Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലണ്ടനിലെ ആഷ്‌ലിൻ മാത്യു ലോക സുന്ദരീ മത്സരത്തിൽ ബ്രിട്ടന്റെ കൊടി പിടിച്ച് അന്ന നട നടക്കുമോ? മിസ് ഇംഗ്ലണ്ട് മത്സരത്തിൽ മലയാളി പെൺകുട്ടിയും; ജോലിക്കൊപ്പം ഫോട്ടോഗ്രാഫിയും മോഡലിംഗും ഹൃദയത്തിൽ കൊണ്ടു നടക്കുന്ന ഒരു മിടുക്കിയുടെ കഥ

ലണ്ടനിലെ ആഷ്‌ലിൻ മാത്യു ലോക സുന്ദരീ മത്സരത്തിൽ ബ്രിട്ടന്റെ കൊടി പിടിച്ച് അന്ന നട നടക്കുമോ? മിസ് ഇംഗ്ലണ്ട് മത്സരത്തിൽ മലയാളി പെൺകുട്ടിയും; ജോലിക്കൊപ്പം ഫോട്ടോഗ്രാഫിയും മോഡലിംഗും ഹൃദയത്തിൽ കൊണ്ടു നടക്കുന്ന ഒരു മിടുക്കിയുടെ കഥ

കെ ആർ ഷൈജുമോൻ, ലണ്ടൻ

ലണ്ടൻ: ലോകം ശ്രദ്ധിക്കുന്ന മിസ് ഇംഗ്ലണ്ട് മത്സരത്തിന്റെ ഫോട്ടോ ഹീറ്റ് മത്സരത്തിൽ പങ്കെടുക്കുകയാണ് ലണ്ടനിലെ മലയാളി പെൺകുട്ടി ആഷ്ലിൻ മാത്യു. സെമി ഫൈനലിസ്റ്റിലേക്കുള്ള ഓൺലൈൻ ഫോട്ടോ മത്സരമാണ് ഇപ്പോൾ നടക്കുന്നത്. സെമി ഫൈനലിസ്റ്റായി തെരഞ്ഞെടുക്കപ്പെടുകയും മിസ് ഇംഗ്ലണ്ട് വിജയിയാവുകയും ചെയ്താൽ 25000 പൗണ്ട് മൂല്യമുള്ള സമ്മാനങ്ങളാണ് ആഷ്ലിയെ കാത്തിരിക്കുന്നത്. അത്യഗ്രൻ അവധിക്കാല യാത്രയും. കൂടാതെ മിസ് വേൾഡ് മത്സരത്തിലേക്കുള്ള നേരിട്ടുള്ള എൻട്രിയും ലഭിക്കും.

സെമി ഫൈനലിസ്റ്റിലേക്കുള്ള ഓൺലൈൻ ഫോട്ടോ മത്സരത്തിൽ നാലാം സ്ഥാനത്താണ് ആഷ്‌ലിൻ ഇപ്പോഴുത്. എസ്എംഎസ് വഴിയാണ് ഫൈനലിസ്റ്റുകളെ തെരഞ്ഞെടുക്കുന്നത്. ബ്രിട്ടനിലുള്ളവർക്ക് മാത്രമാണ് എസ്എംഎസ് വഴി ആഷ്‌ലിന് വോട്ട് ചെയ്യുവാൻ കഴിയുക. ആഷ്ലിനു ഫോട്ടോ ഹീറ്റ് മത്സരത്തിൽ മുന്നേറാൻ Text MISS PHOTO02 to 63333, എന്ന മാർഗമാണ് വായനക്കാർ ഉപയോഗിക്കേണ്ടത്. ഒരാൾക്ക് ദിവസം 30 വോട്ടുകൾ വരെ ചെയ്യാം. അടുത്തമാസം അഞ്ചാം തിയതി വരെയാണ് വോട്ടു ചെയ്യാനുള്ള അവസരം.

നിലവിൽ 24 മത്സരാർത്ഥികൾ ഉള്ള ലണ്ടൻ റീജിയണിലെ ഏക മലയാളി മുഖമാണ് ആഷ്ലിൻ. ബ്രിട്ടനിലെ എ ലെവൽ പഠന ശേഷം ഗാപ് ഇയർ എടുത്ത ആഷ്ലിൻ ബാർട്‌സ് ഹെൽത്ത് എൻഎച്ച്എസ് ട്രസ്റ്റിൽ റിക്രൂട്ട്‌മെന്റ് കോഡിനേറ്റർ ആയി ജോലി ചെയ്യുകയാണ്. എന്നാൽ പ്രൊഫഷണൽ ഫോട്ടോഗ്രാഫറായ പിതാവ് സാംസൺ മാത്യുവിൽ നിന്നും ആവേശം കയറിയാണ് ആഷ്ലിനും ഫോട്ടോഗ്രാഫിയുടെയും മോഡലിംഗിന്റെയും ഒക്കെ സ്വപ്നങ്ങൾ നെയ്യുന്നത്. ബ്രിട്ടനിൽ ജനിച്ചു വളർന്ന അമ്മ ക്രിസ്റ്റീൻ മാത്യൂസിന്റെയും പിതാവ് സാംസന്റെയും കൂടി ആഗ്രഹമാണ് മകൾ റാമ്പിൽ ചുവട് വയ്ക്കുന്നത് കാണണമെന്നത്.

യുകെയിൽ ജനിച്ചു വളർന്ന പെൺകുട്ടി എന്ന നിലയിൽ ആഷ്ലിനു മലയാള തനിമകൾ അന്യവുമല്ല. കൊല്ലം സ്വദേശിയായ പിതാവും വർഷങ്ങളായി യുകെ നിവാസികളായ അമ്മയുടെ ബന്ധുക്കളും ഒക്കെ ആഷ്ലിനു മലയാളി വേരുകൾ മിസ് ഇംഗ്ലണ്ട് മത്സരത്തിൽ തുണയായി മാറുമെന്ന് വിശ്വസിക്കുന്നവരാണ്. മുൻ വർഷങ്ങളിൽ വിജയിയായ ആരതി മേനോനും സെമി ഫൈനലിസ്റ്റ് ഗിഫ്റ്റി ഫിലിപ്പും ഒക്കെ മിസ് ഇംഗ്ലണ്ട് വേദിയിൽ കാഴ്ച വച്ച പ്രകടനം ആഷ്ലിക്ക് നൽകുന്ന പ്രതീക്ഷകളും ഏറെയാണ്. ഇപ്പോൾ ഡോക്ടറായ ആരതിയും നാനോ എൻജിനിയറിങ്ങിന് വഴിയേ പോയ ഗിഫ്റ്റിയും ബുദ്ധിയും പ്രതിഭയും ഉള്ളവരുടെ വേദി കൂടിയാണ് മിസ് ഇംഗ്ലണ്ട് പോലുള്ള വേദികൾ എന്നും തെളിയിക്കുന്നു. മികച്ച നർത്തക കൂടിയാണ് ആഷ്ലിൻ. ബോളിവുഡും കഥക് നൃത്തവുമാണ് പ്രത്യേക പരിശീലനത്തിലൂടെ ആഷ്ലിൻ വേദിയിൽ എത്തിക്കുന്ന നൃത്ത ഇനങ്ങൾ.

ഫോട്ടോ റൗണ്ടിൽ കടന്നു കൂടുന്നവർ അടുത്ത ഘട്ടത്തിലേക്ക് റീ സൈക്കിൾ വസ്തുക്കളിൽ നിന്നും വസ്ത്രങ്ങൾ തുന്നുന്നതു ഉൾപ്പെടെയുള്ള വെല്ലുവിളി ഏറ്റെടുത്താൽ മാത്രമേ മത്സരിക്കാൻ യോഗ്യത നേടൂ. തൊലിപ്പുറമെയുള്ള സൗന്ദര്യമല്ല മിസ് ഇംഗ്ലണ്ട് മത്സരത്തിന്റെ ആന്തരിക ഘടന. സമൂഹ നിർമ്മിതിക്കായി യഥാർത്ഥ റോൾ മോഡലുകളെ കണ്ടെത്തുകയാണ് മത്സര ലക്ഷ്യം എന്നും ദേശീയ ഡയറക്ടർ ആൻജി ബെയ്ലി പറയുന്നു.

നിഷാ ജോർജ്ജ് ഒന്നാം സ്ഥാനത്ത് കുതിക്കുന്നു
അതിനിടെ സമാനമായ മറ്റൊരു മത്സരമായ മിസ് ആൻഡ് മിസ്സിസ് മത്സരത്തിൽ പങ്കെടുക്കുന്ന ലണ്ടനിലെ നിഷ ജോർജിനെ കുറിച്ച് ബ്രിട്ടീഷ് മലയാളി വാർത്ത നൽകിയതിനെ തുടർന്ന് ഫോട്ടോ റൗണ്ടിൽ ഒന്നാമതെത്തിയിരിക്കുകയാണ്. ഈ നേട്ടത്തിന് മുഴുവൻ ബ്രിട്ടീഷ് മലയാളി വായനക്കാരോടും താൻ കടപ്പെട്ടിരിക്കുന്നു എന്ന് നിഷ ജോർജ് വ്യക്തമാക്കുന്നു. ഫെബ്രുവരി രണ്ടിന് ലണ്ടനിലെ സെന്റ് പോൾസ് ഹോട്ടലാണ് ഈ മത്സരത്തിന് വേദിയാകുന്നത്. ഫേസ്‌ബുക്ക് വഴി ലഭിക്കുന്ന ലൈക്കുകളാണ് ഈ മത്സരത്തിൽ ഫോട്ടോ റൗണ്ട് വിജയിയെ കണ്ടെത്താൻ സഹായിക്കുന്നത്.

ദിവസവും അറിയാത്ത ആളുകൾക്കും പോലും ധാരാളം ലൈക്കുകൾ നൽകുന്ന വായനക്കാർ താൻ യുകെ മലയാളി എന്ന പരിഗണന നൽകും എന്ന പ്രതീക്ഷയാണ് നിഷയ്ക്ക് ഇപ്പോഴുള്ളത്. ഇതോടെ ബ്രിട്ടീഷ് മലയാളി വായനക്കാരുടെ പിന്തുണയോടെ രണ്ടു സുന്ദരിമാർ ലണ്ടനിലെ റാമ്പിലേക്കു ചുവടു വയ്ക്കുകയാണ്, അതും ഒട്ടേറെ പെൺകുട്ടികൾക്ക് ആത്മവിശ്വാസത്തിന്റെ ചുവടു വയ്ക്കാനുള്ള പിന്തുണയുമായി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP