Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മൃതദേഹം സംസ്‌കരിക്കുന്നതിനെ ചൊല്ലി തർക്കം: കോലഞ്ചേരി പഴന്തോട്ടം സെന്റ് മേരീസ് പള്ളിയിൽ വിശ്വാസികൾ തമ്മിൽ ധാരണ; സംസ്‌കാര ശുശ്രൂഷകൾ പള്ളിക്ക് പുറത്തുനടത്താൻ ഒത്തുതീർപ്പ്

മൃതദേഹം സംസ്‌കരിക്കുന്നതിനെ ചൊല്ലി തർക്കം: കോലഞ്ചേരി പഴന്തോട്ടം സെന്റ് മേരീസ് പള്ളിയിൽ വിശ്വാസികൾ തമ്മിൽ ധാരണ; സംസ്‌കാര ശുശ്രൂഷകൾ പള്ളിക്ക് പുറത്തുനടത്താൻ ഒത്തുതീർപ്പ്

മറുനാടൻ മലയാളി ബ്യൂറോ

കോലഞ്ചേരി: പഴന്തോട്ടം സെന്റ് മേരിസ് പള്ളിയിൽ മൃതദേഹം സംസ്‌കരിക്കുന്നതിനെച്ചൊല്ലി യാക്കോബായ, ഓർത്തോഡോക്‌സ് വിശ്വാസികൾ തമ്മിലുണ്ടായ തർക്കത്തിന് പരിഹാരം. യാക്കോബായ വിശ്വാസിയായ റാഹേൽ പൗലോസിന്റെ മൃതദേഹം പള്ളി സമിത്തേരിയിൽ സംസ്‌കരിക്കാൻ കലക്ടറുടെയും എസ്‌പിയുടെയും നേതൃത്വത്തിൽ നടന്ന ചർച്ചയിൽ ധാരണയായി .

എന്നാൽ സംസ്‌കാര ശുശ്രൂഷകൾ പള്ളിക്ക് പുറത്ത് നടത്തണം . യാക്കോബായ സഭയുടെ നിയന്ത്രണത്തിലുണ്ടായിരുന്ന പള്ളിയിൽ രാവിലെ ഫാദർ മത്തായി ഇടയനാലിന്റെ നേതൃത്വത്തിൽ ഓർത്തോഡോക്‌സ് വിശ്വാസികൾ ആരാധന നടത്തിയതോടെയാണ് തർക്കം രൂക്ഷമായത് . ഇതിനിടെയാണ് സംസ്‌കാരത്തെചൊല്ലി തർക്കവും ആരംഭിച്ചത് . സംഘർഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് വൻ പൊലീസ് സംഘം ക്യാംപ് ചെയ്യുന്നുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP