Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

താലി ചാർത്താൻ നേരം ശരീരത്തുണ്ടായത് പൂമാലയ്ക്ക് പകരം ഐവി ട്യൂബുകളും ശ്വസന സഹായിയും; ഒന്നിച്ച് ജീവിക്കാൻ പറ്റില്ലെന്നായപ്പോൾ മരിക്കാൻ വിഷം കഴിച്ച പ്രണയിതാക്കൾ ഒന്നിച്ചത് ആശുപത്രിയിൽ വച്ച് ; ഹൈദരാബാദ് സ്വദേശികളായ രേഷ്മയുടേയും നവാസിന്റെയും 'ഒരു സാഹസിക പ്രണയകഥ'

താലി ചാർത്താൻ നേരം ശരീരത്തുണ്ടായത് പൂമാലയ്ക്ക് പകരം ഐവി ട്യൂബുകളും ശ്വസന സഹായിയും; ഒന്നിച്ച് ജീവിക്കാൻ പറ്റില്ലെന്നായപ്പോൾ മരിക്കാൻ വിഷം കഴിച്ച പ്രണയിതാക്കൾ ഒന്നിച്ചത് ആശുപത്രിയിൽ വച്ച് ; ഹൈദരാബാദ് സ്വദേശികളായ രേഷ്മയുടേയും നവാസിന്റെയും 'ഒരു സാഹസിക പ്രണയകഥ'

മറുനാടൻ ഡെസ്‌ക്‌

ഹൈദരാബാദ്: പ്രണയം പ്രളയാഗ്നിയാണ്. എത്ര വെള്ളമൊഴിച്ച് കെടുത്താൻ ശ്രമിച്ചാലും അത് പതിന്മടങ്ങ് ശക്തിയോടെ ആളിക്കത്തും. പ്രണയ സാഫല്യം ലക്ഷ്യമാക്കി ജീവിക്കുന്നവർ ജീവിതമല്ലെങ്കിൽ അടുത്തത് മരണമാവും തിരഞ്ഞെടുക്കുക. എന്നാൽ മരണം തിരഞ്ഞെടുത്ത പ്രണയിതാക്കളെ ജീവിതം തിരികെ വിളിച്ചു ഒന്നിച്ച് ജീവിക്കാൻ. പ്രണയം തകരാതിരിക്കാൻ ജീവൻ വെടിയാനൊരുങ്ങിയ രേഷ്മയുടേയും നവാസിന്റെയും ജീവിതമാണ് ഇപ്പോൾ ഏവരുടേയും മനസിൽ കയറിപറ്റിയിരിക്കുന്നത്.

തെലങ്കാനയിലെ വിക്രമബാദ് സ്വദേശിയായ ഇരുപത്തിയൊന്നുകാരി രേഷ്മ തന്റെ അകന്ന ബന്ധു കൂടിയായ നവാസുമായി പ്രണയത്തിലായി. എന്നാൽ വീട്ടുകാർ ഇതറിഞ്ഞാൽ എതിർപ്പ് പ്രകടിപ്പിച്ചേക്കുമെന്ന് രേഷ്മ വിശ്വസിച്ചു. ഇതിനിടെ തനിക്ക് മറ്റൊരു വിവാഹം വീട്ടുകാർ ഉറപ്പിക്കാനൊരുങ്ങുന്നതായി രേഷ്മ മനസിലാക്കുകയും ചെയ്തു.

പ്രണയം സഫലമാവില്ലെന്നുറപ്പായ സാഹചര്യത്തിൽ രേഷ്മയ്ക്ക് ജീവനൊടുക്കുക മാത്രമായി വഴി. നവാസിനൊപ്പം ജീവിക്കാൻ സാധിക്കില്ലെന്ന് വന്നപ്പോൾ മരിക്കാനുറപ്പിച്ച് രേഷ്മ കീടനാശിനി കുടിച്ചു. രേഷ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും അതീവ ഗുരുതരാവസ്ഥയിലാണെന്നും അറിഞ്ഞ നവാസ് രേഷ്മയോടൊപ്പം മരിക്കണമെന്നുറപ്പിച്ച് അവൾ ചെയ്ത മാർഗം തന്നെ മരിക്കാൻ സ്വീകരിച്ചു.

രേഷ്മയുടേയും നവാസിന്റേയും പ്രണയം തിരിച്ചറിഞ്ഞ വീട്ടുകാർക്ക് മറ്റൊന്നും ചെയ്യാനുണ്ടായിരുന്നില്ല. അവർ ആശുപത്രിയിൽ തന്നെ രണ്ടുപേരുടേയും വിവാഹം നടത്തി. ഐവി ട്യൂബുകളും ശ്വസന സഹായികളും ശരീരത്തിൽ ഘടിപ്പിച്ച് രേഷ്മയും നവാസും വിവാഹിതരായി. നവാസ് വീൽ ചെയറിൽ രേഷ്മയുടെ കിടക്കക്കരികിലെത്തിയാണ് ചടങ്ങ് നടത്തിയത്.

എന്നാൽ ഇവരുടെ പ്രണയത്തെ കുറിച്ച് തങ്ങൾക്ക് അറിയില്ലായിരുന്നുവെന്നും അറിഞ്ഞിരുന്നെങ്കിൽ കാര്യങ്ങൾ ഇത്ര വഷളാകുമായിരുന്നില്ലെന്നും രേഷ്മയുടെ ബന്ധുവായ ഷഹനാസ് ബീ പറഞ്ഞു. ഇക്കാര്യത്തിൽ കേസൊന്നും രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് വിക്രമബാദ് പൊലീസ് അറിയിച്ചു. ആശുപത്രിയിൽ ചികിത്സ തുടരുന്ന രേഷ്മയും നവാസും അവരുടെ ജീവിതത്തിനായുള്ള പോരാട്ടത്തിലാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP