Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഒമാനിലെ ഇന്ത്യൻ സ്‌കൂൾ പ്രവേശനം; ഓൺലൈൻ രജിസ്‌ട്രേഷൻ 15 ന് ആരംഭിക്കും; ചില സ്‌കൂളുകളിൽ നിലവിലുണ്ടായിരുന്ന ഷിഫ്റ്റ് സമ്പ്രദായം അവസാനിപ്പിക്കും

ഒമാനിലെ  ഇന്ത്യൻ സ്‌കൂൾ പ്രവേശനം; ഓൺലൈൻ രജിസ്‌ട്രേഷൻ 15 ന് ആരംഭിക്കും; ചില സ്‌കൂളുകളിൽ നിലവിലുണ്ടായിരുന്ന ഷിഫ്റ്റ് സമ്പ്രദായം അവസാനിപ്പിക്കും

മസ്‌കത്ത്: രാജ്യത്ത് ഏഴ് ഇന്ത്യൻ സ്‌കൂളുകളിലെ പ്രവേശനത്തിനുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ ജനുവരി 15ന് ആരംഭിക്കും. മസ്‌കത്ത്, വാദി കബീർ, ദാർസൈത്ത്, ഗുബ്‌റ, സീബ്, മബേല എന്നീ ഇന്ത്യൻ സ്‌കൂളുകൾക്കൊപ്പം പുതുതായി പ്രവർത്തനം ആരംഭിക്കുന്ന അൽ അവാബി ഇന്ത്യൻ സ്‌കൂളിലേക്കും ഈ വർഷം പ്രവേശനം നൽകും.

വർഷങ്ങളായി ചില സ്‌കൂളുകളിൽ നിലവിലുണ്ടായിരുന്ന ഷിഫ്റ്റ് സമ്പ്രദായം ഈ വർഷം ഉണ്ടാവില്ല. നിലവിൽ ഷിഫ്റ്റിൽ 3500ലധികം കുട്ടികളാണ് പഠിക്കുന്നത്. അൽ അവാബി സ്‌കൂളിൽ 4000 കുട്ടികൾക്ക് പ്രവേശനം നൽകാൻ കഴിയുന്നതിനാൽ ഷിഫ്റ്റ് സമ്പ്രദായം ഒഴിവാക്കാൻ സാധിക്കും. ഗുബ്‌റയിൽ പ്രവർത്തിക്കുന്ന അൽ അവാബിയുടെ ഫീഡർ സ്‌കൂളും ഈ വർഷം നിർത്തലാക്കും. നിലവിൽ ഇവിടെ പഠിക്കുന്ന കുട്ടികളെ അൽ അവാബിയിേലക്ക് മാറ്റാനാണ് സാധ്യത.

സ്‌കൂൾ പ്രവേശനത്തിന് മുൻ വർഷങ്ങളിലെ മാനദണ്ഡങ്ങൾ തന്നെയാണുണ്ടാവുക. കെ.ജി ഒന്നുമുതൽ ഒമ്പതുവരെ ക്ലാസുകളിലേക്കാണ് അപക്ഷകൾ സ്വീകരിക്കുക. അപേക്ഷകൾക്ക് ഓൺലൈൻ രജിസ്‌ട്രേഷൻ നിർബന്ധമാണ്. ഓൺലൈനിൽ രജിസ്‌ട്രേഷൻ നടത്തിയശേഷം അപേക്ഷാ ഫോമിന്റെ പ്രിന്റെടുത്ത് ഏതെങ്കിലും ഇന്ത്യൻ സ്‌കൂളുകളിൽ അപേക്ഷ സമർപ്പിക്കണം. കുട്ടിയുടെ വിസ പേജ് ഉൾപ്പെടെയുള്ള പാസ്‌പോർട്ടിന്റെ പകർപ്പും രക്ഷിതാവിന്റെ റെസിഡന്റ് കാർഡിന്റെ പകർപ്പും അപേക്ഷക്കൊപ്പം സമർപ്പിക്കണം. അപേക്ഷാ ഫീസും നൽകണം. ഓൺലൈനിൽ രജിസ്റ്റർ ചെയ്യാനും സ്‌കൂളുകളിൽ അപേക്ഷ സമർപ്പിക്കാനും ഫെബ്രുവരി മധ്യം വരെ സൗകര്യമുണ്ടാവും.സ്‌കൂളുകളിലെ സീറ്റൊഴിവുകൾ അനുസരിച്ച് അപേക്ഷകരിൽനിന്ന് ഓൺലൈൻ നറുക്കെടുപ്പ് നടത്തിയാണ് പ്രവേശനം നൽകുക.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP