Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

'ചന്തപ്പെണ്ണ് എന്ന പേര് കോംപ്ലിമെന്റായി തന്നെ കാണുന്നു; ഏറ്റവുമധികം താൽപര്യത്തോടെ മുന്നിൽ നിന്ന് ജോലി ചെയ്തവരെയാണ് ആളുകൾ ജാതി പറഞ്ഞ് അധിക്ഷേപിക്കുന്നത്' ; ഡബ്ലു.സി.സിയുടെ നേതൃത്വത്തിൽ സിനിമാ മേഖലയ്ക്ക് ഒരു ബെസ്റ്റ് പ്രാക്ടീസിങ് മാന്വൽ ഉണ്ടാക്കുന്ന തിരക്കിലാണെന്നും റീമ കല്ലിങ്കൽ

'ചന്തപ്പെണ്ണ് എന്ന പേര് കോംപ്ലിമെന്റായി തന്നെ കാണുന്നു; ഏറ്റവുമധികം താൽപര്യത്തോടെ മുന്നിൽ നിന്ന് ജോലി ചെയ്തവരെയാണ് ആളുകൾ ജാതി പറഞ്ഞ് അധിക്ഷേപിക്കുന്നത്' ; ഡബ്ലു.സി.സിയുടെ നേതൃത്വത്തിൽ സിനിമാ മേഖലയ്ക്ക് ഒരു ബെസ്റ്റ് പ്രാക്ടീസിങ് മാന്വൽ ഉണ്ടാക്കുന്ന തിരക്കിലാണെന്നും റീമ കല്ലിങ്കൽ

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: ചന്തപ്പെണ്ണ് എന്ന പേര് കോംപ്ലിമെന്റായി കാണുന്നുവെന്ന് സിനിമാ താരം റീമ കല്ലിങ്കൽ. സൂര്യ ഫെസ്റ്റിവലിനിടെ സംസാരിക്കുകയായിരുന്നു റീമ. വ്യംഗമായ അർത്ഥമാണ് ചന്തപ്പെണ്ണ് എന്ന വിളിയിൽ കൽപിച്ച് കൊടുക്കുന്നതെന്നും മികച്ച താൽപര്യത്തോടെ മുന്നിൽ നിന്നും ജോലി ചെയ്യുന്ന ആളുകളെയാണ് ജാതിപേര് പറഞ്ഞ് അധിക്ഷേപിച്ചിരുന്നതെന്നും റീമ ആഞ്ഞടിച്ചു. അതിനാൽ തന്നെ ചന്തപ്പെണ്ണുങ്ങൾ എന്ന പേര് തങ്ങൾ ഏറ്റെടുക്കുകയാണെന്നും താരം കൂട്ടിച്ചേർത്തു.

പ്രാക്റ്റീസ് മാന്വൽ എന്നത് വ്യവസായത്തിന്റെ എല്ലാ മേഖലകളിലുമുണ്ട്. എന്നാൽ ഇത്രയും വലിയ സിനിമാ മേഖലയിൽ അങ്ങനൊന്ന് ഇല്ലെന്നും റിമ പറഞ്ഞു. അതിനാൽ സിനിമ മേഖലയ്ക്ക് ഒരു ബെസ്റ്റ് പ്രാക്റ്റീസിങ്ങ് മാന്വൽ ഉണ്ടാക്കുന്ന തിരക്കിലാണ് ഡബ്ല്യു.സി.സി എന്നും റിമ പറയുന്നു. സ്ത്രീപക്ഷ സിനിമകൾക്ക് ഡബ്ല്യു.സി.സി അവാർഡ് ഏർപ്പെടുത്തുമെന്നും, ഡബ്ല്യു.സി.സിയുടെ ആഭിമുഖ്യത്തിൽ ചലച്ചിത്രമേള സംഘടിപ്പിക്കുമെന്നും റിമ പറഞ്ഞു.

കേരളത്തിലെ സിനിമാ വ്യവസായത്തെ ശക്തമായി നിരീക്ഷിക്കുകയും, മാറ്റങ്ങൾക്ക് പ്രേരിപ്പിക്കുകയും ചെയ്യുന്ന ഒരു സംഘടനയായിരിക്കും ഡബ്ല്യു.സി.സി എന്നും റിമ പറഞ്ഞു. സിനിമയിൽ ഡയലോഗ് എഴുതുമ്പോൾ ഡബ്ല്യു.സി.സിക്ക് ഓ.കെ ആണോയെന്ന് ആളുകൾ ഇപ്പോൾ ആലോചിക്കാറുണ്ടെന്ന് സുഡാനി ഫ്രം നൈജീരിയ എഴുതിയ മുഹ്സിന് പെരാരി തന്നോട് പറഞ്ഞതായും റിമ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP