Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കുറി തൊട്ട് കാവി ഷർട്ടും ഇട്ട് വിശ്വാസ സംരക്ഷണത്തിനിറങ്ങി ടി പി സെൻകുമാർ! ശബരിമലയിലെ പൊലീസ് നടപടികൾക്ക് പ്രായശ്ചിത്തമെന്ന പേരിൽ പ്രാർത്ഥനായജ്ഞവുമായി മുൻ ഡിജിപി; പന്തളം വലിയ കോയിക്കൽ ക്ഷേത്ര മുറ്റത്ത് നടന്ന ചടങ്ങിൽ സർക്കാറിനെതിരെ നിശിദ വിമർശനവും; ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കാനുള്ള മുന്നൊരുക്കമെന്ന് രാഷ്ട്രീയ നിരീക്ഷകർ

കുറി തൊട്ട് കാവി ഷർട്ടും ഇട്ട് വിശ്വാസ സംരക്ഷണത്തിനിറങ്ങി ടി പി സെൻകുമാർ! ശബരിമലയിലെ പൊലീസ് നടപടികൾക്ക് പ്രായശ്ചിത്തമെന്ന പേരിൽ പ്രാർത്ഥനായജ്ഞവുമായി മുൻ ഡിജിപി; പന്തളം വലിയ കോയിക്കൽ ക്ഷേത്ര മുറ്റത്ത് നടന്ന ചടങ്ങിൽ സർക്കാറിനെതിരെ നിശിദ വിമർശനവും; ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കാനുള്ള മുന്നൊരുക്കമെന്ന് രാഷ്ട്രീയ നിരീക്ഷകർ

മറുനാടൻ മലയാളി ബ്യൂറോ

പത്തനംതിട്ട: മുൻ ഡിജിപി ടി പി സെൻകുമാർ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമോ? തെരഞ്ഞെടുപ്പിനെ കുറിച്ചുള്ള ചർച്ചകൾ നടക്കുന്ന വേളയിൽ ബിജെപി സ്ഥാനാർത്ഥിയായി അദ്ദേഹം മത്സരിക്കുമെന്ന അഭ്യൂഹങ്ങളാണ് നിലനിൽക്കുന്നത്. ഇതിനുള്ള മുന്നൊരുക്കങ്ങളിലാണ് അദ്ദേഹമെന്നാണ് അടുത്തകാലത്തായി അദ്ദേഹത്തിന്റെ നീക്കങ്ങളിൽ നിന്നും വ്യക്തമാകുക. ശബരിമല വിഷയത്തിൽ സർക്കാറിനെതിരായ നിലപാട് സ്വീകരിക്ക ഉദ്യോഗസ്ഥനാണ് അദ്ദേഹം. ശബരിമല കർമ്മ സമിതിയുടെ ദേശീയ നേതൃത്വത്തിലുള്ള സ്ഥാനവും അദ്ദേഹം വഹിക്കുന്നു.

ഇന്ന് അദ്ദേഹം പന്തളം കൊട്ടാരം സംഘടിപ്പിച്ച ചടങ്ങിൽ സംബന്ധിക്കുക കൂടി ചെയ്തതോടെ അഭ്യൂഹങ്ങൾ പലവിധത്തിലായി. കാവിയെന്ന് തോന്നിക്കുന്ന ഷർട്ടും ധരിച്ച് ചന്ദനകുറിയും തൊട്ട് വിശ്വാസ സംരക്ഷന്റെ റോളിലായിരുന്നു അദ്ദേഹം. ശബരിമലയിലെ പൊലീസ് നടപടികൾക്ക് പ്രായശ്ചിത്തമെന്ന പേരിൽ പ്രാർത്ഥനായജ്ഞമാണ് സെൻകുമാറും ഒരു വിഭാഗം റിട്ടയേഡ് ഉദ്യോഗസ്ഥരും ചേർന്ന് സംഘടിപ്പിച്ചത്. പന്തളം വലിയ കോയിക്കൽ ക്ഷേത്ര മുറ്റത്ത് സംഘടിപ്പിച്ച പ്രാർത്ഥനാ യജ്ഞം ഉദ്ഘാടനം ചെയ്തതും മുൻ ഡിജിപി ആയിരുന്നു.

ശബരിമല സ്ത്രീ പ്രവേശന വിധി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് പൊലീസ് ഉദ്യോഗസ്ഥരുടെ നടപടികളിൽ പ്രായശ്ചിത്തമെന്ന പേരിലാണ് പരിപാടി സംഘടിപ്പിച്ചത്. വലിയ കോയിക്കൽ ക്ഷേത്ര മുറ്റത്ത് നടന്ന പ്രാർത്ഥനാ യജ്ഞത്തിൽ 30 ൽ അധികം പേർ പങ്കെടുത്തു. ഡിജിപി ഉൾപ്പെടയുള്ളവർ നടത്തിയ തെറ്റുകൾക്കുള്ള പ്രായശ്ചിത്തമാണിതെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത മുൻ ഡിജിപി ടി പി സെൻകുമാർ പറഞ്ഞു.

മുഖ്യമന്ത്രിക്കും പ്രധാനമന്ത്രിക്കുമെല്ലാം പല താൽപര്യങ്ങളും കാണും, അത് പ്രസംഗിക്കുകയും ചെയ്യും. പക്ഷേ പൊലീസ് പ്രവർത്തിക്കേണ്ടത് നിയമപ്രകാരം മാത്രമാണ്. എന്നാൽ ശബരിമലയിൽ അതുണ്ടായില്ല. രഹ്ന ഫാത്തിമയടക്കമുള്ള യുവതികളെ സന്നിധാനത്തേക്ക് കൊണ്ടുപോയതിന് എന്തെങ്കിലും ഉത്തരവുണ്ടായിരുന്നോയെന്ന് വ്യക്തമാക്കണമെന്നും ടി പി സെൻകുമാർ പറഞ്ഞു. മുൻ എഡിജിപി ആർ ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പന്തളം കൊട്ടാരം നിർവ്വാഹക സംഘം പ്രസിഡന്റ് പി ജി ശശികുമാര വർമ്മയും പങ്കെടുത്തു.

പന്തളം വലിയ കോയിക്കൽ ക്ഷേത്രത്തിലായിരുന്നു പ്രായശ്ചിത്ത ചടങ്ങുകൾ. ശബരിമലയിലെ പൊലീസ് നടപടികൾക്ക് പ്രായശ്ചിത്തം എന്ന നിലയിലാണ് പരിപാടി സംഘടിപ്പിച്ചത്. ആറ്റിങ്ങൽ ലോക്‌സഭാ മണ്ഡലത്തിൽ മത്സരിക്കാൻ പറ്റിയ സ്ഥാനാർത്ഥി എന്ന നിലയാണ് സെൻകുമാറിന്റെ പേര് ഉയർന്നു കേൾക്കുന്നത്. സിപിഎമ്മിന്റെ കത്തക്ക സീറ്റാണ് ആറ്റിങ്ങൽ. രണ്ട് മാസം മുൻപ് ബിജെപി ദേശീയ അധ്യക്ഷൻ കേരളത്തിലെത്തിയപ്പോൾ തിരുവനന്തപുരത്ത് പ്രമുഖരുമായ പലരുമായും കൂട്ടാഴ്ച നടത്തിയിരുന്നു. മാധ്യമങ്ങൾക്ക് മുഖം നൽകാതെയും ഒരു കൂടിക്കാഴ്ച നടന്നു. ഇതോടെയാണ് ഇതുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ പലവിധത്തിൽ പ്രചരിച്ചത്.

എന്നാൽ, രാഷ്ട്രീയത്തേക്ക് സെൻകുമാർ ലക്ഷ്യമിട്ടത് കേന്ദ്രത്തിൽ ഉദ്യോഗസ്ഥ തലത്തിൽ പദവിയായിരുന്നു. അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ തലവനാകാനുള്ള ശ്രമത്തിന് പിണറായി തന്നെ തടയിട്ടിരുന്നു. ഇതോടെയാണ് അദ്ദേഹം വീണ്ടും സ്ഥാനാർത്ഥിയായേക്കുമെന്ന അഭ്യൂഹം പ്രചരിച്ചു തുടങ്ങിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP