Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

യുഎഇ പൗരൻ ഇന്ത്യൻ ജോലിക്കാരെ കൂട്ടിലടച്ചു; ഏഷ്യകപ്പ് മത്സരത്തിൽ പിന്തുണ ഇന്ത്യക്ക് നൽകുന്നവർ കൂട്ടിൽ കിടക്കണം; പുറത്തിറങ്ങണമെങ്കിൽ പിന്തുണ യുഎഇക്ക് നൽകണം; ഒടുവിൽ അറബിയെ ജയിലിലടച്ച് അധികൃതർ

യുഎഇ പൗരൻ ഇന്ത്യൻ ജോലിക്കാരെ കൂട്ടിലടച്ചു; ഏഷ്യകപ്പ് മത്സരത്തിൽ പിന്തുണ ഇന്ത്യക്ക് നൽകുന്നവർ കൂട്ടിൽ കിടക്കണം; പുറത്തിറങ്ങണമെങ്കിൽ പിന്തുണ യുഎഇക്ക് നൽകണം; ഒടുവിൽ അറബിയെ ജയിലിലടച്ച് അധികൃതർ

സ്പോർട്സ് ഡെസ്‌ക്‌

ദുബായ്:എഎഫ്‌സി ഏഷ്യൻ കപ്പിൽ ആദ്യ മത്സരത്തിൽ തായ്‌ലാൻഡിനെ ഗോൾ മഴയിൽ മുക്കിയെങ്കിലും യുഎഇയോട് ഇന്ത്യ ഏകപക്ഷീയമായ രണ്ട് ഗോളിന് പരാജയപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ഇന്ത്യൻ ആരാധകരെ ഒരു യുഎഇ സ്വദേശി കൂട്ടിലടച്ചതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു. ഇയാളെ ഇപ്പോൾ യുഎഇ അധികൃതർ പിടികൂടിയിരിക്കുകയാണ്. സാമൂഹിക മാധ്യമങ്ങൾ വഴി വിവേചനവും അക്രമവും പ്രോത്സാഹിപ്പിച്ചതിനാണ് നടപടി. ഖലീജ് ടൈംസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഇന്ത്യ-യുഎഇ മത്സരത്തിന് മുന്നോടിയായി തന്റെ ജോലിക്കാരെ വെച്ച് ചിത്രീകരിച്ചതാണ് വീഡിയോ. ജോലിക്കാരെ പക്ഷിക്കൂട്ടിലടച്ച് മത്സരത്തിൽ ആർക്കാണ് നിങ്ങളുടെ പിന്തുണയെന്ന് ഇയാൾ ചോദിക്കുന്നു. ഇന്ത്യക്കാണെന്ന് പറയുന്നു ജോലിക്കാർ. യുഎഇക്കാണ് പിന്തുണയെന്ന് പറയുന്നത് വരെ ഇവരെ തടങ്കലിലാക്കുകയും അതിന് ശേഷം വിട്ടയക്കുകയും ചെയ്യുന്നതാണ് വീഡിയോ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP