Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഐശ്വര്യ റായിയും ദീപിക പദുക്കോണും അടക്കമുള്ള ബോളിവുഡ് സുന്ദരിമാർക്കൊപ്പം സമയം ചെലവിടാൻ കോടികൾ മുടക്കാൻ കരാർ ഒപ്പിട്ട ശേഷം അക്കാര്യം നടക്കാതെ വന്നപ്പോൾ പിന്മാറിയെന്നാരോപിച്ച് കൊടുത്ത കേസ് തള്ളി; ബഹ്‌റിൻ ഷെയ്ക്കിന് സമാധാനത്തോടെ ഉറങ്ങാം

ഐശ്വര്യ റായിയും ദീപിക പദുക്കോണും അടക്കമുള്ള ബോളിവുഡ് സുന്ദരിമാർക്കൊപ്പം സമയം ചെലവിടാൻ കോടികൾ മുടക്കാൻ കരാർ ഒപ്പിട്ട ശേഷം അക്കാര്യം നടക്കാതെ വന്നപ്പോൾ പിന്മാറിയെന്നാരോപിച്ച് കൊടുത്ത കേസ് തള്ളി; ബഹ്‌റിൻ ഷെയ്ക്കിന് സമാധാനത്തോടെ ഉറങ്ങാം

മറുനാടൻ ഡെസ്‌ക്‌

കൊയ്‌റോ: ഈജിപ്ഷ്യൻ ബിസിനസ്മാനെതിരെ ബഹറിൻ ഷെയ്ക്കിന് ഹൈക്കോടതിയിൽ നിർണായകമായ കേസിൽ ജയം. ഈജിപ്ഷ്യൻ ബിസിനസുകാരനായ അഹമ്മദ് അഡെൽ അബ്ദല്ലാ അഹമ്മദാണ് ബഹറിനിലെ ഷെയ്ക്ക് ഹമദ് ഇസ അലി അൽ ഖലീഫയ്ക്കെതിരെ കോടതിയിൽ കേസിന് പോയി പരാജയപ്പെട്ടിരിക്കുന്നത്.ഐശ്വര്യ റായിയും ദീപിക പദുക്കോണും അടക്കമുള്ള ബോളിവുഡ് സുന്ദരിമാർക്കൊപ്പം സമയം ചെലവിടാൻ കോടികൾ മുടക്കാൻ കരാർ ഒപ്പിട്ട ശേഷം അക്കാര്യം നടക്കാതെ വന്നപ്പോൾ പിന്മാറിയെന്നാരോപിച്ച് അഹമ്മദ് കൊടുത്ത കേസാണ് തള്ളിയിരിക്കുന്നത്. ഇതോടെ ബഹറിൻ ഷെയ്ക്കിന് ഇനി സമാധാനത്തോടെ ഉറങ്ങാം.

26 ബോളിവുഡ് താരങ്ങളുമായി കൂടിക്കാഴ്ചക്ക് വഴിയൊരുക്കാമെന്ന് വാഗ്ദാനം ചെയ്ത് ഷെയ്ക്ക് തന്നിൽ നിന്നും 35 മില്യൺ പൗണ്ട് വാങ്ങിയെന്നും എന്നാൽ അത് സാധ്യമാക്കിയില്ലെന്നും ആരോപിച്ചായിരുന്നു അഹമ്മദ് , ഷെയ്ക്കിനെതിരെ കേസ് കൊടുത്തിരുന്നത്. സ്ലം ഡോഗ് മില്യണയർ താരം അനിൽ കപൂർ, മുൻ മിസ് വേൾഡായ ഐശ്വര്യറായ്, എന്നിവരടക്കമുള്ളവരുമായി കൂടിക്കാഴ്ചക്ക് വഴിയൊരുക്കാമെന്ന് വാഗ്ദാനം ചെയ്തായിരുന്നു ഷെയ്ക്ക് തന്നിൽ നിന്നും വൻ തുക വാങ്ങിയെന്നതാണ് അഹമ്മദ് ആരോപിക്കുന്നത്. ബഹറിൻ രാജാവിന്റെ അകന്ന കസിൻ കൂടിയാണ് ആരോപണത്തിൽ അകപ്പെട്ട ഈ ഷെയ്ക്ക്.

രൺവീർ സിങ്, ബുന്റിവാല, സഞ്ജയ് ദത്ത്, ദീപിക പദുക്കോൺ, കരിഷ്മ കപൂർ, തുടങ്ങിയ താരങ്ങളുമായും കൂടിക്കാഴ്ചക്ക് അവസരമൊരുക്കാമെന്ന് ഷെയ്ക്ക് വാഗ്ദാനം ചെയ്തിരുന്നുവത്രെ. ഇതു സംബന്ധിച്ച് 2016 ജനുവരിയിൽ തങ്ങൾ ഒരു നിയമപരമായ കരാറിൽ ടെലിഫോൺ മുഖാന്തിരം എത്തിച്ചേർന്നിരുന്നുവെന്നും അഹമ്മദ് വാദിച്ചിരുന്നു. എന്നാൽ പിന്നീട് ഷെയ്ക്ക് ഇത്തരം ഒരു കരാറുണ്ടായെന്നത് നിഷേധിക്കുകയായിരുന്നുവെന്നാണ് അഹമ്മദ് ആരോപിക്കുന്നത്. തനിക്ക് അഹമ്മദുമായി നല്ല സൗഹൃദം മാത്രമാണുള്ളതെന്നും ഷെയ്ക്ക് പറഞ്ഞിരുന്നുവത്രെ.

വെള്ളിയാഴ്ച ലണ്ടനിലായിരുന്നു ഈ കേസിന്റെ വിചാരണ നടന്നത്. അഹമ്മദിന്റെ വാദം തെളിയിക്കാൻ പര്യാപ്തമായ തെളിവില്ലെന്നായിരുന്നു ജസ്റ്റിസ് ജേക്കബ്സ് എടുത്ത് കാട്ടിയത്. ആരോപണത്തിൽ നിരവധി പരസ്പര വിരുദ്ധതയുണ്ടെന്നും ജസ്റ്റിസ് പറയുന്നു. അഹമ്മദ് , ഷെയ്ക്കുമായി ഇത് സംബന്ധിച്ച് യാതൊരു കരാറിലുമെത്തിയിട്ടില്ലെന്നും 2016 ജനുവരി 7ന് ഇവർ നടത്തിയ ഫോൺകാളിൽ ഇത് സംബന്ധിച്ച നിയമപരമായ കരാറുണ്ടാക്കിയെന്നത് വിശ്വസിക്കാനാവില്ലെന്നും കോടതി വിധിക്കുകയായിരുന്നു.ഇന്നലത്തെ വിധിയിൽ താൻ വളരെ സന്തുഷ്ടിയുള്ളവനാണെന്നാണ് ഷെയ്ക്ക് പ്രതികരിച്ചിരിക്കുന്നത്.

അഹമ്മദിന് ബോളിവുഡ് താരങ്ങളെ വളരെയേറെ ഇഷ്ടമാണെന്നും അതിനാലാണ് ഇവരുമായി നേരിട്ട് കൂടിക്കാഴ്ച നടത്തുന്നതിനായി ഇത്രയും തുക മുടക്കിയതെന്നുമായിരുന്നു നവംബറിൽ നടന്ന വിചാരണക്കിടെ അഹമ്മദിന്റെ അഭിഭാഷകർ ബോധിപ്പിച്ചിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP