Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സംഘടിത മതത്തിന്റെ രൂപഘടന ആർജ്ജിച്ച പ്രസ്ഥാനമായി കമ്മ്യൂണിസ്റ്റ് പാർട്ടി മാറിയെന്ന് ടി പി രാജീവൻ: മതത്തിന് സമാനമായ രീതിയിലാണ് കമ്മ്യൂണിസ്റ്റ് പാർട്ടി ചിഹ്നങ്ങൾ ഉപയോഗിക്കുന്നതും ദിനാചരണങ്ങൾ നടത്തുന്നതെന്നും രാജീവൻ ലിറ്ററേച്ചർ ഫെസ്റ്റിവലിൽ

സംഘടിത മതത്തിന്റെ രൂപഘടന ആർജ്ജിച്ച പ്രസ്ഥാനമായി കമ്മ്യൂണിസ്റ്റ് പാർട്ടി മാറിയെന്ന് ടി പി രാജീവൻ: മതത്തിന് സമാനമായ രീതിയിലാണ് കമ്മ്യൂണിസ്റ്റ് പാർട്ടി ചിഹ്നങ്ങൾ ഉപയോഗിക്കുന്നതും ദിനാചരണങ്ങൾ നടത്തുന്നതെന്നും രാജീവൻ ലിറ്ററേച്ചർ ഫെസ്റ്റിവലിൽ

കെ വി നിരഞ്ജൻ

കോഴിക്കോട്: സംഘടിതമതത്തിന്റെ രൂപഘടന ആർജ്ജിച്ച പ്രസ്ഥാനമായി കമ്മ്യൂണിസ്റ്റ് പാർട്ടി മാറിയെന്ന് കവിയും എഴുത്തുകാരനുമായ ടി.പി. രാജീവൻ അഭിപ്രായപ്പെട്ടു. കേരള ലിറ്ററേചർ ഫെസ്റ്റിവലിൽ ക്രിയാശേഷം: രക്തസാക്ഷികളെ സൃഷ്ടിക്കുന്ന വിധം എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മതത്തിന് അതിന്റേതായ ചിഹ്നങ്ങളും ആചരണങ്ങളും ഉണ്ട്. അത്തരത്തിലാണ് കമ്മ്യൂണിസ്റ്റുപാർട്ടി ചിഹ്നങ്ങൾ ഉപയോഗിക്കുന്നതും ദിനാചരണങ്ങൾ നടത്തുന്നതും. സംഘടിത മതങ്ങളിലാണ് പുറത്താക്കലുകൾ നടക്കുന്നത്.

മണ്ണാർക്കാട് എംഎൽഎ പി.കെ. ശശി ഇപ്പോൾ അത്തരത്തിലൊരു പുറത്താക്കലിലാണ്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം സംഘടിത മതത്തിന്റെ രൂപത്തിലേക്ക് വരുന്നു. അരിവാൾ ചുറ്റിക മതചിഹ്നംപോലെ ഒരു ചിഹ്നമായി മാറുന്നു. മതവൽക്കരിക്കപ്പെട്ട, മതസംഘടനാ രൂപം കൈകൊണ്ടതുകൊണ്ടാണ് കമ്മ്യൂണിസ്റ്റ് പാർട്ടി വിമർശിക്കപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. രക്തസാക്ഷിയാകാൻ പറ്റിയ ലക്ഷണമൊത്ത ആളുകളെ രാഷ്ട്രീയപാർട്ടികൾ തിരഞ്ഞുനടക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

മുഖം, ജീവിത പശ്ചാത്തലം തുടങ്ങിയ ലക്ഷണങ്ങൾ നോക്കിയാണ് രക്തസാക്ഷിയാകാൻ പറ്റിയ ആളെ തെരഞ്ഞെടുക്കുന്നത്. ഇന്ന് സംഭവിക്കുന്നത് രക്തസാക്ഷിത്വം അല്ല, ബലികൊടുക്കലാണ്. ആളുകളെ കണ്ടെത്തി ചാപ്പകുത്തി ലക്ഷ്യംവെച്ച് ആയുധം കൊടുത്തുകൊലപ്പെടുത്തുകയാണ്. മഹാരാജാസ് കോളേജിലെ അഭിമന്യു രക്തസാക്ഷിയാവുകയല്ല, ബലികൊടുക്കപ്പെടുകയായിരുന്നു. പഴയ ഗോത്രബലിദാനത്തിന്റെ പുതിയ രൂപമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആക്ഷൻ പിരീഡിൽ രക്തസാക്ഷിത്വങ്ങൾ ദുരന്തങ്ങൾ ആയിരുന്നെങ്കിൽ പോസ്റ്റ് ആക്ഷൻ പിരീഡ് ആയ ഇക്കാലത്ത് രക്തസാക്ഷിത്വങ്ങൾ പ്രഹസനങ്ങൾ ആയിമാറുകയാണെന്ന് കല്പറ്റ നാരായണൻ അഭിപ്രായപ്പെട്ടു. ഇനി രക്തസാക്ഷികൾ ഉണ്ടാകാതെ ജിവിക്കുന്ന മനുഷ്യർ ഉണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP