Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എസ്‌ബിഐ ബാങ്ക് അടിച്ച് തകർത്ത കേസിൽ രണ്ട് എൻജിഒ പ്രവർത്തകർക്കെതിരെ നടപടി; റിമാൻഡിൽ കഴിയുന്ന രണ്ട് പേർക്ക് സസ്‌പെൻഷൻ; നടപടിക്ക് എടുത്തത് ട്രഷറി ഡയറക്ടറേറ്റിലെ അശോകനും സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ ഹരിലാലിനും എതിരെ

എസ്‌ബിഐ ബാങ്ക് അടിച്ച് തകർത്ത കേസിൽ രണ്ട് എൻജിഒ പ്രവർത്തകർക്കെതിരെ നടപടി; റിമാൻഡിൽ കഴിയുന്ന രണ്ട് പേർക്ക് സസ്‌പെൻഷൻ;  നടപടിക്ക് എടുത്തത് ട്രഷറി ഡയറക്ടറേറ്റിലെ അശോകനും സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ ഹരിലാലിനും എതിരെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേന്ദ്ര സർക്കാരിനെതിരെ ജനുവരി 8,9 തീയതികളിൽ സംയുക്ത തൊഴിലാളി യൂണിയൻ നടത്തിയ ദ്വിദിന പണിമുടക്കിനിടെ സെക്രട്ടേറിയറ്റിന് മുന്നിലെ എസ്.ബി.ഐ ശാഖ ആക്രമിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന രണ്ട് എൻ.ജി.ഒ പ്രവർത്തകർക്ക് സസ്‌പെൻഷൻ. ജില്ലാ ട്രഷറി ഓഫീസിലെ ക്ലാർക്കും എൻ.ജി.ഒ യൂണിയൻ ഏരിയാ സെക്രട്ടറിയുമായ അശോകൻ, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിലെ അറ്റൻഡറും എൻ.ജി.ഒ യൂണിയൻ ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ ഹരിലാൽ എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തത്.

കഴിഞ്ഞ ദിവസം കന്റോൺമെന്റ് അസിസ്റ്റന്റ് കമ്മിഷണറുടെ ഓഫീസിൽ കീഴടങ്ങിയ ഇരുവരെയും ജുഡിഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് മൂന്നാം കോടതി 24 വരെ റിമാൻഡ് ചെയ്തിരിക്കുകയാണ്. റിമാൻഡിലായ രണ്ടുപേർക്കെതിരെയും ഇതുവരെ സസ്‌പെൻഷൻ നടപടി സ്വീകരിക്കാത്തത് ആക്ഷേപത്തിന് ഇടയാക്കിയിരുന്നു. തുടർന്നാണ് ഇരുവർക്കുമെതിരെ നടപടി സ്വീകരിച്ചത്.

അതേസമയം, കേസിൽ ഇനിയും പിടികൂടാനുള്ള എൻ.ജി.ഒ യൂണിയൻ നേതാക്കളായ പ്രതികളെ അവരുടെ ഓഫീസിൽ ജോലിക്ക് കയറാൻ അനുവദിക്കരുതെന്ന് പൊലീസ് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതു സംബന്ധിച്ച നോട്ടീസ് തിങ്കളാഴ്ച നേതാക്കളുടെ ഓഫീസ് മേധാവികൾക്ക് നൽകും. അതേസമയം കേസിലെ പ്രതികളായ എൻ.ജി. ഒ യൂണിയൻ നേതാക്കൾ ഉൾപ്പെടെയുള്ളവരെ അറസ്റ്ര് ചെയ്യാൻ പൊലീസ് ശ്രമിക്കുന്നില്ലെന്ന പരാതി വ്യാപകമാവുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP