Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എസ്‌പിയും ബിഎസ്‌പിയും തഴഞ്ഞതോടെ പ്രതിപക്ഷ മഹാസഖ്യം സ്വപ്‌നം കണ്ട കോൺഗ്രസിന് കടുത്ത അമർഷം; സഖ്യം പൊളിച്ചത് ആരെന്ന് അറിയാമെങ്കിലും തൽക്കാലം ആരെയും പിണക്കാതെ നയതന്ത്രം: എല്ലാ സീറ്റിലും ഒറ്റയ്ക്ക് മത്സരിക്കുമെന്നും സഖ്യത്തിനായി വാതിൽ തുറന്നിടുമെന്നും ഗുലാം നബിയുടെ പ്രഖ്യാപനം; പിന്തുണ വാഗ്ദാനവുമായി ശിവ്പാൽ യാദവ്; യുപി പിടിച്ചാൽ രാജ്യം പിടിക്കാമെന്ന മോഹത്തിൽ തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ അഴിച്ചുപണിയാൻ ബിജെപി

എസ്‌പിയും ബിഎസ്‌പിയും തഴഞ്ഞതോടെ പ്രതിപക്ഷ മഹാസഖ്യം സ്വപ്‌നം കണ്ട കോൺഗ്രസിന് കടുത്ത അമർഷം; സഖ്യം പൊളിച്ചത് ആരെന്ന് അറിയാമെങ്കിലും തൽക്കാലം ആരെയും പിണക്കാതെ നയതന്ത്രം: എല്ലാ സീറ്റിലും ഒറ്റയ്ക്ക് മത്സരിക്കുമെന്നും സഖ്യത്തിനായി വാതിൽ തുറന്നിടുമെന്നും ഗുലാം നബിയുടെ പ്രഖ്യാപനം; പിന്തുണ വാഗ്ദാനവുമായി ശിവ്പാൽ യാദവ്; യുപി പിടിച്ചാൽ രാജ്യം പിടിക്കാമെന്ന മോഹത്തിൽ തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ അഴിച്ചുപണിയാൻ ബിജെപി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: രാജ്യം ആരുഭരിക്കണമെന്ന് തീരുമാനിക്കുന്നതിൽ നിർണായകമാവുന്ന ഉത്തർപ്രദേശിൽ എസ്‌പി-ബിസഎസ്‌പി സഖ്യത്തിന്റെ പ്രഖ്യാപനത്തോടെ തിരഞ്ഞെടുപ്പ് രാഷ്ട്രീയം ചൂടുപിടിച്ചു. കോൺഗസ് ഉൾപ്പെടുന്ന സഖ്യത്തെ പ്രഖ്യാപിച്ചിരുന്നെങ്കിൽ ബിജെപിക്ക് ഇത്രയധികം ആശങ്കകളില്ലായിരുന്നു. എന്നാൽ, കോൺഗ്രസിനെ ഒഴിവാക്കി സഖ്യം പ്രഖ്യാപിച്ചതോടെ തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ ബിജെപിക്ക് അഴിച്ചുപണിയേണ്ടി വരും. ഗോരഖ്പൂർ, കൈരാന ഉപതിരഞ്ഞെടുപ്പ ഫലങ്ങളാണ് ഇതിന് മുമ്പുള്ള ബിജെപി പാഠങ്ങൾ.

ബിജപി വിരുദ്ധ സഖ്യത്തിൽ നിന്ന് തങ്ങളെ എസ്‌പിയും ബിഎസ്‌പിയും മാറ്റി നിർത്തിയതോടെ 80 ലോകസ്ഭാ സീറ്റിലും ഒറ്റയ്ക്ക് മത്സരിക്കുമെന്ന പ്രഖ്യാപനവുമായി കോൺഗ്രസ് മുന്നോട്ടുവന്നിരിക്കുകയാണ്. കടുത്ത അമർഷമുണ്ടെങ്കിലും, കോൺഗ്രസ് വാതിലുകൾ അടച്ചിട്ടില്ല. അത് തുറന്നുതന്നെ ഇട്ടിരിക്കുകയാണ്. ബിജെപിയെ എതിരിടാൻ കെൽപുള്ള ഏതുമതേതര കക്ഷിക്കും തങ്ങൾക്കൊപ്പം ചേരാമെന്നാണ് പാർട്ടി പ്രഖ്യാപനം. 2009 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നേടിയതിന്റെ ഇരട്ട സീറ്റുകൾ നേടുമെന്ന പ്രതീക്ഷയാണ് യുപിയുടെ ചുമതലയുള്ള ഗുലാം നബി ആസാദ് പങ്കുവച്ചത്. എസ്‌പി -ബി.എസ്‌പി സഖ്യത്തെ തകർക്കാൻ ശ്രമിക്കില്ലെന്നും ഗുലാംനബി ആസാദ് വ്യക്തമാക്കി. മൃദുഹിന്ദുത്വത്തിലൂന്നിയും കർഷകപ്രശ്‌നങ്ങൾ ഉയർത്തിക്കാട്ടിയും തിരഞ്ഞെടുപ്പിനെ നേരിടാനാണ് പാർട്ടി തീരുമാനിച്ചിട്ടുള്ളത്.

2009 ലെ ലോക്‌സഭാതിരഞ്ഞെടുപ്പിൽ കോൺഗ്രസ് 21 സീറ്റാണ് യുപിയിൽ നേടിയത്. എന്നാൽ 2014-ൽ കോൺഗ്രസ് ജയം രണ്ട് സീറ്റുകളിലേക്കൊതുങ്ങി. ബിജെപിക്കെതിരായ മഹാസഖ്യത്തിൽ കോൺഗ്രസും ഉണ്ടാവേണ്ടതായിരുന്നു. എന്നാൽ, തങ്ങൾക്കൊപ്പം നടക്കാൻ അവർക്ക് താൽപര്യമില്ലെങ്കിൽ ഒന്നും ചെയ്യാൻ കഴിയില്ലെന്നും ആസാദ് പറഞ്ഞു. തിരഞ്ഞെടുപ്പിന് ശേഷം എസ്‌പിയും ബിഎസ്‌പിയുമായി കൂട്ടുകൂടുന്നതും കോൺഗ്രസ് തള്ളുന്നില്ല. എല്ലാ മതേതര പ്രാദേശിക പാർട്ടികളെയും കോൺഗ്രസ് സ്വാഗതം ചെയ്യുന്നുവെന്നാണ് ആസാദിന്റെ മറുപടി. സഖ്യത്തിൽ നിന്നും മാറ്റി നിർത്തിയതിൽ കോൺഗ്രസ് പ്രവർത്തകർക്ക് നിരാശയില്ല. സഖ്യം പൊളിച്ചത് ആരാണ് ജനങ്ങൾക്ക് അറിയാമെന്നും ആസാദ് പറഞ്ഞു. രാഷ്ട്രീയ ലോക്ദളുമായുള്ള സഖ്യത്തെ കുറിച്ച് താൻ ഇപ്പോൾ സംസാരിക്കാൻ തയ്യാറല്ലെന്നും ആസാദ് കൂട്ടിച്ചേർത്തു.

സമീപകാലത്തു നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ സ്വീകരിച്ച മൃദുഹിന്ദുത്വ സമീപനം സംസ്ഥാനത്തും കോൺഗ്രസ് തുടരും. ഇതിന്റെ ഭാഗമായി പ്രയാഗ്‌രാജിൽ നടക്കുന്ന കുംഭമേളയിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും ഭാഗമാകും. വാരണാസിയിൽ കർഷകറാലി സംഘടിപ്പിക്കും. അധികാരത്തിലെത്തിയാൽ ദളിതർക്കും ആദിവാസികൾക്കും പ്രത്യേക സംവരണം കൊണ്ടുവരുമെന്നും ഗുലാംനബി ആസാദ് വ്യക്തമാക്കി.

സഖ്യത്തിന്റെ ഭാഗമായ ആർ.എൽ.ഡിക്ക് രണ്ട് സീറ്റുകൾ മാത്രം നൽകാനുള്ള തീരുമാനത്തിൽ പാർട്ടി അധ്യക്ഷൻ അജിത് സിങ് അതൃപ്തനാണ്. കോൺഗ്രസ് ഉൾപ്പെടെയുള്ള ബിജെപി വിരുദ്ധ പാർട്ടികളുമായി അജിത് സിങ് ചർച്ച നടത്തിയേക്കും. സമീപകാലത്തു നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ സ്വീകരിച്ച മൃദുഹിന്ദുത്വ സമീപനം സംസ്ഥാനത്തും കോൺഗ്രസ് തുടരും. ഇതിന്റെ ഭാഗമായി പ്രയാഗ്‌രാജിൽ നടക്കുന്ന കുംഭമേളയിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും ഭാഗമാകും. വാരണാസിയിൽ കർഷകറാലി സംഘടിപ്പിക്കും. അധികാരത്തിലെത്തിയാൽ ദളിതർക്കും ആദിവാസികൾക്കും പ്രത്യേക സംവരണം കൊണ്ടുവരുമെന്നും ഗുലാംനബി ആസാദ് വ്യക്തമാക്കി.

അതേസമയം അഖിലേഷ് യാദവിന്റെ അമ്മാവനും സമാജ് വാദി പാർട്ടി ലോഹ്യ നേതാവുമായ ശിവപാൽ യാദവ് കോൺഗ്രസുമായി കൈകോർക്കാൻ തയ്യാറാണെന്ന പ്രഖ്യാപനവുമായി രംഗത്തെത്തി. എസ്‌പി-ബിഎസ്‌പി സഖ്യത്തെ അദ്ദേഹം തഗ്ബന്ധൻ എന്നാണ് വിശേഷിപ്പിച്ചത്. അത് പണത്തിന് വേണ്ടിയുള്ള കൂട്ടുകെട്ടാണെന്നും ശിവപാൽ യാദവ് ആരോപിച്ചു.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിലെ 80 സീറ്റിൽ 38 സീറ്റുകളിൽ വീതം മത്സരിക്കാനാണ് ബിഎസ്‌പിയുടെയും എസ്‌പിയുടെയും തീരുമാനം. ലഖ്‌നൗവിൽ ശനിയാഴ്ച സംയുക്ത വാർത്താസമ്മേളനം വിളിച്ചാണ് ബിഎസ്‌പി അധ്യക്ഷ മായാവതിയും എസ്‌പി അധ്യക്ഷൻ അഖിലേഷ് യാദവും കോൺഗ്രസിനെ ഒഴിവാക്കിയുള്ള തെരഞ്ഞെടുപ്പ് സഖ്യം പ്രഖ്യാപിച്ചത്.

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ മണ്ഡലമായ അമേഠിയിലും യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിയുടെ റായ്ബറേലിയിലും സഖ്യത്തിന് സ്ഥാനാർത്ഥികളുണ്ടാവില്ല. സഖ്യകക്ഷിയാകാൻ സാധ്യതയുള്ള ആർഎൽഡിക്കായി രണ്ട് സീറ്റ് നീക്കിവച്ചു. ബാബ്‌റി മസ്ജിദ് ധ്വംസനത്തിന് ശേഷം 1993 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ എസ്‌പിയും ബിഎസ്‌പിയും സഖ്യത്തിൽ മത്സരിച്ച് ഉത്തർപ്രദേശിൽ ഭരണം പിടിച്ചിരുന്നു. 1995ൽ സഖ്യം പൊളിഞ്ഞു.

ബിഎസ്‌പി- എസ്‌പി സഖ്യം ബിജെപിക്കും കോൺഗ്രസിനും കനത്ത ആഘാതമാകും. കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിൽ 71 സീറ്റ് നേടിയ ബിജെപിക്ക് ഇക്കുറി കുറഞ്ഞത് 50 സീറ്റെങ്കിലും നഷ്ടമാകുമെന്നാണ് വിലയിരുത്തൽ. ഏറ്റവും കൂടുതൽ ലോക്‌സഭാ മണ്ഡലങ്ങളുള്ള യുപിയിൽ കോൺഗ്രസിന്റെ ജയസാധ്യത രണ്ട് സീറ്റിൽ മാത്രമാകും.

പ്രതിപക്ഷ മഹാസഖ്യനീക്കത്തിന് തിരിച്ചടി

ദേശീയതലത്തിൽ പ്രതിപക്ഷ മഹാസഖ്യം എന്ന കോൺഗ്രസ് ആശയത്തെ പിന്നോട്ടടിക്കുന്ന എസ്‌പി-ബിഎസ്‌പി സഖ്യത്തിൽ കോൺഗ്രസിന് അമർഷമുണ്ടെങ്കിലും തൽക്കാലം ആരെയും പിണക്കാനാവില്ല. തെലങ്കാന മുഖ്യമന്ത്രിയും ടി.ആർ.എസ്. നേതാവുമായ കെ. ചന്ദ്രശേഖർ റാവുവാണു കോൺഗ്രസ്-ബിജെപി. വിരുദ്ധ സഖ്യമെന്ന നിലയിൽ ഫെഡറൽ മുന്നണിയെന്നു പേരിട്ട് നീക്കത്തിന് തുടക്കമിട്ടത്.
പൊതുതെരഞ്ഞെടുപ്പിനു മുമ്പ് ഫെഡറൽ മുന്നണി രൂപീകരിച്ച സമാനമനസ്‌കരായ പാർട്ടികളെ ഒരു കുടക്കീഴിലാക്കാനായിരുന്നു റാവുവിന്റെ നീക്കം. കോൺഗ്രസ്, ബിജെപി ഇതര ഭരണമുള്ള സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും പാർട്ടി നേതാക്കളുമായി റാവു കൂടിക്കാഴ്ചയും നടത്തി. ഒഡീഷ മുഖ്യമന്ത്രി നവീൻ പട്‌നായിക്, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി എന്നിവരെ അവരുടെ തട്ടകങ്ങളിലെത്തി ചർച്ച നടത്തിയ റാവു ഇതേ ലക്ഷ്യവുമായി മായാവതിയെയും അഖിലേഷ് യാദവിനെയും കാണാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. നീക്കങ്ങളിൽ ശുഭാപ്തിവിശ്വാസമുണ്ടെന്നും വരുംമാസങ്ങളിൽ സഖ്യം സംബന്ധിച്ച് കൂടുതൽ വ്യക്തത വരുമെന്നുമായിരുന്നു റാവുവിന്റെ പ്രതികരണം. അതിനു പിന്നാലെയാണ് കോൺഗ്രസിനെ പുറത്തുനിർത്തി അഖിലേഷും മായാവതിയും ഉത്തർപ്രദേശിൽ സഖ്യം യാഥാർഥമാക്കിയത്.

അടുത്തിടെ നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന മധ്യപ്രദേശിലും രാജസ്ഥാനിലും സർക്കാർ രൂപീകരണത്തിനു മായാവതി പിന്തുണ നൽകിയത് കോൺഗ്രസിനു പ്രതീക്ഷയേകിയിരുന്നു. എന്നാൽ എസ്‌പിയുമായി സഖ്യം പ്രഖ്യാപിച്ച് തങ്ങളെ തഴഞ്ഞതോടെ കോൺ്ഗ്രസിന് നിരാശയായി. തെരഞ്ഞെടുപ്പ് കഴിഞ്ഞു നിലപാട് പ്രഖ്യാപിക്കാനാണു ആന്ധ്രയിലെ മുഖ്യ പ്രതിപക്ഷ പാർട്ടിയായ വൈ.എസ്.ആർ. കോൺഗ്രസിന്റെ നിലപാട്. അതുവരെ ബിജെപിയോടും കോൺഗ്രസിനോടും തുല്യ അകൽച്ച പാലിക്കുമെന്നാണു പാർട്ടി നേതാവ് വൈ.എസ്. ജഗൻ മോഹൻ റെഡ്ഡിയുടെ നിലപാട്.

യു.പിയിൽ ഒറ്റയ്ക്കു മത്സരിച്ച് പകടനം മെച്ചപ്പെടുത്താനായാൽ പ്രവർത്തകരുടെയും നേതാക്കളുടെയും ആത്മവിശ്വാസം വർധിപ്പിക്കാൻ കഴിയുമെന്ന പ്രതീക്ഷയും ചില നേതാക്കൾ പങ്കുവയ്ക്കുന്നുണ്ട്. മുമ്പു രണ്ടുവട്ടം യു.പിയിൽ എസ്‌പിയുമായും ബി.എസ്‌പിയുമായും ചേർന്നു കോൺഗ്രസ് മത്സരിച്ചിരുന്നു. 'കോൺഗ്രസിനെ സഖ്യത്തിൽ ഉൾപ്പെടുത്തിയതുകൊണ്ട് പ്രത്യേകിച്ച് പ്രയോജനമില്ലെന്ന് മായാവതിയും അഖിലേഷും പറഞ്ഞു. കോൺഗ്രസുമായുള്ള സഖ്യം മുമ്പും ഗുണം ചെയ്തിട്ടില്ല. തങ്ങളുടെ വോട്ടുകൾ കോൺഗ്രസിന് ലഭിക്കും. എന്നാൽ, അവരുടെ വോട്ടുകൾ തിരിച്ചുലഭിക്കില്ല. രാജ്യത്തൊരിടത്തും കോൺഗ്രസുമായി സഖ്യത്തിനില്ല. ഈ സഖ്യം വരുന്ന തെരഞ്ഞെടുപ്പിലേക്ക് മാത്രമായല്ല, അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലും അതിനുശേഷമുള്ള തെരഞ്ഞെടുപ്പുകളിലും തുടരുമെന്നും ഇരുവരും പറഞ്ഞു.' ഇരുവരുടെയും വിലയിരുത്തൽ കോൺഗ്രസിന് തിരിച്ചടിയാവുന്നത് ഇങ്ങനെയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP