Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

യുപി പിടിച്ച് വീണ്ടും ഇന്ത്യ പിടിക്കാൻ ഇറങ്ങുന്ന ബിജെപിക്ക് വൻ വെല്ലുവിളി ഉയർത്തി ബിഎസ്‌പി - എസ്‌പി സഖ്യം പിറന്നു; സംയുക്ത വാർത്താസമ്മേളനം നടത്തി സഖ്യം പ്രഖ്യാപിച്ച് മായാവതിയും അഖിലേഷ് യാദവും; ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 38 സീറ്റുകളിൽ വീതം മത്സരിക്കുന്ന ഇരുപാർട്ടികളും അമേഠിയും റായ്ബറേലിയിലും സ്ഥാനാർത്ഥികളെ നിർത്തില്ല; അമിത് ഷായുടെയും മോദിയുടെയും ഉറക്കം കെടുത്തുമെന്നും മായാവതി; കോൺഗ്രസിനെ പടിക്ക് പുറത്താക്കിയെങ്കിലും ബിജെപി മുന്നേറ്റത് സഖ്യം തടയിടുമെന്ന് വിലയിരുത്തൽ

യുപി പിടിച്ച് വീണ്ടും ഇന്ത്യ പിടിക്കാൻ ഇറങ്ങുന്ന ബിജെപിക്ക് വൻ വെല്ലുവിളി ഉയർത്തി ബിഎസ്‌പി - എസ്‌പി സഖ്യം പിറന്നു; സംയുക്ത വാർത്താസമ്മേളനം നടത്തി സഖ്യം പ്രഖ്യാപിച്ച് മായാവതിയും അഖിലേഷ് യാദവും; ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 38 സീറ്റുകളിൽ വീതം മത്സരിക്കുന്ന ഇരുപാർട്ടികളും അമേഠിയും റായ്ബറേലിയിലും സ്ഥാനാർത്ഥികളെ നിർത്തില്ല; അമിത് ഷായുടെയും മോദിയുടെയും ഉറക്കം കെടുത്തുമെന്നും മായാവതി; കോൺഗ്രസിനെ പടിക്ക് പുറത്താക്കിയെങ്കിലും ബിജെപി മുന്നേറ്റത് സഖ്യം തടയിടുമെന്ന് വിലയിരുത്തൽ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഒടുവിൽ ദേശീയ രാഷ്ട്രീയത്തിൽ പുതുചരിത്രം കുറിച്ചു കൊണ്ട് ആ വലിയ രാഷ്ട്രീയ പ്രഖ്യാപനം വന്നിരിക്കുന്നു. ഉത്തർപ്രദേശിയിൽ ബിജെപിയെ നേരിടാൻ ബിഎസ്‌പി- എസ്‌പി സഖ്യം പ്രഖ്യാപിച്ചു. കോൺഗ്രസിനെ ഒഴിവാക്കിയുള്ള സഖ്യപ്രഖ്യാപനം ബിജെപിയെ അധികാരത്തിൽ നിന്നും അകറ്റി നിർത്തുമെന്ന പ്രഖ്യാപനത്തോടെയാണ് രൂപീകൃതമായത്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയ്‌ക്കെതിരെ ഒരുമിച്ച് നിൽക്കാൻ ബിഎസ്‌പി- എസ്‌പി സഖ്യം തീരുമാനിച്ചതായി മായാവതിയും അഖിലേഷ് യാദവും സംയുക്തമായി നടത്തിയ വാര്ത്താസമ്മേളനത്തിൽ അറിയിച്ചു.

സഖ്യം പുതിയ രാഷ്ട്രീയ വിപ്ലവത്തിന് തുടക്കം കുറിക്കുമെന്ന് മായാവതി പറഞ്ഞു. എല്ലാ വ്യത്യാസങ്ങളും മാറ്റി വച്ച് ഒരുമിച്ച് നിൽക്കും. പ്രഖ്യാപനം അമിത് ഷായുടെയും മോദിയുടെയും ഉറക്കം കെടുത്തുമെന്നും മായാവതി കൂട്ടിച്ചേർത്തു. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ചിത്രം തന്നെ മാറ്റി മറിക്കാൻ സാധ്യതയുള്ള പ്രഖ്യാപനമാണ് ഇതെന്നാണ് വിലയിരുത്തൽ. പരസ്പരം പോരടിച്ചിരുന്ന എസ്‌പിയും ബിഎസ്‌പിയും ഒരുമിക്കുന്നത് ബിജെപിക്ക് തലവേദനയാകും. രണ്ട് പാർട്ടികളുടെയും ഉത്തർപ്രദേശിലെ സ്വാധീനം നോക്കിയാൽ ബിജെപിയ്‌ക്കെതിരെ കടുത്ത മത്സരം കാഴ്ചവയ്ക്കാൻ ഇവർക്കാകും.

ലോക്‌സഭാ സീറ്റു വിഭജനം അടക്കം ധാരണയാക്കിയ ശേഷമാണ് സഖ്യം പ്രഖ്യാപിച്ചിരിക്കുന്നത്. 38 സീറ്റുകളിൽ വീതം ഇരുപാർട്ടികളും മത്സരിക്കും. അതേസമയം സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും മത്സരിക്കുന്ന റായ്ബറേലിയിലും അമേഠിയിലും രണ്ട് പാർട്ടികളും സ്ഥാനാർത്ഥികളെ നിർത്തില്ല. ബിജെപി സമൂഹത്തെ കീറിമുറിക്കുകയാണ് ചെയ്യുന്നതെന്ന് വാർത്തസാമ്മേളനത്തിൽ പങ്കെടുത്തു കൊണ്ട് അഖിലേഷ് യാദവ് പ്രതികരിച്ചു. ഇത്രയു കാലം രാഷ്ട്രീയത്തിൽ ചിരവൈരികളായിരുന്ന മായാവതിയും അഖിലേഷും കൈകോർക്കുമ്പോൾ പക്ഷെ കോൺഗ്രസിനെ ഒപ്പം നിർത്താൻ തയ്യാറായിട്ടില്ല. ഇത് കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം തിരിച്ചടിയായ കാര്യമാണ്.

ബിജെപി വിരുദ്ധ മഹാസഖ്യത്തിന്റെ അതിനിർണായക ചുവടുവെപ്പാണ് ഇത്. അതേസമയം സഖ്യത്തിന് ഒപ്പമുള്ള ചെറുപാർട്ടികൾക്കായി നാല് സീറ്റ് മാറ്റിവയ്ക്കും. ഗാന്ധി കുടുംബത്തിന്റെ സ്വന്തം മണ്ഡലങ്ങളായ അമേഠിയിലും റായ്ബറേലിയിലും സ്ഥാനാർത്ഥികളെ നിർത്തില്ല. സഖ്യധാരണയെക്കുറിച്ച് പുറത്തുവരുന്ന റിപ്പോർട്ട് ഇങ്ങിനെയാണ്. ബിജെപിയുടെ കുതിപ്പിൽ കാൽച്ചുവട്ടിലെ മണ്ണ് ഒലിച്ചുപോകാൻ തുടങ്ങിയെന്ന് മനസിലായതോടെയാണ് എസ്‌പിയും ബിഎസ്‌പിയും ശത്രുതയുടെ കണക്കുപുസ്തകം അടച്ചുവെച്ചത്.

മൂന്ന് ഉപതിരഞ്ഞെടുപ്പുകളിൽ ഒന്നിച്ച് നീങ്ങിയപ്പോൾ ജയം ഒപ്പം നിന്നു. ബിജെപിക്ക് തിരിച്ചടിയേറ്റു. സഖ്യം യാഥാർഥ്യമായാൽ ബിജെപിക്ക് 30 സീറ്റുകൾ വരെ നഷ്ടമാകുമെന്ന് ബിജെപി ദേശീയനേതൃത്വം തന്നെ വിലയിരുത്തുന്നുണ്ട്. 1993 ൽ മായാവതിയും മുലായം സിങ്ങും ഒന്നിച്ചു നിന്നു.1995ൽ മയാവതിക്കുനേരെ എസ്‌പി പ്രവർത്തകർ ആക്രമണത്തിന് തുനിഞ്ഞപ്പോൾ സഖ്യം കലഹത്തിൽ കലാശിച്ചു. ബിജെപിക്കൊപ്പം ചേർന്ന് മായാവതി മുലായത്തെ വീഴ്‌ത്തി.

80 സീറ്റുകളാണ് ഉത്തർപ്രദേശിൽ ഉള്ളത്. ഇതിൽ രണ്ട് സീറ്റിലൊതുക്കുന്നത് അവഹേളനമാണെന്നു വിലയിരുത്തിയ കോൺഗ്രസ് ദേശീയ നേതൃത്വം, സംസ്ഥാനത്തു തനിച്ചു മൽസരിക്കുന്നതിനുള്ള ആലോചനകൾ തുടങ്ങിയി്ടുണ്ട്. തനിച്ചു മൽസരിച്ചു ശക്തി തെളിയിക്കണമെന്ന നിലപാടിലാണു കോൺഗ്രസ് സംസ്ഥാന ഘടകം. 2009 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്കു മൽസരിച്ച് 21 സീറ്റ് നേടിയതു സംസ്ഥാന നേതാക്കൾ ഓർമപ്പെടുത്തുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP