Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അഭിനയ മികവിന്റെ പെൺപെരുമ തീർത്ത് അംഗന ശ്രീ അരങ്ങേറി

അഭിനയ മികവിന്റെ പെൺപെരുമ തീർത്ത് അംഗന ശ്രീ അരങ്ങേറി

മനാമ: സിനിമാ ആസ്വാദകരുടെ മനസ്സിൽ മായാതെ നിൽക്കുന്ന പ്രശസ്ത കഥാപാത്രങ്ങളുടെ ഭാവ ചലനങ്ങളും വേഷാലങ്കാരങ്ങളുമായിമത്സരാർത്ഥികൾ അരങ്ങിലെത്തിയത് പ്രേക്ഷകർക്ക് നവ്യാനുഭവമായി.

സമാജം വനിതാ വേദി ,ബഹ്‌റൈനിലെ വിവാഹിതരായ വനിതകൾക്കു വേണ്ടി നടത്തുന്ന ' അംഗന ശ്രീ' യുടെ ഒൻപത് റൗണ്ടുകളുള്ള ഫൈനൽ മത്സരങ്ങളുടെ മുന്നാം മത്സരമായ മിറർ ആക്ടിലാണ് വേഷപ്പകർച്ചയുമായി വനിതകൾ സദസ്സിനെ അത്ഭുതപ്പെടുത്തിയത്.ചലച്ചിത്ര രംഗങ്ങളുടെ പശ്ചാത്തലത്തിൽ ഏകാഭിനയത്തിന്റെ പെൺപെരുമയ്ക്കാണ് സമാജം വേദി സാക്ഷ്യം വഹിച്ചത്.
.
വീട്ടമ്മമാരായ പതിനാല് വനിതകളാണ് മത്സരത്തിൽ മാറ്റുരയ്ക്കുന്നത്.ഇതിൽ പലരും ആദ്യമായാണ് ഇത്തരമൊരു മത്സരവേദിയിലെത്തുന്നത് എന്നതാണ് ശ്രദ്ധേയം.പൊതു വിജ്ഞാനം, മോണോ ആക്ട്, ഭാരതീയ പരമ്പരാഗത വസ്ത്രാലങ്കാരം, മുഖാമുഖം തുടങ്ങിയ മത്സരങ്ങളാണ് തുടർന്നുള്ള ദിവസങ്ങളിൽ നടക്കുവാനുള്ളത്.

മത്സരാർത്ഥികളാടൊപ്പം കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും പങ്കെടുക്കാൻ കഴിയുന്ന ഫാമിലി റൗണ്ടും മത്സരത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട് എന്ന് സംഘാടകർ അറിയിച്ചു.ഫെബ്രുവരി മൂന്നിനാണ് പ്രസ്തുത മത്സരം.മത്സരത്തിന്റെ ഫലപ്രഖ്യാപനവും സമ്മാന വിതരണവും
അടുത്ത മാസം 7 ന് നടക്കും

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP