Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഗൾഫിനെ പിടിക്കാൻ പുതിയ ചാനലുമായി മീഡിയാ വൺ; ഏപ്രിൽ 24ന് സംപ്രേഷണം തുടങ്ങും

ഗൾഫിനെ പിടിക്കാൻ പുതിയ ചാനലുമായി മീഡിയാ വൺ; ഏപ്രിൽ 24ന് സംപ്രേഷണം തുടങ്ങും

ദുബൈ: മാദ്ധ്യമം ഗ്രൂപ്പിന്റെ ചാനൽ ഗ്രൂപ്പായ മീഡിയാ വൺ പുതിയ ചാനലുമായെത്തുന്നു. മീഡിയവൺ ഗൾഫ് ചാനൽ ഏപ്രിൽ 24ന് മിഴിതുറക്കും. ഗൾഫ് മാദ്ധ്യമം ചീഫ് എഡിറ്റർ വി.കെ. ഹംസ അബ്ബാസ് ദുബൈ പാർക്ക് ഹയാത്ത് ഹോട്ടലിൽ ക്ഷണിക്കപ്പെട്ട സദസ്സിന് മുമ്പാകെയാണ് തീയതി സംബന്ധിച്ച പ്രഖ്യാപനം നടത്തയത്.

രണ്ടു വർഷം മാത്രം പ്രായമായ മീഡിയവൺ കുടുംബത്തിൽനിന്നുള്ള രണ്ടാംചാനലാണ് മീഡിയവൺ ഗൾഫ്. കഴിഞ്ഞ വർഷം മാർച്ചിൽ ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന 30,000 പേർ അണിനിരന്ന പ്രവാസോത്സവത്തിലാണ് മീഡിയവൺ ഗൾഫ് ചാനൽ പ്രഖ്യാപിച്ചത്. കാൽ നൂറ്റാണ്ടിനപ്പുറം മാദ്ധ്യമം രൂപപ്പെടുത്തിയ ബദൽ വിപ്‌ളവത്തിന്റെ ആഹ്‌ളാദകരമായ പുതിയ ചുവടുവെപ്പാണ് മീഡിയവൺ ഗൾഫ് ചാനലെന്ന് വി.കെ. ഹംസ അബ്ബാസ് പറഞ്ഞു. പ്രവാസി ലോകത്തിന്റെ വികാര വിചാരങ്ങളോട് നൂറുശതമാനം നീതിപുലർത്താൻ മാദ്ധ്യമത്തോടൊപ്പം മീഡിയവൺ പ്രതിജ്ഞാബദ്ധമായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

പ്രവാസി ലോകത്തുനിന്ന് ലഭിച്ച നിർലോഭ സഹകരണമാണ് ഏറ്റവും മികച്ച ഒരു ചാനൽ അവർക്കുവേണ്ടി നൽകാൻ പ്രേരിപ്പിച്ചതെന്ന് ചാനൽ എം.ഡി ഡോ. അബ്ദുസ്സലാം അഹ്മദ് പറഞ്ഞു. മാദ്ധ്യമം മുതൽ മീഡിയവൺ വരെയുള്ള വികസന കുതിപ്പ് വിവരിക്കുന്ന ഡോക്യുമെന്ററിയുടെ പ്രദർശനവും ചടങ്ങിൽ നടന്നു. ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ ചെയർമാൻ ഡോ. ആസാദ് മൂപ്പൻ, മുൻ രാജ്യസഭാ എംപിയും ബ്രിഡ്‌ജ്വേ ഗ്രൂപ് ചെയർമാനുമായ പി.വി. അബ്ദുൽ വഹാബ് എന്നിവരും പങ്കെടുത്തു.

ഗൾഫ് മേഖലയിൽ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ ചാനൽ. പ്രവാസി മലയാളികളുടെ പ്രശ്‌നങ്ങൾക്ക് തന്നെയാകും മുൻതൂക്കം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP