Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ശബരീശനെ കണ്ട ശേഷമുള്ള ഒളിവുജീവിതം കാനനവാസത്തിന് സമം! ബിന്ദുവും കനകദുർഗയും തുടരുന്നത് അനധികൃത അവധി; ഇരുവരും ഇതുവരെ സ്വന്തം ജോലിസ്ഥലത്ത് എത്തിയിട്ടില്ല; എല്ലാ നിയമങ്ങളും ബിന്ദുവിനും കനകദുർഗയ്ക്കും മുന്നിൽ വഴിമാറുന്നു; ബിന്ദുവിനെ ജോലി സംരക്ഷിക്കാൻ കണ്ണൂർ യൂണിവേഴ്സിറ്റി സിൻഡിക്കേറ്റിൽ തീരുമാനം; കനകദുർഗയുടെ ജോലിയും സംരക്ഷിക്കപ്പെടുമെന്ന് ഉന്നത കേന്ദ്രങ്ങളുടെ ഉറപ്പ്; ഇരുവരും ഇപ്പോഴും തുടരുന്നത് കണ്ണൂരിൽ തന്നെ; ബിന്ദുവിന് വീട് കണ്ടുപിടിക്കാൻ കഴിയാതെ സിപിഎം കണ്ണൂർ നേതൃത്വവും

ശബരീശനെ കണ്ട ശേഷമുള്ള ഒളിവുജീവിതം കാനനവാസത്തിന് സമം! ബിന്ദുവും കനകദുർഗയും തുടരുന്നത് അനധികൃത അവധി; ഇരുവരും ഇതുവരെ സ്വന്തം ജോലിസ്ഥലത്ത് എത്തിയിട്ടില്ല; എല്ലാ നിയമങ്ങളും ബിന്ദുവിനും കനകദുർഗയ്ക്കും മുന്നിൽ വഴിമാറുന്നു; ബിന്ദുവിനെ ജോലി സംരക്ഷിക്കാൻ കണ്ണൂർ യൂണിവേഴ്സിറ്റി സിൻഡിക്കേറ്റിൽ തീരുമാനം; കനകദുർഗയുടെ ജോലിയും സംരക്ഷിക്കപ്പെടുമെന്ന് ഉന്നത കേന്ദ്രങ്ങളുടെ ഉറപ്പ്; ഇരുവരും ഇപ്പോഴും തുടരുന്നത് കണ്ണൂരിൽ തന്നെ; ബിന്ദുവിന് വീട് കണ്ടുപിടിക്കാൻ കഴിയാതെ സിപിഎം കണ്ണൂർ നേതൃത്വവും

എം മനോജ് കുമാർ

തിരുവനന്തപുരം: ശബരിമല ദർശനം നടത്തിയതിനെ തുടർന്ന് കേരളത്തിലെ വിവാദ വ്യക്തികളായ മാറിയ ബിന്ദുവിന്റെയും കനകദുർഗയും നേരിടുന്നത് ജീവിതത്തിൽ ഒരാളും അനുഭവിക്കാത്ത പ്രതിസന്ധി. ഭക്തജന എതിർപ്പിനെ തുടർന്ന് സിപിഎം ഒരുക്കുന്ന സുരക്ഷിത ഒളിയിടങ്ങളിലാണ് ഇവരുടെ ജീവിതം മുന്നോട്ടു പോകുന്നത്. അതേസമയം ഇരുവരുടെയും ജോലികൾ നഷ്ടമാകാതിരിക്കാൻ സർക്കാർ തലത്തിൽ തന്നെ അനൗദ്യോഗിക നിർദ്ദേശം നല്കിക്കഴിഞ്ഞിട്ടുണ്ട്. കണ്ണൂർ സർവകലാശാലയുടെ തലശേരി പാലയാട് നട സ്‌കൂൾ ഓഫ് ലീഗൽ സ്റ്റഡീസിൽ കരാർ നിയമ അദ്ധ്യാപികയായ ബിന്ദുവിനെ സംരക്ഷിക്കാൻ കണ്ണൂർ യൂണിവേഴ്സ്റ്റിറ്റി സിൻഡിക്കേറ്റും തീരുമാനം എടുത്തിട്ടുണ്ട്.

ഏതൊക്കെ നിയമങ്ങൾ ലംഘിക്കപ്പെട്ടാലും ബിന്ദുവിന്റെ കരാർ നിയമന ജോലിക്ക് ഒരു കുഴപ്പവും വരരുത് എന്നാണ് സിൻഡിക്കേറ്റിൽ വന്ന തീരുമാനം. ഇതനുസരിച്ചാണ് ബിന്ദുവിന്റെ കാര്യത്തിൽ തീരുമാനം നീങ്ങുന്നത്. നിലവിലെ വാഴ്‌സിറ്റി നിയമങ്ങൾ അനുസരിച്ചാണെങ്കിൽ ബിന്ദുവിന്റെ അദ്ധ്യാപക ജോലി നഷ്ടമാകാൻ സമയം കഴിഞ്ഞു. പൊതുവെ കോളേജ് അദ്ധ്യാപകർക്ക് 15 ദിവസം തുടർച്ചയായുള്ള ലീവ് അനുവദനീയമല്ല. കഴിഞ്ഞ ഡിസംബർ 21 നു ക്രിസ്മസ് അവധിക്ക് കോളേജ് അടച്ചശേഷം ബിന്ദു ഇതുവരെ പാലയാട് നട സെന്ററിൽ ജോലിക്ക് വന്നിട്ടില്ല. എന്ന് വരാൻ കഴിയുമെന്ന് ബിന്ദുവിന് പറയാനും കഴിയാത്ത അവസ്ഥയാണ്. മാർച്ച് മുതൽ ഏപ്രിൽ വരെയാണ് അദ്ധ്യാപിക എന്ന നിലയിൽ ഇവരുടെ ലീവുകൾ കണക്കാക്കപ്പെടുന്നത്. അങ്ങിനെയുള്ള കണക്കുകളിൽ എല്ലാ കാഷ്വൽ അവധികളും ബിന്ദു എടുത്ത് കഴിഞ്ഞു. അതായത് ഒളിവ് ജീവിതം ഔദ്യോഗികമായി ഇനി ബിന്ദുവിന് ഒരു കാരണവശാലും നീട്ടിക്കൊണ്ടു പോകാൻ കഴിയില്ല. ജോലി നഷ്ടമാകേണ്ട സ്റ്റേജ് ആണിത്.

ഇനി ബിന്ദുവിന് എടുക്കാനുള്ള വേതനമില്ലാ അവധിയാണ്. അതിനു വകുപ്പ് മേധാവി വഴി ബിന്ദു രജിസ്ട്രാർക്ക് അപേക്ഷ നല്കണം. അങ്ങിനെ ഒരു അപേക്ഷയും ബിന്ദു കണ്ണൂർ യൂണിവേഴ്സ്റ്റിറ്റി രജിസ്ട്രാറിനു നല്കിയിട്ടില്ലാ എന്നാണ് മറുനാടന് അറിയാൻ കഴിഞ്ഞത്. അങ്ങിനെയെങ്കിൽ ബിന്ദുവിന് ലഭിച്ച സ്വന്തം ജോലി നഷ്ടമാവുകയാണ്. ഇവിടെയാണ് ബിന്ദുവിനെ സഹായിക്കാൻ കണ്ണൂർ യൂണിവേഴ്സ്റ്റിറ്റി സിൻഡിക്കേറ്റ് അരയും തലയും മുറുക്കി രംഗത്ത് വന്നിരിക്കുന്നത്. കണ്ണൂർ സിപിഎം നേതൃത്വവും ബിന്ദുവിനു നിയമങ്ങൾ തടസ്സമാകരുത് എന്ന് നിർദ്ദേശം കണ്ണൂർ യൂണിവേഴ്സ്റ്റിറ്റിക്ക് നല്കിക്കഴിഞ്ഞിട്ടുണ്ട്. കാരണം ബിന്ദുവിന് ഒളിയിടം ഒരുക്കുന്നതും സുരക്ഷിതമായി ജീവിക്കാൻ സാഹചര്യം ഒരുക്കുന്നതും കണ്ണൂർ സിപിഎം ജില്ലാ നേതൃത്വമാണ്.

ബിന്ദുവും കനകദുർഗയും ശബരിമല സന്നിധാനത്ത് എത്തിയതിൽ പ്രതിഷേധിച്ച കർമ്മ സമിതി ആഹ്വാനം ചെയ്ത ഹർത്താൽ ദിവസം പാലയാട് നടയിലെ വാടക വീട്ടിൽ കർമ്മസമിതി പ്രതിഷേധം നടത്തിയിരുന്നു. ബിന്ദുവിനെ താമസിപ്പിച്ചാൽ പ്രശ്‌നമാകും എന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ ഉടമസ്തൻ ആ വീട്ടിൽ നിന്ന് ബിന്ദുവിനെ ഒഴിവാക്കിയിരുന്നു. ബിന്ദുവും പാലയാട് തന്നെയുള്ള മറ്റൊരു അദ്ധ്യാപികയും കൂടിയാണ് ഈ വീട്ടിൽ താമസിച്ചിരുന്നുന്നത്. ഇതോടെയാണ് ബിന്ദുവിന് സിപിഎം ഇപ്പോൾ ഒളിയിടം ഒരുക്കി നൽകിയിരിക്കുന്നത്. ബിന്ദുവിനായി സിപിഎം ഇപ്പോൾ തകൃതിയായ വീട് അന്വേഷണത്തിലാണ്. ബിന്ദുവിന്റെ ജോലി സംരക്ഷിക്കുന്നത് കണ്ണൂർ യൂണിവേഴ്സിറ്റിയുടെ ഉത്തരവാദിത്തം ആയി മാറുമ്പോൾ സംരക്ഷണവും വീട് നൽകുന്നതും സിപിഎം ചുമതലയിലാണ്.

കണ്ണൂരിൽ ബിന്ദുവിന് സഞ്ചരിക്കാൻ ഒരു കാർ കൂടി സിപിഎം നേതൃത്വം ഇപ്പോൾ തന്നെ ഒരുക്കിയിട്ടുണ്ട് എന്നാണ് സൂചന. സിപിഎമ്മുമായല്ല സിപിഎം (എംഎൽ) മായാണ് ബിന്ദുവിന് ബന്ധമുള്ളത്. ആ ബന്ധമാണ് വഴിമാറി ഇപ്പോൾ സിപിഎം ബന്ധമായി മാറുന്നത്. സിപിഐ (എംഎൽ) യിൽ പ്രവർത്തിക്കുമ്പോഴാണ് ഭർത്താവ് ഹരിഹരനെ പ്രണയിക്കുന്നത്. ഈ പ്രണയമാണ് പിന്നീട് വിവാഹത്തിലേക്ക് വഴിമാറിയത്. 20 വർഷം മുൻപാണ് പത്തനംതിട്ടയിൽനിന്ന് ഇവർ കൊയിലാണ്ടി പൊയിൽക്കാവിലേക്ക് താമസം മാറുന്നത്. കൊയിലാണ്ടി കോടതിയിൽ അഭിഭാഷകയായും ബിന്ദു ജോലി ചെയ്തിട്ടുണ്ട്.

ബിന്ദുവിന് ഒരുക്കിയ ഇതേ ഒളിയിടത്തിൽ കനകദുർഗയും കൂടി ഉണ്ടെന്നാണ് സൂചന. കനകദുർഗയുടെ ജോലിയും നഷ്ടമാകില്ലെന്നു സിപിഎം ഉറപ്പ് നൽകിയിട്ടുണ്ട്. പക്ഷെ കനകദുർഗ ജോലി ചെയ്യുന്ന സിവിൽ സപ്ലൈസ് വകുപ്പ് ഭരിക്കുന്നത് സിപി ഐ യാണ്. അതിനാൽ കനകദുർഗയുടെകാര്യം സിപി ഐ നേതൃത്വത്തെ സിപിഎം നേതൃത്വം അറിയിച്ചിട്ടുണ്ട്. ജോലി നഷ്ടമാകില്ലെന്നു സിപിഎമ്മിനെ ഭക്ഷ്യവകുപ്പ് ഉന്നതർ അറിയിച്ചിട്ടുണ്ട്. മലപ്പുറം സിവിൽ സപ്ലൈസിലെ താൽക്കാലിക ജീവനക്കാരിയാണ് കനകദുർഗ. ജനുവരി രണ്ടാം തീയതി പുലർച്ചെയാണ് ശബരിമല ആചാരങ്ങൾ ലംഘിച്ച് ഇവർ മല ചവിട്ടുകയും ശബരീശനെ തൊഴുകയും ചെയ്തത്.

പൊലീസിന്റെ രഹസ്യ ഓപ്പറേഷൻ വഴിയാണ് ഇവർ ദർശനം നടത്തിയത്. ഇതോടെ കേരളത്തിൽ ഈ യുവതികൾക്ക് എതിരെ പ്രതിഷേധം കനക്കുകയായിരുന്നു. ഇതിനെ തുടർന്ന് ജനുവരി രണ്ടു മുതൽ ബിന്ദുവും കനകദുർഗയും ഒളിയിടത്തിൽ തുടരുകയാണ്. സിപിഎമ്മാണ് ഇവർക്ക് സുരക്ഷിത ഒളിയിടം ഒരുക്കുന്നത്. ശബരിമലയിൽ യുവതിപ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിവന്ന് മൂന്ന് മാസം പിന്നിട്ടപ്പോഴാണ് യുവതികൾ സന്നിധാനത്ത് എത്തിയത്. ഡിസംബർ 24ാം തീയതി ബിന്ദുവും കനകദുർഗയും ശബരിമല ദർശനത്തിനെത്തിയിരുന്നെങ്കിലും കനത്ത പ്രതിഷേധങ്ങളെ തുടർന്ന് ഇവരെ തിരിച്ചിറക്കുകയായിരുന്നു.

തുടർന്നാണ് നവോത്ഥാന മൂല്യങ്ങൾ സംരക്ഷണത്തിനായി സർക്കാർ തീർത്ത വനിതാ മതിലിന്റെ അതേ ദിവസം രാത്രി സർക്കാർ തന്നെ ബിന്ദുവിനെയും കനകദുർഗയെയും സന്നിധാനത്ത് എത്തിച്ചത്, പക്ഷെ ഈ ആചാരലംഘന പ്രശ്‌നം കേരളത്തിൽ വളരെ വ്യാപകമായ പ്രതിഷേധങ്ങൾക്കാണ് തുടക്കമിട്ടത്. ഈ പ്രതിഷേധങ്ങളുടെ ഇരയായി തന്നെയായാണ് ഇവർക്ക് ദുഷ്‌ക്കരമായ ഒളിവ് ജീവിതം ഇപ്പോഴും തുടരേണ്ടി വരുന്നത്. ഇവരുടെ ഈ ഒളിവ് വാസം പക്ഷെ ഇവരുടെ ജീവിതത്തിലെ പുതിയ പ്രതിസന്ധിയും ദുരന്തവുമായി മാറുകയും ചെയ്തിരിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP