ദിലീപ് തുടങ്ങിയവരടങ്ങിയ പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. പിടിയിലായവരെ കോടതിയിൽ ഹാജരാക്കും.കഞ്ചാവ് വേട്ടയുടെ അടിസ്ഥാനത്തിൽ സ്റ്റേഷൻ പരിധിയിൽ വരും ദിവസങ്ങളിൽ പരിലശോധനകൾ കർശനമാക്കുമെന്ന് പൊലീസ് അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP