Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൊടും ചൂടത്ത് ഒന്നു കൂളാകാൻ ഐസ് ഇട്ട ജ്യൂസ് കുടിക്കുമ്പോൾ സൂക്ഷിക്കുക! മിക്കയിടത്തും കടകളിൽ ഉപയോഗിക്കുന്ന ഐസ് ക്യൂബുകൾ വൃത്തിയില്ലാത്ത വെള്ളം ഉപയോഗിച്ച് നിർമ്മിക്കുന്നവ; ജ്യൂസുകളിലും മറ്റു ഭക്ഷണ പദാർത്ഥങ്ങളിലും മാലിന്യം അടങ്ങിയ ഐസ് ഉപയോഗിക്കുന്നത് വ്യാപകം; ഐസ് നീല നിറത്തിലാക്കണമെന്ന ഫുഡ് സേഫ്റ്റി അഥോറിറ്റിയുടെ നിർദ്ദേശം ഇപ്പോഴും നടപ്പിലായില്ല

കൊടും ചൂടത്ത് ഒന്നു കൂളാകാൻ ഐസ് ഇട്ട ജ്യൂസ് കുടിക്കുമ്പോൾ സൂക്ഷിക്കുക! മിക്കയിടത്തും കടകളിൽ ഉപയോഗിക്കുന്ന ഐസ് ക്യൂബുകൾ വൃത്തിയില്ലാത്ത വെള്ളം ഉപയോഗിച്ച് നിർമ്മിക്കുന്നവ; ജ്യൂസുകളിലും മറ്റു ഭക്ഷണ പദാർത്ഥങ്ങളിലും മാലിന്യം അടങ്ങിയ ഐസ് ഉപയോഗിക്കുന്നത് വ്യാപകം; ഐസ് നീല നിറത്തിലാക്കണമെന്ന ഫുഡ് സേഫ്റ്റി അഥോറിറ്റിയുടെ നിർദ്ദേശം ഇപ്പോഴും നടപ്പിലായില്ല

കെ എം അക്‌ബർ

ചാവക്കാട്: മലിനജലം ഉപയോഗിച്ച് നിർമ്മിക്കുന്ന ഐസ് ജ്യൂസുകളിലും മറ്റു ഭക്ഷണ പദാർത്ഥങ്ങളിലും ഉപയോഗിക്കുന്നത് വ്യാപകം. മത്സ്യം കേടാകാതെ സൂക്ഷിക്കാനുള്ള ഫോർമാലിൻ, അമോണിയം എന്നിവ അടക്കമുള്ള മാരക രാസവസ്തുക്കൾ ചേർത്ത ഇത്തരം ഐസുകളുടെ ഉപയോഗം ഗുരുതര ആരോഗ്യ പ്രശ്നങ്ങളാണ് വരുത്തി വെക്കുന്നത്. നേരത്തെ ചാവക്കാട് മേഖലയിൽ ഭക്ഷ്യസുരക്ഷാവകുപ്പ് നടത്തിയ പരിശോധനയിൽ മത്സ്യം സൂക്ഷിക്കാനുപയോഗിക്കുന്ന വില കുറഞ്ഞ, ഭക്ഷ്യയോഗ്യമല്ലാത്ത ഐസാണ് ശീതളപാനീയങ്ങളിൽ ഉപയോഗിക്കുന്നതെന്ന് കണ്ടെത്തിയിരുന്നു.

ജ്യൂസ് കടക്കാരാണ് ഇത്തരം ഐസുകൾക്ക് പ്രധാന ആവശ്യക്കാർ. മത്സ്യ ഐസ് മാത്രം നിർമ്മിക്കുന്ന ഐസ് പ്ലാന്റിൽ നിന്ന് ജ്യൂസ് കടക്കാർ ഐസ് വാങ്ങുന്നത് പതിവാണ്. ഇടനിലക്കാരാണ് ഇത്തരം ഐസ് ബ്ലോക്കുകൾ, പൽന്റുകളിൽ നിന്ന് ശേഖരിച്ച് വ്യാപാരികൾക്കെത്തിക്കുന്നത്. ശുദ്ധമായ വെള്ളത്തിൽ നിർമ്മിക്കുന്ന ഐസിനേക്കാൾ വിലക്കുറവാണെന്നതാണ് ഇത്തരം ഐസുകളുടെ ഉപയോഗത്തിന് പ്രാധാന കാരണം. തണ്ണിമത്തൻ ജ്യൂസ്, കരിമ്പിൻ ജ്യൂസ്, സർബത്ത് എന്നിവയിലെല്ലാം മുഖ്യമായും ഈ ഐസാണ് ഉപയോഗിക്കുന്നത്.

മലിന ജലംകൊണ്ട് നിർമ്മിക്കുന്ന ഐസ് കട്ടകൾ ഉപയോഗിച്ചുള്ള ജ്യൂസ് സാംക്രമിക രോഗങ്ങൾക്ക് വഴി വയ്ക്കുകയാണ്. ഇതു മൂലം മഞ്ഞപ്പിത്തം. കോളറ, വയറിളക്കം, ചർദ്ദി തുടങ്ങിയ ജലജന്യരോഗങ്ങൾ സാധാരണയാണെന്ന് ആരോഗ്യ രംഗത്തെ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. ആരോഗ്യ കേന്ദ്രങ്ങളുടെ മുന്നറിയിപ്പ് വകവയ്ക്കാതെ മലിന ജലവും ഐസും പഴകിയ പഴ വർഗങ്ങളും ഉപയോഗിച്ചുള്ള ജ്യൂസ് നിർമ്മാണം തീരദേശ മേഖലയിൽ വ്യാപകമാണ്. കൂടാതെ വിവാഹാഘോഷങ്ങളിലും ഇത്തരത്തിലുള്ള ഐസ് ഉപയോഗിക്കുന്നതായി നേരത്തെ പരാതി ഉയർന്നിരുന്നു.

കോളിഫോം ബാക്ടീരിയയുടെ തോത് വൻതോതിലുള്ള ജലമാണ് തീരദേശ മേഖലയിൽ പലയിത്തും ഐസ് നിർമ്മാണത്തിന് ഉപയോഗിക്കുന്നതെന്നാണ് വിവരം. വ്യവസായ ആവശ്യത്തിനായി മലിനജലം ഉപയോഗിച്ച് നിർമ്മിക്കുന്ന ഐസ് ഭക്ഷണ സാധനങ്ങൾക്കൊപ്പം ഉപയോഗിക്കുന്നതായുള്ള വിവരത്തെ തുടർന്ന് വ്യാവസായിക ആവശ്യത്തിന് ഉപയോഗിക്കുന്ന ഭക്ഷ്യ യോഗ്യമല്ലാത്ത ഐസ് നീല നിറത്തിലാക്കണമെന്ന ഫുഡ് സേഫ്റ്റി ആൻ്ഡ് സ്റ്റാൻഡേഴ്സ് അഥോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) നിർദ്ദേശം നൽകിയിരുന്നു.

എന്നാൽ, വ്യവസായിക ആവശ്യത്തിനുള്ള ഐസ് നീല നിറത്തിലാക്കണമെങ്കിൽ രാസവസ്തുക്കൾ ഉപയോഗിക്കേണ്ടി വരുമെന്നും മൽസ്യങ്ങൾ ഉൾപ്പെടെയുള്ള വസ്തുക്കൾ സൂക്ഷിക്കാനായി ഉപയോഗിക്കുമ്പോൾ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുമെന്നും ഐസ് നിർമ്മാതാക്കൾ പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP