Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കരുണാ ചാരിറ്റി ബോർഡ്; ഡോ. സോഫി വിത്സൻ പ്രസിഡന്റ് ; മിനി പവിത്രൻ സെക്രട്ടറി

കരുണാ ചാരിറ്റി ബോർഡ്; ഡോ. സോഫി വിത്സൻ പ്രസിഡന്റ് ;  മിനി പവിത്രൻ സെക്രട്ടറി

നിബു വെള്ളവന്താനം

ന്യുയോർക്ക്: വനിതകളുടെ നേതൃത്വത്തിൽ ന്യൂയോർക്ക് കേന്ദ്രമായി പ്രവർത്തിക്കുന്ന കരുണാ ചാരിറ്റീസ് സന്നദ്ധ സംഘടനയുടെ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു.

ഡോ. സോഫി വിൽസൺ - പ്രസിഡന്റ്, സാറമ്മ (ഡെയ്‌സി) തോമസ്- വൈസ് പ്രസിഡന്റ്, മിനി പവിത്രൻ - ജനറൽ സെക്രട്ടറി, പ്രീത നമ്പ്യാർ - ജോയിന്റ് സെക്രട്ടറി, പ്രേമ ആന്ദ്രപള്ളിയാൽ - ട്രഷറർ, ഷീനാ കുന്നുംമൽ - ജോയിന്റ് ട്രഷറർ, ഡോ. സ്മിത മനോജ് - മുൻ ഓഫീസി, ഡയറക്ടർ ബോർഡ്: ഷീല ശ്രീകുമാർ, റോസാമു തഞ്ചൻ, ഡോ. ലുലു തോമസ്, ഫ്രാൻസിസ് താൻജൻ സിപിഎ. എന്നിവരാണ് പുതിയ ഭാരവാഹികൾ.

മുൻ അംബാസഡർ ടി.പി. ശ്രീനിവാസന്റെ ഭാര്യ ലേഖ ശ്രീനിവാസന്റെ നേത്രുത്വത്തിൽ 1992-ൽ വനിതകൾ രൂപം കൊടുത്ത കരുണാ ചാരിറ്റീസ് ഇതിനകം ഒരു മില്യനിലേറെ പണമായും, അര മില്യനിൽ പരം വസ്തുക്കളയും അമേരിിക്കയിലും ഇന്ത്യയിിലും വിവിധ തരത്തിലുുള്ള സഹായമായി എത്തിച്ചു. ജല പ്രളയ സമയത്തും ഹെയ്ത്തിയിൽ ഭൂകമ്പം ഉണ്ടായപ്പോഴും കരുണാ ചാരിറ്റീസ് സഹായ ഹസ്തം നീട്ടി. സഹായം തേടുന്നവരുടെ എണ്ണം വർഷം തോറും കൂടി വരികയാണ്. രജത ജൂബിലി വർഷത്തിൽ പരമാവധി സേവന പ്രവർത്തനങ്ങൾ ചെയ്യുവാൻ കഴിഞ്ഞതിലുള്ള സംതൃപ്തിയിലാണ് ഭാരവാഹികൾ. വിജയകരമായ പ്രവർത്തനങ്ങൾ സംഘടനയുടെ മികവും ജനപങ്കാളിത്തവും വർദ്ധിപ്പിച്ചു.

പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഡോ. സോഫി വിത്സൻ, പാർക്കർ ഹോംസിന്റെ ചീഫ് നഴ്സിങ് ഓഫീസറായി പ്രവർത്തിക്കുന്നു. കേരള അസോസിയേഷൻ ഓഫ് ന്യു ജെഴ്സിയുടെ ചാരിറ്റി വിഭാഗത്തിന് നേത്രുത്വം മുമ്പ് വഹിച്ചു. കാഞ്ചിന്റെ ട്രസ്റ്റീ ബോർഡ് അംഗവും വേൾഡ് മലയാളി കൗൺസിലിന്റെ അഡൈ്വസറി ബോർഡ് മെമ്പർ തുടങ്ങി
വിവിധ രംഗങ്ങളിൽ മികവു കാട്ടിയിട്ടുണ്ട്. എം.ജി. സർവകലാശാലയിൽ നിന്നു നഴ്സിങ് ബിരുദം നേടിയ അവർ കീൻ യൂണിവേഴ്സിറ്റിയിൽ നിന്നു മാസ്റ്റെഴ്സും മന്മത്ത് യൂണിവേഴ്സിറ്റിയിൽ നിന്നും ഡോക്ടറേറ്റും നേടി. ന്യൂജേഴ്‌സി നഴ്‌സസ് അസോസിയേഷൻ പ്രസിഡന്റും എക്കുമെനിക്കൽ ഫെല്ലോഷിപ്പ് ഓഫ് ന്യുജെഴ്സിയുടെ സെക്രട്ടറിയുമായിരുന്നു.

ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട മിനി പവിത്രൻ അരോമ റെസ്റ്റോറന്റ് ശ്യംഖലയുടെ പാർട്ണറും അസിസ്റ്റന്റ് ലൈബ്രറേറിയനുമാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP