Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തേനീച്ചയുടെ കുത്തേറ്റ് പതിമൂന്നുകാരിക്ക് ദാരുണാന്ത്യം; സംഭവം മൂവാറ്റുപുഴയിൽ; അപകടമുണ്ടായത് വീട്ടിൽ തേനീച്ചകൃഷി നടത്തുന്ന ഭാഗത്ത്; നീർവീക്കത്തോടൊപ്പം ശ്വാസംമുട്ടലുണ്ടായത് സ്ഥിതി വഷളാക്കി

തേനീച്ചയുടെ കുത്തേറ്റ് പതിമൂന്നുകാരിക്ക് ദാരുണാന്ത്യം; സംഭവം മൂവാറ്റുപുഴയിൽ; അപകടമുണ്ടായത് വീട്ടിൽ തേനീച്ചകൃഷി നടത്തുന്ന ഭാഗത്ത്; നീർവീക്കത്തോടൊപ്പം ശ്വാസംമുട്ടലുണ്ടായത് സ്ഥിതി വഷളാക്കി

മറുനാടൻ ഡെസ്‌ക്‌

മൂവാറ്റുപുഴ : തേനീച്ചയുടെ കുത്തേറ്റ് സ്‌കൂൾ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. മൂവാറ്റുപുഴ വാളകം കുന്നയ്ക്കാൽ തേവർമഠത്തിൽ ബെന്നിയുടെ മകൾ അലീന ബെന്നി (13) ആണ് മരിച്ചത്. വീടിന് മുൻപിൽ കളിച്ചുകൊണ്ടിരിക്കേ വ്യാഴാഴ്‌ച്ച വൈകിട്ടോടെയാണ് സംഭവമുണ്ടായത്. കഴുത്തിലും ചുണ്ടിലും കുത്തേറ്റ അലീനയുടെ ദേഹത്ത് അല്പ സമയത്തിനുള്ളിൽ നീർവീക്കമുണ്ടായി.

ഇതോടെ കോലഞ്ചേരി മെഡിക്കൽ കോളേജിൽ എത്തിച്ചു. നീർവീക്കത്തെത്തുടർന്ന് ശക്തമായ ശ്വാസംമുട്ട് കൂടിയായതോടെ അലീനയുടെ ജീവൻ അപകടത്തിലാവുകയായിരുന്നു. മുടവൂർ പ്രസിഡൻസി സെൻട്രൽ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ് അലീന.

വീട്ടിൽ തേനീച്ചകൃഷി നടത്തിവന്നിരുന്നതാണ്. കൂടിനടുത്തെത്തിയ കുട്ടിയെ തേനീച്ച കുത്തുകയായിരുന്നു എന്നാണ് പറയുന്നത്. എന്നാൽ, തേനീച്ച കുത്തുന്നത് പെട്ടെന്ന് ഇത്ര വലിയ പ്രശ്‌നങ്ങളിലേക്ക് എത്തിക്കുമെന്ന അറിവില്ലായ്മയും കൂടിളകിവന്നുള്ള ആക്രമണമല്ലാതിരുന്നതും ജീവൻ അപകടപ്പെടുത്തുമെന്ന് തോന്നിപ്പിച്ചില്ല. അമ്മ: ഷൈജി. സഹോദരി: അൽമിന.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP