Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇന്നലെ വരെ ബുർഖക്കുള്ളിൽ പൊതിഞ്ഞ് അടിമയെ പോലൊരു ഒറ്റപ്പെട്ട ജീവിതം; ഇന്ന് തലമുണ്ടില്ലാത്ത ബർമുഡയും ധരിച്ച ന്യൂജെൻ സ്‌റ്റൈൽ; പുതു ജീവിതത്തിലേക്ക് ഇറങ്ങിയ റാഫ് മുഹമ്മദിനെ ടൊറന്റോ എയർപോർട്ടിൽ സ്വീകരിക്കാൻ മന്ത്രിമാർ വരെ എത്തി; സൗദിയിൽ നിന്നും രക്ഷപ്പെട്ട് ബാങ്ക്കോംഗിൽ എത്തി കാനഡയിൽ രാഷ്ട്രീയ അഭയാർത്ഥിയായ 18കാരിക്ക് ഇനി സുഖജീവിതം

ഇന്നലെ വരെ ബുർഖക്കുള്ളിൽ പൊതിഞ്ഞ് അടിമയെ പോലൊരു ഒറ്റപ്പെട്ട ജീവിതം; ഇന്ന് തലമുണ്ടില്ലാത്ത ബർമുഡയും ധരിച്ച ന്യൂജെൻ സ്‌റ്റൈൽ; പുതു ജീവിതത്തിലേക്ക് ഇറങ്ങിയ റാഫ് മുഹമ്മദിനെ ടൊറന്റോ എയർപോർട്ടിൽ സ്വീകരിക്കാൻ മന്ത്രിമാർ വരെ എത്തി; സൗദിയിൽ നിന്നും രക്ഷപ്പെട്ട് ബാങ്ക്കോംഗിൽ എത്തി കാനഡയിൽ രാഷ്ട്രീയ അഭയാർത്ഥിയായ 18കാരിക്ക് ഇനി സുഖജീവിതം

മറുനാടൻ മലയാളി ബ്യൂറോ

ഒട്ടാവ: സൗദി അറേബ്യയിലെ കർക്കശമായ ഇസ്ലാമിക നിയമത്തിൽ മനം മടുത്ത് സൗദിയിൽ നിന്നും തായ്‌ലാൻഡിലേക്ക് പലായനം ചെയ്ത 18കാരി റാഫ് മുഹമ്മദ് ക്യുനുന് കാനഡയിൽ രാഷ്ട്രീയ അഭയം ലഭിച്ചു. ഇന്നലെ വരെ ബുർഖക്കുള്ളിൽ പൊതിഞ്ഞ് അടിമയെ പോലൊരു ഒറ്റപ്പെട്ട ജീവിതമായിരുന്നു റാഫിനുണ്ടായിരുന്നത്. എന്നാൽ ഇന്ന് തലമുണ്ടില്ലാത്ത ബർമുഡയും ധരിച്ച ന്യൂജെൻ സ്‌റ്റൈലിലാണ് റാഫ്. ഇത്തരത്തിൽ പുതു ജീവിതത്തിലേക്ക് ഇറങ്ങിയ റാഫ് മുഹമ്മദിനെ ടൊറന്റോ എയർപോർട്ടിൽ സ്വീകരിക്കാൻ കാനഡയിലെ മന്ത്രിമാർ വരെ എത്തിച്ചേർന്നിരുന്നുവെന്നാണ് റിപ്പോർട്ട്. യാതൊരു വിലക്കുകളുമില്ലാത്ത സുഖജീവിതമാണ് ഇവിടെ ഈ 18കാരിയെ കാത്തിരിക്കുന്നത്.

വെള്ളിയാഴ്ച ബാങ്ക്കോംഗിൽ നിന്നും സിയോളിലേക്കുള്ള വിമാനത്തിൽ കയറിയ റാഫ് അവിടെ നിന്നുമുള്ള കണക്ടിങ് വിമാനത്തിൽ കയറി ടൊറന്റോയിലെത്തുകയായിരുന്നു. ടൊറന്റോയിലേക്കുള്ള വിമാനത്തിൽ നിന്നുമുള്ള തന്റെ ചിത്രങ്ങൾ റാഫ് ഷെയർ ചെയ്തിട്ടുണ്ട്. ബിസിനസ് ക്ലാസിൽ വളരെ റിലാക്സ് ചെയ്തിരിക്കുന്ന റാഫിനെയാണ് ഇതിൽ കാണാൻ സാധിക്കുന്നത്. കാഷ്വലായ വസ്ത്രം ധരിച്ച റാഫ് കാൽ കയറ്റി വച്ച് വൈൻ നുകർന്ന് കൊണ്ട് ഇരിക്കുന്ന ചിത്രങ്ങൾ പുറത്ത് വന്നിട്ടുണ്ട്. തന്റെ ദുരവസ്ഥയിൽ തനിക്ക് പിന്തുണയേകി കൂടെ നിൽക്കുകയും തന്റെ ജീവൻ രക്ഷിക്കുകയും ചെയ്തവരോടെല്ലാം നന്ദി പറയുന്നുവെന്നാണ് റാഫ് പ്രതികരിച്ചിരിക്കുന്നത്. ഈ സ്നേഹത്താൽ തനിക്ക് കൂടുതൽ മെച്ചപ്പെട്ട വ്യക്തിയാകാൻ പ്രചോദനം ലഭിച്ചുവെന്നും റാഫ് പറയുന്നു.

ടൊറന്റോയിൽ ഇറങ്ങിയ റാഫിനെ സ്വീകരിക്കാൻ കനേഡിയൻ ഫോറിൻ മിനിസ്റ്ററായ ക്രൈസ്റ്റിയ ഫ്രീലാൻഡ് എത്തിയിരുന്നു. ടൊറന്റോയിൽ ഇറങ്ങിയ ശേഷം റാഫ് ഒരു നീല തൊപ്പിയും 'കാനഡ' എന്നെഴുതിയ ടീഷർട്ടും ധരിച്ചിരുന്നു. വളരെയധികം ധൈര്യമുള്ള പുതിയ കനേഡിയനായ റാഫ് മുഹമ്മദാണ് ഇതെന്ന് പെൺകുട്ടിയുടെ കൈ പിടിച്ച് ഫ്രീലാൻഡ് റിപ്പോർട്ടർമാരോട് പറഞ്ഞിരുന്നു. ടൊറന്റോയിലേക്കുള്ള വിമാനത്തിലെ ഫസ്റ്റ് ക്ലാസിലിരുന്ന് ക്ലാരെറ്റ് , ചാർഡോനേ വൈനുകളും കാവിയറും കഴിക്കുന്നതിന്റെ ചിത്രങ്ങൾ റാഫ് ട്വീറ്റ് ചെയ്തിരുന്നു. റാഫിന് അഭയം നൽകണമെന്ന യുഎൻ അഭ്യർത്ഥന തങ്ങൾ സ്വീകരിക്കുകയായിരുന്നുവെന്നാണ് കാനഡയുടെ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡ്യൂ വെളിപ്പെടുത്തിയത്.

എയർപോർട്ടിൽ അംബാസിഡറും ഉണ്ടായിരുന്നുവെന്ന് തായ്‌ലൻഡ് പൊലീസ് മേജർ ജനറൽ സുറാചേറ്റ് ഹക്പാൺ വെളിപ്പെടുത്തുന്നു. നിലവിൽ റാഫ് നല്ല സന്തോഷത്തിലും ആരോഗ്യത്തിലുമാണെന്നും അഭയത്തിനായി കാനഡയിലേക്ക് പോകാൻ റാഫ് തീരുമാനിക്കുകയായിരുന്നുവെന്നും ഹക്പാൺ പറയുന്നു. സൗദിയിലെ ഒരു ഗവർണറുടെ പത്ത് മക്കളിൽ ഒരുവളാണ് റാഫ്. പുരുഷന്മാരുടെ അകമ്പടിയില്ലാതെ പുറത്തേക്ക് പോകരുതെന്ന സൗദിയിലെ കടുത്ത നിയമത്തിലെ പഴുതുകളുപയോഗിച്ച് കുവൈത്തിലെത്തിയ റാഫ് അവിടെ നിന്നായിരുന്നു ബാങ്ക്കോംഗിലെക്ക് വിമാനം കയറിയെത്തിയിരുന്നത്.

അവിടെ നിന്നും ഓസ്ട്രേലിയയിലേക്കോ യുഎസിലേക്കോ കാനഡയിലേക്കോ അസൈലത്തിന് അപേക്ഷിച്ച് പോകാനായിരുന്നു പെൺകുട്ടി പദ്ധതിയിട്ടിരുന്നത്. എന്നാൽ റാഫിനെ ബാങ്ക്കോംഗ് എയർപോർട്ടിലെ സൗദി ഒഫീഷ്യൽ തടയുകയും അവളുടെ പാസ്പോർട്ട് പിടിച്ചെടുക്കുകയുമായിരുന്നു. ആൺതുണയില്ലാതെയാണ് റാഫ് പലായനം ചെയ്തതെന്ന് സൗദിയിലെ റാഫിന്റെ പിതാവിന്റെ പരാതിയെ തുടർന്നായിരുന്നു പാസ്പോർട്ട് പിടിച്ചെടുത്തിരുന്നത്. തുടർന്ന് പെൺകുട്ടിയുടെ പിതാവും സഹോദരനും ബാങ്ക്കോംഗിലെത്തുകയും റാഫിനെ സൗദിയിലേക്ക് തിരിച്ച് കൊണ്ടു പോകാൻ ശക്തമായ സമ്മർദ തന്ത്രം പയറ്റുകയും ചെയ്തിരുന്നു.

ഇത് കുടുംബപ്രശ്നമാണെന്നും അതിനാൽ റാഫിനെ സൗദിയിലേക്ക് മടക്കി അയക്കുമെന്നുമുള്ള നിലപാടായിരുന്നു തായ് അധികൃതർ ആദ്യം എടുത്തിരുന്നത്. എന്നാൽ തന്നെ മടക്കി അയക്കരുതെന്നും സൗദിയിലെത്തിയാൽ തന്നെ വധിക്കുമെന്നും ജീവൻ രക്ഷിക്കണമെന്നുമുള്ള റാഫിന്റെ കരഞ്ഞുള്ള അഭ്യർത്ഥന അന്താരാഷ്ട്രതലത്തിൽ തന്നെ ശ്രദ്ധിക്കപ്പെടുകയും മനുഷ്യാവകാശഗ്രൂപ്പുകളും യുഎന്നും ഇടപെടുകയും ചെയ്തതിനെ തുടർന്ന് റാഫിന് താൽക്കാലിക അഭയം നൽകാൻ തായ്ലൻഡ് തയ്യാറായത്.

 

തുടർന്നാണ് റാഫ് ഇപ്പോൾ കാനഡയിലേക്ക് രാഷ്ട്രീയ അഭയാർത്ഥിയായി എത്തിച്ചേർന്നിരിക്കുന്നത്. ബാങ്ക്കോംഗിലെത്തിയ തന്റെ പിതാവിനെയും സഹോദരനെയും കാണാൻ പോലും കൂട്ടാക്കാതെയാണ് റാഫ് കാനഡയിലേക്ക് കുതിച്ചിരിക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP