Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മതിലിൽ തട്ടി അമേരിക്കൻ ഭരണം; മെക്‌സിക്കൻ അതിർത്തിയിലെ മതിൽ നിർമ്മാണം സൃഷ്ടിച്ച ഭരണ പ്രതിസന്ധി നാലാം ആഴ്ചയിലേക്ക്; ശമ്പളമില്ലാതെ വലയുന്നത് എട്ട് ലക്ഷത്തോളം ഫെഡറൽ ജീവനക്കാർ; നേരിടുന്നത് ബിൽ ക്ലിന്റൺ നേരിട്ടതിനെക്കാൾ വലിയ പ്രതിസന്ധി തന്നെ; പ്രതിസന്ധിയായത് മതിൽ നിർമ്മിക്കാൻ പണം അനുവദിക്കാനാകില്ലെന്ന ഡെമോക്രാറ്റുകളുടെ തീരുമാനവും

മതിലിൽ തട്ടി അമേരിക്കൻ ഭരണം; മെക്‌സിക്കൻ അതിർത്തിയിലെ മതിൽ നിർമ്മാണം സൃഷ്ടിച്ച ഭരണ പ്രതിസന്ധി നാലാം ആഴ്ചയിലേക്ക്; ശമ്പളമില്ലാതെ വലയുന്നത് എട്ട് ലക്ഷത്തോളം ഫെഡറൽ ജീവനക്കാർ; നേരിടുന്നത് ബിൽ ക്ലിന്റൺ നേരിട്ടതിനെക്കാൾ വലിയ പ്രതിസന്ധി തന്നെ; പ്രതിസന്ധിയായത് മതിൽ നിർമ്മിക്കാൻ പണം അനുവദിക്കാനാകില്ലെന്ന ഡെമോക്രാറ്റുകളുടെ തീരുമാനവും

മറുനാടൻ ഡെസ്‌ക്‌

വാഷിങ്ടൻ: ചരിത്രത്തിൽ ഒരിക്കലുമില്ലാത്ത പ്രതിസന്ധി നേരിടുകയാണ് അമേരിക്കൻ ഭരണ സിരാകേന്ദ്രം. മെക്‌സിക്കൻ അതിർത്തിയിലെ മതിലിൽ തടഞ്ഞു നിൽക്കുന്ന യുഎസ് ഭരണപ്രതിസന്ധി നാലാം ആഴ്ചയിലേക്ക് കടന്നിരിക്കുന്നു. 8 ലക്ഷത്തോളം ഫെഡറൽ ജീവനക്കാർക്കു ശമ്പളം മുടക്കി തുടരുന്ന സ്തംഭനം 22 ദിവസം പിന്നിട്ടു. യുഎസിന്റെ ചരിത്രത്തിലെ ഏറ്റവും നീണ്ട ഭരണസ്തംഭനമാണിത്. മുൻപ് ബിൽ ക്ലിന്റൻ പ്രസിഡന്റായിരിക്കെ 1996 ൽ 21 ദിവസം ട്രഷറി തടസ്സപ്പെട്ടിരുന്നു.മെക്‌സിക്കൻ അതിർത്തിയിൽ മതിൽ നിർമ്മാണത്തിന് പണം അനുവദിക്കുന്നതിനെ യുഎസ് കോൺഗ്രസിൽ ഡെമോക്രാറ്റുകൾ തടയുന്നതാണ് പ്രശ്‌നകാരണം.

കോൺഗ്രസിനെ മറികടക്കാൻ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമെന്നു ട്രംപ് ഇടയ്ക്കിടെ പറയുന്നുമുണ്ട്. എന്നാൽ, കഴിഞ്ഞ ദിവസം ഉടൻ അടിയന്തരാവസ്ഥ എന്ന മട്ടിൽ പ്രതികരിച്ച പ്രസിഡന്റ് നിലപാട് അൽപം മയപ്പെടുത്തിയിട്ടുണ്ട്.570 കോടി ഡോളറാണ് (40,000 കോടി രൂപയിലേറെ) മതിൽ നിർമ്മാണത്തിന് ട്രംപ് ആവശ്യപ്പെട്ടിട്ടുള്ളത്. അനധികൃത കുടിയേറ്റവും ലഹരിമരുന്നു കടത്തും തടയുകയാണ് ലക്ഷ്യം. ട്രംപിന്റെ തിരഞ്ഞെടുപ്പു വാഗ്ദാനമായിരുന്നു ഇത്. എന്നാൽ, മതിൽ നിർമ്മാണത്തെ കോൺഗ്രസിൽ ഡെമോക്രാറ്റുകൾ ആദ്യം മുതൽ എതിർത്തു വരികയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP