Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അമിത്ഷായുടെ ആശിർവാദത്തോടെ ബിജെപി നേതാക്കൾ ഓടി നടന്നു ശ്രമിച്ചിട്ടും ഒരു രാമൻ നായരെ മാത്രമേ എത്തിക്കാൻ കഴിഞ്ഞുള്ളൂ എന്ന സങ്കടം തീർക്കാൻ എഐസിസി അംഗമായ ഇ എം അഗസ്തിയുടെ പന്തൽ സന്ദർശനം കൊണ്ടു കഴിയുമോ? ബിജെപി സമരപന്തലിൽ പെൺമക്കളുമായി ചെന്നിരുന്നത് ഏറ്റവും അധികം കാലം ഡിസിസി പ്രസിഡന്റായിരുന്ന നേതാക്കളിൽ ഒരാൾ; മുൻ പീരുമേട് എംഎൽഎയുടെ വിവാദ നീക്കം 25 ലക്ഷത്തിന്റെ കള്ളപ്പണ കേസിൽ കേന്ദ്ര അന്വേഷണം നടക്കവേ

അമിത്ഷായുടെ ആശിർവാദത്തോടെ ബിജെപി നേതാക്കൾ ഓടി നടന്നു ശ്രമിച്ചിട്ടും ഒരു രാമൻ നായരെ മാത്രമേ എത്തിക്കാൻ കഴിഞ്ഞുള്ളൂ എന്ന സങ്കടം തീർക്കാൻ എഐസിസി അംഗമായ ഇ എം അഗസ്തിയുടെ പന്തൽ സന്ദർശനം കൊണ്ടു കഴിയുമോ? ബിജെപി സമരപന്തലിൽ പെൺമക്കളുമായി ചെന്നിരുന്നത് ഏറ്റവും അധികം കാലം ഡിസിസി പ്രസിഡന്റായിരുന്ന നേതാക്കളിൽ ഒരാൾ; മുൻ പീരുമേട് എംഎൽഎയുടെ വിവാദ നീക്കം 25 ലക്ഷത്തിന്റെ കള്ളപ്പണ കേസിൽ കേന്ദ്ര അന്വേഷണം നടക്കവേ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ പ്രചരണ തന്ത്രങ്ങളിൽ പ്രധാനം ക്ഷേത്രരാഷ്ട്രീയം തന്നെയാണെന്നാണ് ഡൽഹിയിൽ നിന്നും പുറത്തുവരുന്ന വാർത്തകൾ. ഉത്തരേന്ത്യയിൽ രാമക്ഷേത്ര നിർമ്മാണം ആയുധമാക്കുമ്പോൾ ദക്ഷിണേന്ത്യയിൽ അവരുടെ കണ്ണ് ശബരിമലയിൽ ആണ്. ഇത് കൂടി മനസിൽ കണ്ടാണ് ഇനി കേന്ദ്രത്തിൽ ബിജെപി അധികാരത്തിൽ എത്തിയാൽ കേരളം ബിജെപി പിടിക്കുമെന്ന് അമിത്ഷാ പ്രസ്താവന നടത്തിയത്. കേരള പിടിക്കാനുള്ള ഷായുടെ പദ്ധതികളിൽ ഒന്ന് സംസ്ഥാനത്തെ കോൺഗ്രസിൽ നിന്നും തലയെടുപ്പുള്ള നേതാക്കളെ അടർത്തി എടുക്കുക എന്നതാണ്. എന്നാൽ പലരെലും ലക്ഷ്യമിട്ടെങ്കിലും ആരും ഇതുവരെ കെണിയിൽ വീണില്ല.

ശ്രീധരൻ പിള്ളയെ ഉദ്യമം ഏൽപ്പിച്ചെങ്കിലും ഇതുവരെ ആർക്കും വേണ്ടാത്ത ഒരു രാമൻ നായരെ മാത്രമാണ് ബിജെപിക്ക് ലഭിച്ചത്. എന്തായാലും വീണ്ടും നേതാക്കളെ പിടിക്കാൻ ശ്രമം തുടരാൻ തന്നെയാണ് ബിജെപിയുടെ നീക്കം. ഇതിനായി എൻഫോഴ്‌സ്‌മെന്റെ കേസിൽപെട്ട നോതാക്കളെയാണ് അവർ നോട്ടമിടുന്നത്. സാമ്പത്തിക സംവരണം ആശയത്തിലൂടെ ബിജെപി കേരളത്തിലെ നായർ- ക്രൈസ്തവ വിഭാഗങ്ങൾക്ക് പ്രിയപ്പെട്ടവരായി മാറിയിട്ടുണ്ട്. ഈ ഘട്ടത്തിൽ നല്ല നേതാക്കളെ ലക്ഷ്യമിട്ടുള്ള നീക്കങ്ങളിലാണ് എഐസിസി അംഗമായ ഇ എം അഗസ്തിയിലേക്ക് എത്തിയത്.

കഴിഞ്ഞ ദിവസം കോൺഗ്രസ് നേതാവ് അഡ്വ. ഇഎം ആഗസ്തിയതെന്ന സൂചനയാണ് പുറത്തുവരുന്നത്. കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ അഡ്വ. ഇഎം ആഗസ്തി കഴിഞ്ഞദിവസം സെക്രട്ടറിയേറ്റിന് മുന്നിലെ ബിജെപി സമരപ്പന്തൽ കുടുംബസമേതം സന്ദർശിച്ചതിനു പിന്നാലെ അദ്ദേഹം ബിജെപിയിലേക്ക് കൂടു മാറുകയാണെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങളുടെ വിലയിരുത്തൽ. ഇതുമായി ബന്ധപ്പെട്ട് ഒരു കള്ളപ്പണ കേസും പറഞ്ഞു കേൾക്കുന്നു. ആഗസ്തിയുടെ ഉടമസ്ഥതയിലുള്ള ഏലം കമ്പനിയുടെ 28 ലക്ഷത്തിന്റെ കള്ളപ്പണം കമ്പംമെട്ട് ചെക്ക് പോസ്റ്റിൽ പിടികൂടിയതു സംബന്ധിച്ച് ദേശീയ ഏജൻസികളുടെ അന്വേഷണം നേരിടുന്നതിന്റെ ഭാഗമായാണ് ബിജെപിയിലേക്കുള്ള കൂടുമാറ്റമെന്ന് ആരോപണം ഉയരുന്നത്.

2016 നവംബറിലാണ് ഇടുക്കി എസ്‌പി നൽകിയ രഹസ്യവിവരത്തെത്തുടർന്ന് എസ്‌ഐയുടെ നേതൃത്വത്തിലുള്ള സംഘം തമിഴ്‌നാട്ടിൽ നിന്നു പിക്ക് അപ്പ് വാനിൽ കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച കള്ളപ്പണം പിടികൂടിയത്. വാനിലുണ്ടായിരുന്ന കല്ലാർ താന്നിമൂട് ക്രോറ്റുകുന്നേൽ ബൈജു (35), പാമ്പാടുംപാറ അന്യാർതൊളു ജ്യോതിഭവനിൽ നിഷാന്ത് (22) എന്നിവരെ പിടികൂടി. ഇവർക്കെതിരെ 102 സി.ആർ പിസി പ്രകാരം കേസെടുത്തിരുന്നു.

ഇവരെ ചോദ്യം ചെയ്തതിൽ നിന്നും പിക്ക് അപ്പ് വാൻ ഷെഫീഖ് എന്നയാളുടേതാണെന്നും സുഗന്ധഗിരി സ്പൈസസ് പ്രമോട്ടിങ് ആൻഡ് ട്രേഡേഴ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ കള്ളപ്പണമാണ് പിടിച്ചെടുത്തതെന്നും പൊലീസ് പറഞ്ഞിരുന്നു. അന്ന് സ്പൈസസ് ബോർഡ് ദേശീയ വൈസ് ചെയർമാനായിരുന്നു ആഗസ്തി. സ്പൈസസ് ബോർഡ് ഏലം ലേലം ചെയ്യാൻ അനുമതി നൽകിയിരിക്കുന്ന 12 കമ്പനികളിൽ ഒന്നാണ് ആഗസ്തി ഡയറക്ടറായ ഈ കമ്പനി. പണത്തിന്റെ ഉറവിടം വ്യക്തമാക്കുന്ന രേഖയും വാഹനത്തിലുണ്ടായിരുന്നില്ല. പണത്തിന്റെ രേഖകൾ കോടതിയിൽ ഹാജരാക്കുമെന്നാണ് കമ്പനി അധികൃതർ പൊലീസിൽ അറിയിച്ചിരുന്നുവെങ്കിലും അതിന്റ നടപടിക്രമങ്ങളൊന്നും മുന്നോട്ടു പോയില്ലെന്ന റിപ്പോർട്ടുകളുമുണ്ട്.

നോട്ട് നിരോധനത്തിന് പിന്നാലെ നടന്ന ഈ സംഭവം ദേശീയ അന്വേഷണ ഏജൻസികളും ഏറ്റെടുത്തിരുന്നു. ആദായനികുതി വകുപ്പും എൻഫോഴ്‌സ്‌മെന്റുമാണ് അന്വേഷണം നടത്തിയിരുന്നത്. പ്രസ്തുത കേസിൽ അന്വേഷണം നടക്കുന്നതിനിടയിലാണ് ഇ എം ആഗസ്തിയുടെ ബിജെപി സമരപ്പന്തൽ സന്ദർശനം. ഈ സന്ദർശനത്തോടെ ആഗസ്തി ബിജെപിയിലേക്ക് ചേക്കേറുമെന്നുള്ള അഭ്യൂഹങ്ങളും ശക്തമായിത്തുടങ്ങി. 2016ലെ കള്ളപ്പണം വിലയും ഇപ്പോഴത്തെ ബിജെപി അനുകൂല നിലപാടു കൂടി വായിക്കുകയാണ് രാഷ്ട്രീയനിരീക്ഷകർ.

മുൻ കെപിസിസി എക്സിക്യൂട്ടീവ് അംഗം ജി രാമൻ നായർ, മുൻ വനിതാകമീഷൻ അംഗം പ്രമീളാദേവി എന്നിവർ നേരത്തേ ബിജെപിയിൽ ചേർന്നിരുന്നു. മുൻ പിഎസ്എസി ചെയർമാൻ ഡോ. കെ എസ് രാധാകൃഷ്ണൻ ബിജെപിയുടെ സമരത്തിൽ പങ്കെടുത്തതും വിവാദമായിരുന്നു. കെപിസിസി യോഗത്തിൽ പങ്കെടുക്കാൻ തിരുവനന്തപുരത്ത് എത്തിയ ഇ എം അഗസ്തി ആദ്യം ബിജെപിയുടെ സമര പന്തലിലാണ് എത്തിയത്. പത്ത് മിനുട്ടോളം അവിടെ ചിലവഴിച്ച ശേഷം എ കെ ആന്റണി ഉദ്ഘാടനം ചെയ്ത കെപിസിസി യോഗത്തിൽ പങ്കെടുക്കാൻ ഇന്ദിര ഭവനിലെത്തി. ബിജെപിയെ താഴെയിറക്കണമെന്ന ആഹ്വാനമാണ് ഈ യോഗത്തിൽ അഗസ്തി ഉൾപ്പെടെയുള്ള നേതാക്കൾക്ക് എ കെ ആന്റണി നൽകിയത്.

അതസസമയം സംഭവം വിവാദമായതോടെ മഹിളാ മോർച്ച നേതാവ് രമയുമായി നേരത്തേതന്നെ പരിചയമുണ്ടെന്നും ഇതിന്റെ അടിസ്ഥാനത്തിൽ സൗഹൃദസന്ദർശനമാണ് നടത്തിയതെന്നും നേതാവ് വിശദീകരിക്കുന്നു. അതേസമയം ഇടുക്കി ലോക്സഭാ സീറ്റിൽ അടക്കം നോട്ടമിട്ട നേതാവാണ് ഇ എം അഗസ്തി. ഹൈറേഞ്ച് സംരക്ഷണ സമിതിയുമായി അടുപ്പമുണ്ട്. ജോയിസ് ജോർജ്ജ് എംപിയുമായി ബന്ധവുമുണ്ട്. കഴിഞ്ഞ തവണ ജോയിസ് ജോർജ്ജ് എംപിയാകാൻ ഇടയാക്കിയതിന് പിന്നിൽ ഇ എം അഗസ്തിയുടെ നീക്കങ്ങളും ഉണ്ടായിരുന്നു. ഇതിനിടെയാണ്. ഇപ്പോൾ നേതാവ് ബിജെപി സമര പന്തൽ സന്ദർശിച്ചത്. നേരത്തെ ബിജെപി സമരപന്തൽ സന്ദർശിച്ച മുസ്ലിംലീഗ് നേതാവിനെ പാർട്ടിയിൽ നിന്നും പുറത്താക്കിയിരുന്നു. കോൺഗ്രസ് ബിജെപിയെ തുറന്നെതിർക്കുന്ന വേളയിൽ തന്നെ മുതിർന്ന കോൺഗ്രസ് നേതാവ് ബിജെപി സമരപന്തൽ സന്ദർശിച്ചത് യുഡിഎഫിന് വലിയ ക്ഷീണമായും വിലയിരുത്തുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP