Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തെരേസ മെയ്‌ക്ക് പ്രധാനമന്ത്രി പദവിയിൽ ഇനി രണ്ട് ദിവസം കൂടി മാത്രമോ ബാക്കി....?ചൊവ്വാഴ്ച ബ്രെക്സിറ്റ് ബിൽ പരാജയപ്പെടുന്നതോടെ രാജിയെന്ന് റിപ്പോർട്ടുകൾ; ടോറിയിലെ റിബൽ എംപിമാർ രണ്ടും കൽപിച്ച് മുമ്പോട്ട്

തെരേസ മെയ്‌ക്ക് പ്രധാനമന്ത്രി പദവിയിൽ ഇനി രണ്ട് ദിവസം കൂടി മാത്രമോ ബാക്കി....?ചൊവ്വാഴ്ച ബ്രെക്സിറ്റ് ബിൽ പരാജയപ്പെടുന്നതോടെ രാജിയെന്ന് റിപ്പോർട്ടുകൾ; ടോറിയിലെ റിബൽ എംപിമാർ രണ്ടും കൽപിച്ച് മുമ്പോട്ട്

വരുന്ന ചൊവ്വാഴ്ച തെരേസ മേയുടെ ബ്രെക്സിറ്റ് ബിൽ കോമൺസിൽ വോട്ടിനിടുകയും ബിൽ പരാജയപ്പെടുകയും ചെയ്താൽ തെരേസ ഉടൻ രാജി വയ്ക്കുമെന്ന സൂചനകൾ പുറത്ത് വന്നു. അങ്ങനെ സംഭവിക്കുകയാണെങ്കിൽ തെരേസ പ്രധാനമന്ത്രി പദവിയിൽ ഇനി വെറും രണ്ട് ദിവസം കൂടി മാത്രമേ ഇരിക്കുകയുള്ളൂ. അതിനിടെ ടോറിയിലെ റിബൽ എംപിമാർ രണ്ടും കൽപിച്ച് മുന്നോട്ട് പോവുന്നുവെന്ന റിപ്പോർട്ടുകളും പുറത്ത് വന്നിട്ടുണ്ട്. ഇവരിൽ പ്രമുഖനായ ഡൊമിനിക്ക് ഗ്രീവ് കോമൺസ് സ്പീക്കർ ജോൺ ബെർകോയെ രഹസ്യമായി പോയി കണ്ടിരുന്നുവെന്ന് ഞെട്ടിപ്പിക്കുന്ന വിവരം ഇപ്പോൾ പുറത്ത് വന്നു.

ബ്രെക്സിറ്റിനായുള്ള നിലവിലെ ഡീൽ കോമൺസിൽ പരാജയപ്പെട്ടാൽ പകരം പ്ലാൻ ബി മേശപ്പുറത്ത് വയ്ക്കാൻ പ്രധാനമന്ത്രി തെരേസ മേയെ നിർബന്ധിപ്പിക്കുന്ന ഗ്രീവ് ഭേദഗതിക്ക് മേൽ 308 വോട്ടിനെടിരെ 297 വോട്ടിന് ഗവൺമെന്റ് ബുധനാഴ്ച പരാജയപ്പെട്ടിരുന്നുവല്ലോ. അതിന് ഏതാനും മണിക്കൂറുകൾക്ക മുമ്പ് ടോറി റിബൽ എംപിയും പ്രസ്തുത ഭേദഗതിക്ക് പിന്നിൽ പ്രവർത്തിച്ചയാളുമായ ഡൊമിനിക്ക് ഗ്രീവ് ജോൺ ബെർകോയുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയിരുന്നുവെന്ന റിപ്പോർട്ട് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.

യുകെ യൂണിയൻ വിട്ട് പോകുന്നതിനെ ഏത് വിധേനയും അട്ടിമറിക്കാനുള്ള വ്യക്തിപരമായ ദൗത്യവും പേറിയാണ് ബെർകോ നടക്കുന്നതെന്നും വെളിപ്പെട്ടിട്ടുണ്ട്. ഗ്രീവ് അടക്കമുള്ള 17 ടോറി എംപിമാർ ലേബർ പാർട്ടിയും എസ്എൻപിയുമായി ചേർന്ന് ഗ്രീവ് അമെന്റ്മെന്റിൽ ഗവൺമെന്റിനെ തോൽപ്പിക്കനായി അണിനിരന്നിരുന്നു. ഇതിനെ തുടർന്ന് തന്റെ ബ്രെക്സിറ്റ് ഡീൽ പരാജയപ്പെട്ടാൽ മൂന്ന് ദിവസത്തിനകം പ്ലാൻ ബി മേശപ്പുറത്ത് വയ്ക്കാൻ തെരേസ നിർബന്ധിതയായിരിക്കുകയാണ്. അതിനിടെ ബ്രെക്സിറ്റിനെ അട്ടിമറിക്കാനുള്ള ബെർകോയുടെ നീക്കങ്ങളെ ശക്തമായി അപലപിച്ച് ബ്രെക്സിറ്റ് അനുകൂല എംപിമാർ മുന്നോട്ട് വന്നിട്ടുമുണ്ട്.

നോ-ഡീൽ ബ്രെക്സിറ്റ് എന്നാൽ അത് രാജ്യത്തെ ആത്മഹത്യയിലേക്ക് തള്ളിവിടുന്നതിന് തുല്യമാണെന്നാണ് ഗ്രീവ് മുന്നറിയിപ്പേകിയിരിക്കുന്നത്. തന്റെ ഭേദഗതി അവതരിപ്പിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് ബെർകോയെ അദ്ദേഹത്തിന്റെ കോമൺസ് അപാർട്ട്മെന്റിൽ പോയി കണ്ടിരുന്നുവെന്ന കാര്യം ഗ്രീവ് സമ്മതിക്കുന്നുമുണ്ട്. തന്റെ വിവാദ നീക്കം കോമൺസിൽ ഏത് തരത്തിൽ കൈകാര്യം ചെയ്യണമെന്ന കാര്യം താൻ ബെർകോയോട് ചർച്ച ചെയ്തുവോയെന്നത് വെളിപ്പെടുത്താൻ ഗ്രീവ് തയ്യാറായിട്ടുമില്ല. ഗ്രീവ് നടത്തിയ നീചമായ നീക്കത്തിനെതിരെ കടുത്ത വിമർശനമാണ് അദ്ദേഹത്തിന്റെ ലോക്കൽ അസോസിയേഷനിൽ നിന്നുയർന്നിരിക്കുന്നത്.

ഇതിനെ തുടർന്ന് ഗ്രീവ് സ്ഥാനമൊഴിയണമെന്നുള്ള ആവശ്യം വരെ ശക്തമാണ്. ഇനിയും ഗ്രീവ് തെരഞ്ഞെടുപ്പിന് നിന്നാൽ ചീഞ്ഞ തക്കാളി കൊണ്ട്എറിയുമെന്നാണ് ലോക്കൽ അസോസിയേഷനിലെ ഒരു അംഗം മുന്നറിയിപ്പേകുന്നത്. ചൊവ്വാഴ്ച നടക്കുന്ന കോമൺസ് വോട്ടെടുപ്പിൽ തെരേസയുടെ ഡീലിനെ എങ്ങനെയെങ്കിലും പരാജയപ്പെടുത്താൻ ലേബറുമായും മറ്റ് പ്രതിപക്ഷ പാർട്ടികളുമായി കൂട്ട് ചേർന്ന് ശക്തമായ നീക്കമാണ് ടോറി റിബൽ എംപിമാർ നടത്തിക്കൊണ്ടിരിക്കുന്നത്.

അതിനിടെ നോ ഡീൽ ബ്രെക്സിറ്റിനെ ചെറുക്കാനും നിരവധി എംപിമാർ മുന്നോട്ട് വന്നിട്ടുണ്ട്. നോ ഡീൽ ബ്രെക്സിറ്റ് നടപ്പിലാക്കരുതെന്ന് തെരേസയോട് ആവശ്യപ്പെട്ട് വിവിധ പാർട്ടികളിൽ പെട്ട 200ൽ അധികം എംപിമാരായിരുന്നു കഴിഞ്ഞ ദിവസം തെരേസക്ക് കത്ത് നൽകിയിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP