Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

മകരവിളക്ക് ദിവസം 18 കോടി വിളക്കുകൾ തെളിച്ച് അയ്യപ്പജ്യോതി പടർത്തും; 20ന് പുത്തരിക്കണ്ടത്ത് എത്തിക്കാൻ ശ്രമിക്കുന്നത് കേരളം ഇന്നേവരെ കണ്ട ഏറ്റവും വലിയ ജനക്കൂട്ടത്തെ; സന്യാസിമാരും ആചാര്യന്മാരും ഹൈന്ദവ സമുദായ നേതാക്കളും അണിനിരക്കും; അമൃതാനന്ദമയിയും ശ്രീശ്രീ രവിശങ്കറും അടങ്ങുന്ന പ്രമുഖരെ എത്തിക്കാനും നീക്കം സജീവം; പുത്തരിക്കണ്ടത്തെ അയ്യപ്പഭക്ത സമ്മേളനം ചരിത്ര വിജയമാക്കാൻ ഒരുക്കങ്ങൾ തകൃതി

മകരവിളക്ക് ദിവസം 18 കോടി വിളക്കുകൾ തെളിച്ച് അയ്യപ്പജ്യോതി പടർത്തും; 20ന് പുത്തരിക്കണ്ടത്ത് എത്തിക്കാൻ ശ്രമിക്കുന്നത് കേരളം ഇന്നേവരെ കണ്ട ഏറ്റവും വലിയ ജനക്കൂട്ടത്തെ; സന്യാസിമാരും ആചാര്യന്മാരും ഹൈന്ദവ സമുദായ നേതാക്കളും അണിനിരക്കും; അമൃതാനന്ദമയിയും ശ്രീശ്രീ രവിശങ്കറും അടങ്ങുന്ന പ്രമുഖരെ എത്തിക്കാനും നീക്കം സജീവം; പുത്തരിക്കണ്ടത്തെ അയ്യപ്പഭക്ത സമ്മേളനം ചരിത്ര വിജയമാക്കാൻ ഒരുക്കങ്ങൾ തകൃതി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ശബരിമല കർമസമിതിയുടെ അയ്യപ്പഭക്തി സമ്മേളനത്തിൽ മാതാ അമൃതാനന്ദമയി, ശ്രീശ്രീ രവിശങ്കർ എന്നിവരെ എത്തിക്കാൻ നീക്കം. 17മുതൽ അമൃതാനന്ദമയി തിരുവനന്തപുരത്താണുള്ളത്. ഈ സാഹചര്യത്തിൽ 20ന് പുത്തരിക്കണ്ടത്ത് നടക്കുന്ന യോഗത്തിൽ അമൃതാനന്ദമയിയെ എത്തിക്കാനാകുമെന്നാണ് പരിവാർ പ്രസ്ഥാനങ്ങളുടെ പ്രതീക്ഷ. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് സംഘടിപ്പിക്കുന്ന അയ്യപ്പഭക്തസംഗമം ഹൈന്ദവ ആചാര്യന്മാർ, സന്ന്യാസിമാർ, സമുദായനേതാക്കൾ തുടങ്ങിയവരുടെ സംഗമമാക്കാനാണ് ശ്രമം.

വെള്ളിയാഴ്ച കർമസമിതിനേതാക്കൾ പൊലീസ് മേധാവിയെക്കണ്ട് ചർച്ച നടത്തി. 18-ന് നിശ്ചയിച്ചിരുന്ന സെക്രട്ടേറിയറ്റ് മാർച്ചിനുപകരം ഭക്തസംഗമം നടത്താൻ ധാരണയായിരുന്നു. മാർച്ചിനേക്കാൾ കൂടുതൽപ്രവർത്തകരെ സംഗമത്തിലെത്തിച്ച് ശബരിമലവിഷയം ദേശീയതലത്തിൽ സജീവമാക്കിനിർത്താനാണ് തീരുമാനം. അഞ്ച് ലക്ഷം പേരെ എത്തിക്കാനാണ് നീക്കം. കേരളത്തിൽ ഉടനീളമുള്ള പരിവാറുകാർ ഈ പരിപാടിക്കെത്തും. എൻ എസ് എസിന്റെ സഹകരണവും പ്രതീക്ഷിക്കും. എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരേയും ഇതിലേക്ക് വിളിക്കും. വെള്ളാപ്പള്ളി നടേശനേയും ക്ഷണിക്കും. എന്നാൽ ഇവർ എത്താൻ സാധ്യത കുറവാണെന്നാണ് കർമ്മ സമിതിയുടെ വിലയിരുത്തൽ.

മാർച്ച് ഉപേക്ഷിച്ച് സമിതി ശബരിമല യുവതീപ്രവേശത്തിലുള്ള പ്രതിഷേധത്തിന്റെ രൂപംമാറ്റുകയാണ്. ഇതിന്റെ ഭാഗമായാണ് ആചാര്യസംഗമം. പൊലീസ് നടപടികളുണ്ടാക്കിയ സമ്മർദം സെക്രട്ടേറിയറ്റ് മാർച്ചും ഉപരോധവും വേണ്ടെന്നുവെക്കാൻ സമിതിയെ പ്രേരിപ്പിച്ചു. വിശ്വാസസംരക്ഷണത്തിന് ആചാര്യസംഗമം നേരത്തേ ആലോചിച്ചതാണ്. പലകാരണങ്ങളാൽ വൈകി. 15-ന് കൊല്ലത്തും തിരുവനന്തപുരത്തും പ്രധാനമന്ത്രി എത്തുന്നതുകൂടി പരിഗണിച്ചാണ് മാർച്ച് വേണ്ടെന്നുവെച്ചത്. മകരവിളക്ക് ദിവസമായ തിങ്കളാഴ്ച വൈകീട്ട് വീടുകളിലും ക്ഷേത്രങ്ങളിലുമായി 18 കോടി ദീപംതെളിയിക്കുമെന്നും ശബരിമല കർമ്മ സമിതി വിശദീകരിക്കുന്നു.

ശബരിമല വിഷയത്തിൽ ഇനിയും കടുത്ത നിലപാടുകൾ സ്വീകരിക്കുന്നത് തിരിച്ചടിയാകുമെന്ന് കരുതിയാണ് ബിജെപിയും ആർ.എസ്.എസും സെക്രട്ടേറിയറ്റ് വളയൽ ഉപേക്ഷിച്ചതെന്നാണ് സൂചന. ഈ മാസം 18നായിരുന്നു ബിജെപിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റ് വളയാൻ തീരുമാനിച്ചത്. അതേസമയം, സെക്രട്ടേറിയേറ്റ് പടിക്കൽ ബിജെപി നടത്തിവരുന്ന നിരാഹാര സമരം ഫലം കാണുന്നില്ലെന്ന വാദവുമായി ബിജെപിയിലെ ഒരു വിഭാഗം രംഗത്തെത്തി. എന്നാൽ ശബരിമല വിഷയത്തിൽ ഒരു വിഭാഗത്തിന്റെ വികാരം മുതലെടുത്ത് സമരവുമായി മുന്നോട്ട് പോകാനാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ നിർദ്ദേശം. അയ്യപ്പഭക്ത സംഗമത്തിൽ ശ്രീ ശ്രീ രവിശങ്കറിനേയും രാജ്യത്തെ പ്രശസ്ത സന്യാസി ശ്രേഷ്ഠന്മാരെ എത്തിക്കാനും കർമസമിതി ശ്രമം തുടങ്ങിയിട്ടുണ്ട്. ബിജെപി ദേശീയ നേതൃത്വവും ഇതിന് വേണ്ടി കരുക്കൾ നീക്കുന്നുണ്ട്.

സമരങ്ങളിൽ തുടരെ പ്രശ്‌നങ്ങൾ ഉണ്ടായാൽ അണികളെയും വിശ്വാസികളേയും അകറ്റുന്നതിനു കാരണമാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സമരമാറ്റം. അതേസമയം സെക്രട്ടറിയേറ്റ് നടയിൽ പാർട്ടി നടത്തുന്ന സത്യാഗ്രഹ സമരത്തിലും ബിജെപിയിൽ ഭിന്നത രൂക്ഷമായി . സമരത്തിൽ നിന്നു മുൻനിര നേതാക്കൾ അകന്നതോടെ പ്രസക്തി നഷ്ടപ്പെട്ടെന്നാണ് വാദം .എന്നാൽ സമരവിജയത്തെ കുറിച്ച് 21 നു സംസ്ഥാനത്തെത്തുന്ന അമിതാഷാക്കു മുന്നിൽ വിശദ റിപ്പോർട്ട് സമർപ്പിക്കാനൊരുങ്ങുകയാണ് മറുവിഭാഗം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP