Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജമ്മുവിൽ പാക്ക് സൈനികർ സ്ഥാപിച്ച സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് വീരമൃത്യു വരിച്ച മലയാളി മേജർ ശശിധരൻ നായർക്ക് അന്ത്യാഞ്ജലി അർപ്പിച്ച് ആയിരങ്ങൾ; ചക്ര കസേരയിലിരുന്ന ഭാര്യ തൃപ്തിയോടൊപ്പം അമ്മയും സഹോദരിയും ധീര ജവാന്റെ മൃതദ്ദേഹത്തിന് മുന്നിൽ വിങ്ങിപ്പൊട്ടിയപ്പോൾ നിറ കണ്ണുകളോടെ രാജ്യം

ജമ്മുവിൽ പാക്ക് സൈനികർ സ്ഥാപിച്ച സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് വീരമൃത്യു വരിച്ച മലയാളി മേജർ ശശിധരൻ നായർക്ക് അന്ത്യാഞ്ജലി അർപ്പിച്ച് ആയിരങ്ങൾ; ചക്ര കസേരയിലിരുന്ന ഭാര്യ തൃപ്തിയോടൊപ്പം അമ്മയും സഹോദരിയും ധീര ജവാന്റെ മൃതദ്ദേഹത്തിന് മുന്നിൽ വിങ്ങിപ്പൊട്ടിയപ്പോൾ നിറ കണ്ണുകളോടെ രാജ്യം

മറുനാടൻ ഡെസ്‌ക്‌

പുണെ: ജമ്മു കശ്മീരിൽ നിയന്ത്രണ രേഖയോട് ചേർന്ന് പാക്ക് ഭീകരർ സ്ഥാപിച്ച് സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് വീരമൃത്യു വരിച്ച മലയാളി മേജർ ശശിധരൻ നായർക്ക് അന്ത്യാഞ്ജലി അർപ്പിച്ച് ആയിരങ്ങൾ. പുണെയിലെ വൈകുണ്ഠ ശ്മശാനത്തിൽ കഴിഞ്ഞ ദിവസമായിരുന്നു സംസ്‌കാര ചടങ്ങുകൾ. പ്രത്യേക വിമാനത്തിൽ ശനിയാഴ്‌ച്ച വൈകുന്നേരമാണ് മേജറിന്റെ മൃതദ്ദേഹം പുണെയിൽ എത്തിച്ചത്. പുണെയിലെ യുദ്ധസ്മാരകത്തിൽ പൊതുദർശനത്തിനുവെച്ച ശേഷം ഞായറാഴ്ച രാവിലെ അദ്ദേഹത്തിന്റെ ഖടക് വാസായിലെ വീട്ടിൽ എത്തിച്ച് അന്ത്യകർമങ്ങൾ നടത്തുകയായിരുന്നു. ആയിരക്കണക്കിന് ആളുകളാണ് ധീരജവാന് അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയത്.

പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു ശവസംസ്‌കാരച്ചടങ്ങുകൾ. ഭാര്യ തൃപ്തി ശശിധരൻ ചക്രക്കസേരയിലാണ് എത്തിയത്. അമ്മ ലതാ നായരും സഹോദരി സീനാ നായരും ഉണ്ടായിരുന്നു. സംസ്ഥാന മന്ത്രി ഗിരീഷ് ബാപ്പട്ട്, പുണെ എംപി. അനിൽ ശിരോളെ, മഹാരാഷ്ട്രാ പ്രദേശ് കോൺഗ്രസ് ജനറൽ സെക്രട്ടറി അഭയ് ചാജെഡ്, എംപി.സി.സി. അംഗവും മലയാളിയുമായ ഷാനി നൗഷാദ് എന്നിവരും ഉന്നത സൈനികമേധാവികളും പൊലീസുദ്യോഗസ്ഥരും ഒട്ടേറെ സാമൂഹികപ്രവർത്തകരും സുഹൃത്തുക്കളും സംഘടനാനേതാക്കളും മൃതശരീരത്തിൽ പുഷ്പചക്രം അർപ്പിക്കാനെത്തി.

എറണാകുളം ജില്ലയിലെ നെടുമ്പാശേരി ചെങ്ങമനാട് ചുള്ളിക്കാട്ട് പരേതനായ വിജയൻ നായരുടെയും പൊയ്ക്കാട്ടുശേരി മായാട്ട് ലതയുടെയും മകനായ ശശിധരൻ നായരെ മരണം കവർന്നത് കുടുംബാംഗങ്ങൾക്കൊപ്പം 40 ദിവസത്തെ അവധി കഴിഞ്ഞ് തിരിച്ചെത്തി 10 ദിവസത്തിനുള്ളിലാണ്. രജൗരി ജില്ലയിലെ നൗഷേരയിൽ വെള്ളിയാഴ്ച ഉച്ചയ്ക്കു 3നു ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം തുരത്തിയ ശേഷം നിയന്ത്രണ രേഖയിൽ പരിശോധന നടത്തുകയായിരുന്നു ശശിധരനും സംഘവും.

തിരച്ചിലിനിടെയുണ്ടായ സ്‌ഫോടനത്തിൽ ഗുരുതരമായി പരുക്കേറ്റ ശശിധരൻ നായരേയും സഹപ്രവർത്തകനും ബംഗാൾ സ്വദേശിയുമായ റൈഫിൾമാൻ ജീവൻ ഗുരുങ്ങിനേയും (24)
ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. റെയിൽവേ ജീവനക്കാരനായിരുന്ന മുത്തച്ഛൻ ഭാസ്‌കരൻ നായർ പുണെയിൽ സ്ഥിരതാമസമാക്കിയതിനാൽ ശശി ജനിച്ചു വളർന്നതു പുണെയിലായിരുന്നു.

പിതാവ് വിജയൻ നായരും റെയിൽവേ ഉദ്യോഗസ്ഥനായിരുന്നു. 2007 ഡിസംബറിലാണു കരസേനയിൽ ചേർന്ന് ഗൂർഖാ റൈഫിൾസിന്റെ ഭാഗമായത്. പുണെ സ്വദേശി തൃപ്തിയുമായുള്ള വിവാഹം 6 വർഷം മുൻപായിരുന്നു. സീനയാണ് സഹോദരി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP