Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സിഎംപി ഇടതുമുന്നണി വിഭാഗം സിപിഎമ്മിൽ ലയിക്കുന്നു; ലയനസമ്മേളനം കൊല്ലത്ത് ഫെബ്ര.മൂന്നിന്; സ്ഥാനമാനങ്ങളോ അധികാരമോ മോഹിച്ചല്ല ലയനമെന്ന് ജന.സെ എം.കെ.കണ്ണൻ

സിഎംപി ഇടതുമുന്നണി വിഭാഗം സിപിഎമ്മിൽ ലയിക്കുന്നു; ലയനസമ്മേളനം കൊല്ലത്ത് ഫെബ്ര.മൂന്നിന്; സ്ഥാനമാനങ്ങളോ അധികാരമോ മോഹിച്ചല്ല ലയനമെന്ന് ജന.സെ എം.കെ.കണ്ണൻ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട് : സി.എംപി ഇടതുമുന്നണി വിഭാഗം സിപിഎമ്മിൽ ലയിക്കുന്നു. ലയന സമ്മേളനം ഫെബ്രവരി മൂന്നിന് കൊല്ലത്ത് നടക്കുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി എം.കെ കണ്ണൻ കോഴിക്കോട്ട് വാർത്താസമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാനത്തെ എല്ലാ ജില്ലകളിൽ നിന്നുമുള്ള 6000ത്തോളം പാർട്ടി അംഗങ്ങൾ ലയന സമ്മേളനത്തിൽ പങ്കെടുക്കുമെന്നും കണ്ണൻ പറഞ്ഞു. ഫെബ്രുവരി 3ന് വൈകുന്നേരം 3 മണിക്ക് കൊല്ലം ക്യു.എ.സി മൈതാനത്താണ് സമ്മേളനം നടക്കുക. സ്ഥാനമാനങ്ങളോ അധികാരമോ ആഗ്രഹിച്ചല്ല സി.എംപി സിപിഎമ്മിൽ ലയിക്കുന്നതെന്നും രാജ്യത്തെ വർഗ്ഗീയ ഫാസിസത്തെ ചെറുത്തു തോൽപ്പിക്കാൻ സിപിഎമ്മിനെ ശക്തിപ്പെടുത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് തിരിച്ചറിഞ്ഞതിനു ശേഷമാണ് ലയിക്കാനുള്ള തീരുമാനമെടുത്തതെന്നും കണ്ണൻ ചൂണ്ടിക്കാട്ടി.

എം.വി രാഘവൻ ജീവിച്ചിരുന്ന കാലം മുതൽ സിപിഎമ്മിലേക്കു പോകാനുള്ള തീരുമാനമെടുത്തതാണ്. അന്നു മുതൽ ഇതു സംബന്ധിച്ച ചർച്ച നടത്തി വരികയാണ്. തൃശൂരിൽ ചേർന്ന സംസ്ഥാന സമിതി യോഗത്തിലാണ് ലയിക്കാനുള്ള തീരുമാനമെടുത്തത്. ലയന സമ്മേളനം വിജയിപ്പിക്കുന്നതിനുള്ള പരിപാടികൾ ആസൂത്രണം ചെയ്യുന്നതിനു വേണ്ടിയാണ് കോഴിക്കോട് ഇന്നലെ സംസ്ഥാന സമിതി യോഗം ചേർന്നത്. യോഗത്തിൽ 43 പേർ പങ്കെടുത്തു. പത്ത് പേർ അസുഖത്തെ തുടർന്ന് അവധി എടുത്തിരുന്നു.

എം.വി രാഘവന്റെ മകൻ എം.വി രാജേഷിനെ നേരത്തെ പുറത്താക്കിയിരുന്നു. സി.എംപിയുടെ നിയന്ത്രണത്തിലുള്ള ജില്ലാ കമ്മിററി ഓഫീസുകൾ ട്രസ്ററിന്റെ കീഴിലാണ് പ്രവർത്തിച്ചു വരുന്നത്. അത് അതേ നിലയിൽ നില നിൽക്കും. പിന്നീട് ഓഫീസ് സംബന്ധിച്ച തീരുമാനം സിപിഎം തീരുമാനിക്കും. സംസ്ഥാന സെക്രട്ടറി എം.എച്ച് ഷാലിയാർ, സെക്രട്ടറിയേറ്റംഗങ്ങളായ പാട്യം രാജൻ, ജി.സുഗുണൻ തുടങ്ങിയവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP